ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്തഃകരണം

അന്തര്, എന്ന ശബ്ദം ബഹിശ്ശബ്ദസാപേക്ഷമാണ്. അപ്പോൾ അന്തഃകരണം എന്നു പറയുമ്പോൾ ബഹിഷ്കരണങ്ങളുടെ പ്രസ്താവം വന്നുകൂടുന്നതാണ്. അതിരിയ്ക്കട്ടെ, അന്തർഭാഗത്തുള്ള കരണം=അന്തഃകരണം, എന്നർത്ഥമാകുന്നുണ്ട്. പക്ഷെ, ബഹിഷ്കരണങ്ങളുടെ സ്വരൂപജ്ഞാനംപോലെ അന്തഃകരണത്തിന്റേയും സ്വരൂപജ്ഞാനമുണ്ടാകുന്നില്ല. അതുകൊണ്ടു സ്വരൂപലക്ഷണം പറഞ്ഞു സമ്മതിപ്പിക്കാൻ ഞാനൊരുങ്ങിയാൽ, കട്ടിക്കരണം കൂടി വേണ്ടിവരും. എന്നാലുമാകട്ടെ, അന്തഃകരണത്തിന്റെ സ്വരൂപജ്ഞാനം നമുക്കു കൂടിയേ കഴിയൂ. യത്നിക്കുക തന്നെ. രാജാവു തന്റെ സിംഹാസനത്തിലിരുന്നുകൊണ്ടു ഭൃത്യന്മാരെക്കൊണ്ടു ബഹിർഭാഗത്തിലെങ്ങുമുള്ള കാര്യങ്ങളെയും നടത്തുന്നതുപോലെ അന്തഃകരണം ബഹിഷ്കരണങ്ങളെക്കൊണ്ടു സർവവ്യാപാരങ്ങളെയും നടത്തുന്നു. അപ്പോൾ അന്തഃ, കർത്താ എന്നുകൂടി പറയേണ്ടിവരുന്നു. ഇങ്ങനെയാകയാൽ താൻതന്നെ കർത്താവും കരണവുമായിത്തീരുവാൻ ശക്തിയുള്ള ഒരു പദാർത്ഥമാണ് എന്ന് വന്നുകൂടി.

ഇതുകൊണ്ടുമായില്ലല്ലോ, എന്തൊരു വസ്തുവാണത്. യൽസ്വരൂപമാണത്? എന്നും മറ്റുമുള്ള ചോദ്യങ്ങൾക്കു സമാധാനമായിട്ടു, (കാമസ്സങ്കല്പോവിചികിത്സാ) ഇത്യാദികളായ ശ്രുതികളും (സങ്കല്പവികല്പാത്മകം മനഃ, അന്നമയം ഹിസോമ്യമനഃ) ഇത്യാദി വേദാന്തവാക്യങ്ങളും ഉണ്ട്. ചില പ്രകരണങ്ങളിൽ, ആവശ്യംപോലെ നീട്ടുകയോ, വളയ്ക്കുയോ, ചതുരത്തിലോ വട്ടത്തിലോ ആക്കിത്തീർക്കുകയോ ചെയ്യാവുന്ന മെഴുകു, മുതലായ പദാർത്ഥം പോലെ പല വിഷയങ്ങളുടെയും ആകൃതിയായി പരിണമിപ്പാൻ അനന്തശക്തിയുള്ള ഒരു പദാർത്ഥമാണ് അന്തഃകരണമെന്നു പറയുന്നു. അപ്പോൾ താൻ തന്നെപ്പരിണമിപ്പിയ്ക്കുകയാൽ കർമ്മമായും തീരുന്നു. അതുകൊണ്ട് അന്തഃകരണമെന്നും, അന്തഃകർത്താ, അന്തഃകർമ്മ, എന്നും പറയേണ്ടിവരും. എന്തിനു വളരെപ്പറയുന്നു; കർത്താവും കർമ്മവും കരണവും സർവ്വകാരകങ്ങളും ആയിത്തീരുന്നതുതന്നെ അതിന്റെ സ്വരൂപം. അതുകൂടാതെ അതിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/531&oldid=165490" എന്ന താളിൽനിന്ന് ശേഖരിച്ചത്