ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮൪ മംഗളോദയം പുസ്തകം ൨ ലും അസൂയയാലും അന്ധീകൃതരായും അസ്വതന്ത്രന്മാരായുമിരിയ്ക്കുന്ന അന്തഃകരണങ്ങൾ സ്വാർത്ഥത്തെ മറന്നുകൊണ്ടു സ്വാർത്ഥപരന്മാരായിരിയ്ക്കുകയാൽ തന്നെ. എങ്കിലും ഈ കേരളഭൂമിയിൽ ചില പ്രദേശങ്ങളിൽ ഇപ്പോഴും ശുദ്ധാന്തഃകരണന്മാരായ ചില ബ്രാഹ്മണർ സ്വഗോത്രക്ഷേമത്തിന്ന് അഭിമുഖന്മാരായി യത്നിയ്ക്കുന്നതുകൊണ്ടു താമസം കൂടാതെ ആ വക ദോഷങ്ങളെയെല്ലാം നാടു കടത്തുമെന്നു തോന്നുന്നു. പിന്നെ, വിരാട്ട് ഹിരണ്യഗർഭൻ അന്തർയ്യാമി ​എന്നും ജാഗ്രൽ സ്വപ്നസുഷുപ്തികൾ, എന്നും മറ്റുമുള്ള കയ്യും കണക്കും ഒന്നും വേണ്ട. അവയെല്ലാം പഴയ ചുക്കാണ്. സാരമില്ല. പുതിയ പുതിയ ജാതികൾ ഉണ്ടെങ്കിൽ, അതിനെയാണ് പരിശീലിയ്ക്കേണ്ടതും പരിഷ്ക്കരിയ്ക്കേണ്ടതും. എന്നു വാദിയ്ക്കുന്ന ചില കാരണങ്ങളുമുണ്ടായിരിയ്ക്കും. അവയെല്ലാം പുലിക്കരണങ്ങളോ, കഴുതക്കരണങ്ങളോ, പന്നിക്കരണങ്ങളോ എന്തോ ആയിരിയ്ക്കാം. അന്തഃകരണങ്ങളാണെന്നു പറവാൻ തരമുണ്ടോ എന്നു സംശയം തന്നെ. എന്തുകൊണ്ടെന്നാൽ(സംക്രാന്തിരസ്തികിമുകാനനകുക്കുടസ്യ)എന്നു പണ്ടൊരു രസികൻ പറഞ്ഞതുപോലെ കയ്യും കണക്കും കാണിയ്ക്കുന്ന പ്രമാണങ്ങളൊന്നും സംബന്ധിയ്ക്കാത്തവർ മുക്തന്മാരുടെ കൂട്ടത്തിലാകയാൽ അവരുടെ കരണങ്ങളെ നമുക്കു നിശ്ചയിപ്പാൻ സാധിയ്ക്കില്ല. എന്നുമാത്രം പറഞ്ഞു വിരമിയ്ക്കുന്നു. ഏ. കൃഷ്ണനെമ്പ്രാന്തിരി. കാമദഹനം ഭാഷാപ്രബന്ധം മംഗല്യാനാം പ്രസൂതിംമഹിമപെരിയ നാനാമുനീനാം മനീഷാ- രംഗേ ബോധപ്രദീപേ നടനകലവിതേടുന്നതത്ത്വസ്വരൂപം ശൃംഗാരബ്രഹ്മസമ്മേളനസുലളിതവാമാങ്കഭാഗം തോഴുന്നേൻ തുംഗാഭോഗം പദാന്തപ്രണതജലധിജാകാമുകം വ്യോമകേശം. 1

ആവൊന്നല്ലിന്നു വാചാ പുകൾവതിനു ഭവാനോടു ചേരുംവിധൌ കേ-

ളാവിഷ്ടാസ്ഥാനകംപേ മനതളിരിൽ മുളപ്പൈതോരാശ്വാസപൂരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/534&oldid=165493" എന്ന താളിൽനിന്ന് ശേഖരിച്ചത്