ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-മഹാമഹിമശ്രീ തിരുവിതാംകൂര് മഹാരാജാവു തിരുമനസ്സിലെ രജതജൂബിലി സ്മാരകമായി, അല്ലെങ്കില് തിരുമനസ്സിലെ പ്രജാവാത്സല്യത്തിന്റെ തന്നെ സ്മാരകമായി പല ഏര്പ്പാടുകളും ചെയവാന് അവിടുത്തെ പ്രജകള് വേണ്ടവിധം ശ്രമിച്ചു വരുന്നത് ഉചിതമായ കര്ത്തവ്യം തന്നെ. * * * * * ചവിട്ടുവണ്ടി ഓടിയ്ക്കുവാന് അധികം പരിചയം വരാതെ അതുണ്ടെന്നു അഭിമാനിയ്ക്കുന്ന ഒരാള് ആ വണ്ടി ഓടിയ്ക്കുന്ന സമയം ഒരു സാധുവിന്റെ മേല് കയറി പല പരിക്കുകളും പറ്റിയ ആ സാധുവിനോട്, എന്റെ സൂക്ഷ്മക്കുറവു നിമിത്തം നിനക്കു വന്ന ആപത്തില് ഞാന് വ്യസനിയ്ക്കുന്നു. നിന്റെ ഈ നഷ്ടത്തിന്ന് എന്തു തരുവാനും ഞാന് ഒരുക്കമാണ്. എന്തുവേണം? എന്നു ചോദിച്ചപ്പോള് 'നിങ്ങള് സാധാരണയായി ഈ വക അപകടങ്ങള്ക്ക് എന്താണ് കൊടുക്കുക പതിവ്?' എന്നായിരുന്നു അവന്റെ ഉത്തരം.-------ശ്രീമച്ചക്രവര്ത്തിസ്മാരകം വിദിതപൂരവ്വമേവഹിലോകാനാമേതല് യദസൌതത്രഭവാനുദ്വര്ത്തമഹാരാജഃ ഗതേ ഹി മേഷമാസേ കാലവശാദഥവാസ്മാകമഭാഗദേയതയാ ശരീരവിയോഗമവാപേതി. യോയമുഖിലലോകഹൃദയസമാവര്ജ്ജന കലിതകൌശലോനിജസൌജന്യേന മൃഗനാഭിസൌരഭേനേവ സകലജനമനോവിനോദനൈക ചതുരോരജനികരഇവ സദ്വിഹിതപ്രസാദേന നിഖിലമപി ധരണീതലമമലീകരവ്വാണശ്ചിരകാലമപാലയദസ്മാന്. തദേസ്യചരിതമഖിലമിഹോ പവര്ണ്ണയിതും ന പ്രഭവാമോവയം. യതോ നാസ്മാകമനേകാരസനാ സ്വല്പതരം ചായുഃ. തദാലോക്യന്താം തല്കുതൂ ഹലിഭിരല്ലോകൈരവ്വിസ്തീര്ണ്ണതയാ മഹാഭാരതായമാനാസ്തച്ചരിത്രവിചിത്രിതാ വിവിധാഹൂണഭാഷാഗ്രന്ഥാഃ- കിന്തു സ്വാമിനിജീവത്യപിലോകാസ്സമീപമാഗത്യൈവ പ്രായശഃ സ്ഫോരയന്തി തദാദരാതിശയം. കിമുതകൃതശരീരവിയോഗേ. അസ്മിംസ്തുസമാപന്നേപി പ്രാണാപായം നാദരാതിശയോ വിരമതിലോകാനാംഇത്യഹോസൌജന്യാമൃതകലശായമാനതാതസ്യ. തദ്വിലാസവികസിതമനസാമുചിതപ്രവൃത്തിരേവ സാമ്പ്രതികീകിഞ്ചിദിഹ പ്രപഞ്ച്യതേ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/539&oldid=165498" എന്ന താളിൽനിന്ന് ശേഖരിച്ചത്