ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബഹുമാനം


6ക വിലയുള്ളതായ ഒരു വാച്ച് വാങ്ങുനവർക്കു 56സാമാനങ്ങൾ ഇനാമായികൊടുക്കപ്പെടും. ഉള്ളിൽ കല്ലുള്ളതായ നിക്കൽസിൽൽവർലിവാച്ചാണ്.ഈ വാച്ചു നല്ല ഘനമുള്ളതായും വളരെ ഭംഗിയുള്ളതായും പ്രകാശമുള്ളതായും അധികാലം നിൽക്കുന്നതായും കണ്ണാടിയ്ക്കുമേലെ മുടിയുളതായും അതിന്മേൽത്തന്നെ താക്കോലുള്ളതായും ഇരിയ്ക്കും.ഇത്ര വിശേഷപ്പെട്ടതായും കല്ലുള്ളതായും ഇരിയ്കുന്നവാച്ചിന്നു വില 6.ക മാത്രമാണ്.ഈ വാച്ചോടുകൂടി പത്തുകൊല്ലത്തേയ്ക്കു ഉത്തരവാദം ചെയ്തതായ രശീതിയും താഴെ ചേർക്കു 56സാമാനങ്ങൾ ഇനാമായും കൊടുക്കപ്പെടുന്നതാണ്. സമ്മാനങ്ങൾ

ബെൽട്ട്, പവിഴന്മോതിരം, വാച്ചുചങ്ങല, കച്ചീസ്, തോൽസഞ്ചി, മുടിപ്പൂവ്, കണ്ണാടി, വാച്ചുസഞ്ചി,

സമ്മാനങ്ങൾവെപ്പാനുള്ള ചൈനാഡപ്പി 8, കത്തിരി, പേനാകത്തി, പൂട്ട്, കൈയുറുമാൽ, കണ്ണട, ലേടിപടം, കൊച്ചുചീർപ്പ്, വിളക്കു, അത്തർക്കുപ്പി, താക്കോൽവട്ടക്കണ്ണാടി, വാച്ചുകണ്ണാടിസ്പ്രിങ്ങുപ്പെട്ടി, പെൻസിൽ, കുരണ്ടി, ഷർട്ടുകുടുക്കു സെറ്റ 1, ചിത്രക്കാർഡു31,സ്റ്റീൽപെൻ,സോപ്പു കൂടി ആകെ 56.


ഫോട്ടോഗ്രാഫ് മോതിരം

ഈ മോതിരം എലക്റ്ററിക്ക് തങ്കത്തിനാലുണ്ടാക്കിയതാണ് .മേൽഭാഗത്തിൽ ചുകപ്പ്,പച്ച,വെള്ള, ഒറ്റക്കല്ലു വെച്ചിരിയ്കും. ഇതിന്റെ ഒരു ഭാഗത്തു കടുകുപ്രമാണം ഒരു ദ്വാരംവെച്ചു ഫോട്ടോഗ്രാഫ് പടം വെച്ചു ഭൂതക്കണ്ണാടി അടക്കിയിരിയ്ക്കുന്നു. ഇതിൽ നോക്കിയാൽവലിയരൂപങ്ങളാകിയചെടികൾഎടുപ്പുകൾ മുതലായതു ‌

വളരെ അതിശയമായിട്ടു കാണിയ്ക്കപ്പെടും.ഇതു വളരെ ആശ്ചര്യം തന്നെ. ഇത്ര ആശ്ചര്യമുള്ളതായ മോതിരം 1.ക്കു വില10.ണ മാത്രം. ഈ രണ്ടു സാധനങ്ങൾ ആവശ്യപ്പെടുന്നവർ തമിഴിലോ ഇംഗ്ലീഷിലോ താഴെ പറയുന്ന മേൽവിലാസത്തിൽ ആവശ്യപ്പെടേണ്ടതാണ്. മേൽവിലാസം -മാനേജർ-കനക ആൻഡ് കോ

പാർക്ക് ടൌൺ,മദ്രാസ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/541&oldid=165501" എന്ന താളിൽനിന്ന് ശേഖരിച്ചത്