ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരസ്യം

                                        പുത്രോല്പാദനവിധി

ഈ പുസ്തകം അഷ്ടാംഗഹൃദയം,അഷ്ടാംഗസംഗ്രഹം മുതലായ പ്രാചീനഗ്രന്ഥസിദ്ധാന്തത്തെ സംഗ്രഹിച്ച് എഴുതിയതാണ്.ഇതുപ്രകാരം നടന്നാൽ സന്താനമുണ്ടാവാതിരിയ്ക്കുകയില്ല. ഉണ്ടാവുന്ന സന്താനത്തിന്നു രോഗാദിദോഷവുമുണ്ടാവുകയില്ല. ആയുസ്സ്,ബലം,ബുദ്ധി,വിദ്യ,യശസ്സ് സൌന്ദര്യം, സൌഭാഗ്യം,സൌശീല്യം മുതലായ ഗുണങ്ങൾതികഞ്ഞിരിയ്ക്കും. സ്ത്രീപുരുഷസന്താനം ഇഷ്ടം പോലെയുണ്ടാവും.നപുംസകമുണ്ടവുകയില്ല. ഇതിൽ പന്ത്രണ്ട് അദ്ധ്യായങ്ങളുണ്ട്. ൧-പ്രയോജനം, ൨-ദമ്പതിധർമ്മം, ൩-ശുക്ലാർത്തവദോഷചികിത്സ, ൪-വാജീകരണചികിത്സ, ൫-ആർത്തവവർദ്ധനചികിത്സ, ൬-ഉല്പാദനസ്വരൂപം, ൭-ഋതുസ്വരൂപം, ൮-ഉത്തമഗഭാധാനം, ൯-പുംസവനചികിത്സ, ൧൦-ഗർഭരക്ഷ,൧൧-പ്രസവരക്ഷ,൧൨-സംക്ഷേപം. ഇതിൽ ഒടുവിലെ അദ്ധ്യായം മാത്രം നോക്കി പ്രവർത്തിച്ചാൽതന്നെ ഒരുമാത്തിരി ഉത്തമഫലം സിദ്ധിയ്ക്കും. ബുദ്ധിമാന്മാരാണെങ്കിൽ ശേഷം ഭാഗം അവർക്ക് നല്ലവണ്ണം ഉപകരിയ്ക്കുന്നതാണ്. വില ൬ അണയാണ് നിശ്ചയിച്ചിട്ടുള്ളത്. അഞ്ചു പുസ്തകം ഒന്നായി വാങ്ങുന്നവർക്ക് ഒരു പുസ്തക്കം കമ്മീഷൻ കൊടുപ്പാൻ നിശ്ചയിച്ചിരിയ്ക്കുന്നു.താഴെ പറയുന്നവരോട് ആവശ്യപ്പെട്ടാൽ പുസ്തകം കിട്ടുന്നതാണ്.

മേൽവിലാസം:-

1.ചെറുക്കുന്നത്ത് വിദ്വാൻ നീലകണ്ഠൻ നമ്പൂതിരി--ഊരകം. 2.മാനേജർ,മംഗളോദയം കമ്പനി,ലിമിറ്റഡ്,തൃശൂർ.

എന്ന് ഗ്രന്ഥകർത്താവ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/543&oldid=165503" എന്ന താളിൽനിന്ന് ശേഖരിച്ചത്