ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൯൨ മംഗളോദയം [പുസ്തകം ൨ എന്നു പറഞ്ഞിട്ടുള്ള പുരാണലക്ഷണം മഹാപുരാണങ്ങൾക്കും ഉപപുരാ ണങ്ങൾക്കും പൊതുവെ ഉള്ള ലക്ഷണമാണ് . മഹാപുരാണമാവേണമെ ങ്കിൽ സർഗ്ഗം, വിസർഗ്ഗം, വൃത്തി, രക്ഷ, മന്വന്തരം, വംശം, വംശാനുചരി തം, സ്ഥിതി, കർമ്മവാസന, മോക്ഷം ഇവയെപ്പറ്റി നിരൂപണം ചെയ്തി രിയ്ക്കേണമെന്നാണ് പൌരാണികസിദ്ധാന്തം. എന്നാ ബ്രഹ്മവൈവ ർത്തപുരാണത്തിൽ_

     സൃഷ്ടിശ്വാപിതിസൃഷ്ടിശ്ചസ്ഥിസ്തേഷഞ്ചപാലനം

കർമ്മണാംവാസനാവാർത്താമനൂനാംചക്രമേണച വർണ്ണനംപ്രളയാനാംചമോക്ഷസ്യപനിരൂപണം ഹരേരുൽകീർത്തനംചൈവദേവാനാംചപൃഥകപൃഥക'

ഇത്യാദിയായി വേറെയും ഒന്നുരണ്ടു ലക്ഷണങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും അവ നിർബന്ധമായി സ്വീകരിച്ചിട്ടില്ല . ഇന്നിന്ന വിഷയങ്ങൾ പ്രതിപാ ദിച്ചിട്ടുണ്ടായിരിയ്ക്കേണമെന്നുള്ള നിർബന്ധം ഒഴികെ മറ്റെല്ലാ അംശങ്ങൾ കൊണ്ടും പുരാണതുല്യമായിട്ടുള്ളതാണ് ഇതിഹാസം . ഇവയിൽ മഹാ പുരാണങ്ങൾ പതിനെട്ടിന്റേയും മഹാഭാരതത്തിന്റേയും കർത്താവു വേ ദവ്യാസമഹർഷിയാണ് . അവയെല്ലാം കൂടി അഞ്ചു ലക്ഷം ഗ്രന്ഥമുണ്ട് . ഉപപുരാണങ്ങൾ മുതലായതു വാല്മീകി, ദുർവ്വാസാവു തുടങ്ങിയ ഓരോ ഋ ഷീശ്വരന്മാരാണ് നിർമ്മിച്ചിട്ടുള്ളത് . എല്ലാം കൂടി ഒന്നര ലക്ഷത്തോളം ഗ്രന്ഥവുമാണ് '. ഏതു പുരാണത്തിലും ഇതിഹാസത്തിലും സംഹിത, ആഖ്യാനം, ഉപാഖ്യാനം, ഗാഥ, കല്പശുദ്ധി ഇങ്ങിനെ അഞ്ചു ഭാഗങ്ങ ളുണ്ടായിരിക്കും . ഒരു പുരാണത്തിൽ ഏതംശത്തിന്നു പ്രാധാന്യം കല്പിച്ചി രിയ്ക്കുന്നുവോ ആ അംശമാണ് സംഹിത . വക്താവിന്നു കണ്ടനുഭവമുള്ള സംഗതിയെ പറയുന്ന ഭാഗം ആഖ്യാനവും, കേട്ട സംഗതിയെ പറയു ന്നതു ഉപാഖ്യാനവുമാകുന്നു . പൃത്ഥ്വി മുതലായ ഛന്ദസ്സുകളെ അനുസരി ച്ചിട്ടുള്ളതും ലോകതത്വങ്ങളെ ചുരുക്കത്തിൽ പ്രതിപാദിയ്ക്കുന്നതുമായ ഭാ ഗത്തിന്നാണ് ഗാഥയെന്നു പറയുന്നത് . ശ്രദ്ധാകല്പം മുതലായ വിധി കളെ നിർണ്ണയിയ്ക്കുന്ന ഭാഗം കല്പശുദ്ധിയാണ് . രാമായണം, ഭാരതം മുത ലായതിൽ ശ്രീരാമപാണ്ഡവാദികളുടെ ചരിത്രം പറയുന്ന ഭാഗം സം ഹിതയും, വിശ്വാമിത്രൻ, നളൻ മുതലായവരുടെ ചരിത്രങ്ങൾ ആഖ്യാ നോപാഖ്യാനങ്ങളും 'ഏതിജീവന്തമാനന്ദോനരംവർഷശതാദപി' ഇത്യാ ദിയായി തത്വങ്ങളെ കാണിയ്ക്കുന്ന ഛന്ദസ്സുകൾ ഗാഥകളും ലക്ഷ്മണോപ

ദേശം മുതലായതു കല്പശുദ്ധിയുമാകുന്നു . ഇത്രയും പറഞ്ഞതുകൊണ്ടു പു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/546&oldid=165505" എന്ന താളിൽനിന്ന് ശേഖരിച്ചത്