ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം [പുസ്തകം

                                    നമ്പുതിരിയോഗക്ഷേമസഭയുടെ
                       രണ്ടാംവാർഷികയോഗത്തിൽ സഭാനാഥൻ വായിച്ച
                                                 ഉപന്യാസം
ഈ മഹാസഭയിൽ ഹാജരായിട്ടുള്ള  എല്ലാ സഭ്യന്മാരിടേയും അറിവിന്നായി നമ്പൂതിരിമാരുടെ ഭൂതഭവിഷ്യദ്വർത്തങ്ങളായ ഗുണദോഷസാരാംശംങ്ങളെപ്പറ്റി, സഭവകനിയമത്തിന്റെ ൮ാം വകുപ്പനുസരിച്ച്  ഒരുപന്യാസത്തെ എഴുതിവായിക്കുന്നു. 
                               നമ്പൂതിരിമാരുടെ പൂർവ്വചരിത്രത്തെ സവിസ്താരമായി എഴുതുവാനോ പ്രസംഗിപ്പാനോ ഒരു പുരുഷായിസുകൊണ്ടുതന്നെ അസാദ്ധ്യമാണെങ്കിലും  പ്രകൃതത്തിന്നു വളരെ ഉപയുക്തമാകയാൽ പൂർവചരിത്രത്തിന്റെ ഗുണദോഷസാരാംശത്തെ ഒന്നാമതായി എഴുതുന്നു.

സക്ഷാൽ മഹാവിഷ്ണുവിന്റെ അംശാവതാരഭൂതനായിരിക്കുന്ന ശ്രീപരശുരാമൻ ക്ഷത്രിയവധംനിമിത്തം തനിക്കുണ്ടായ വീരഹത്യാദോഷനിവൃത്തിക്കായി കന്യാകുമാരിമുതൽ ഗോകർണ്ണംവരെയുള്ള ഭൂമിയെ സമുദ്രത്തിൽനിന്ന് ഉദ്ധരിച്ച് , പരദേശത്തിൽനിന്നു ബ്രാഹ്മണരെക്കൊണ്ടുവന്ന് , അവർക്കായി കേരളഭൂമിയെ ഉദകപൂർവം ദാനം ചെയ്തു, ൬൪ ഗ്രാമമായി വിഭജിച്ചു, അവകളിൽ അവരെ സുഖമായി വസിപ്പിക്കുകയും ചെയ്തു എന്നുകേരളോൽപ്പത്തി മുതലായഗ്രന്ഥങ്ങളാൽ സ്പഷ്ടമാകുന്നതാണ്.അതിൽ ൩൨ ഗ്രാമക്കാർ നമ്പൂതിരിമാരും, ൩൨ ഗ്രാമക്കാർ എമ്പ്രാന്മാരുമാണ്. അതിൽ ഇപ്പോൾ ൧൦ ഗ്രാമക്കാരിലധികമില്ലെന്നു വരുമ്പോൾ നമ്പൂതിരി സമുദായത്തിന്റെ സ്ഥിതി എല്ലാം കൊണ്ടും അത്യുൽകൃഷ്ടമായിരുന്നു.സംപൽ സമൃദ്ധിയും വിദ്യഭ്യാസവും അന്നുള്ളവർക്കു വേണ്ടുവോളം ഉണ്ടായിരുന്നു.ഉന്നതന്മാരായിരുന്നവർ അധോഗതിയെ പ്രാപിക്കുന്നതു ലോകസ്വഭാവമാണെങ്കിലും അതിനെപ്പറ്റി നമുക്കു അനുശോചിക്കാതിരിക്കാൻ കഴിയുന്നതല്ല. മദ്ധ്യകാലത്തുണ്ടായ ഐകമത്യക്കുറവിനാലും ഉത്സാഹക്ഷയത്താലും നമ്പൂതിരിമാർക്ക് എല്ലാകാര്യങ്ങളിലും വലുതായഉടവു തട്ടി പ്പോയി. അതിനെ നമ്പൂതിരിമാർ ഇപ്പോൾ അറിഞ്ഞുതുടങ്ങിയിരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/56&oldid=165519" എന്ന താളിൽനിന്ന് ശേഖരിച്ചത്