ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨ വിവേകാനന്ദസ്വാമികൾ @൪൧ വിവിവേകാനന്ദസ്വാമികൾ ചെറുപ്പകാലത്തു തന്നെ നല്ല ബുദ്ധിമാ നും പരിശ്രമശീലനുമായിരുന്നു. പള്ളിക്കൂടത്തിൽ പഠിയ്ക്കുന്ന കാലത്തു ക്ലാസ്സിലെ പുസ്തകങ്ങക്കു പുറമെ മതസംബന്ധമായും തത്വശാസ്ത്രവിഷ് യമായും ഉളള അനേകം പുസ്തകങ്ങൾ വായിയ്ക്കുക പതിവായിരുന്നു. അ ക്കാലത്തു'ഹർബർട്ട് സ്പെൻസർ 'എന്ന പാശ്ചാത്യപണ്ഡിതരെഴുതിയ ചില പുസ്തകങ്ങൾ വായിയ്ക്കുകയും, അവയിൽ തനിയ്ക്കു തോന്നിയ ചി ല അഭപ്രായഭേദങ്ങളെ ഒരുപന്യാസമായി എഴുതി സ്പെൻസറെ അറി യിയ്ക്കുകയുമുണ്ടായി. സ്പെൻസർ അതിൽ സന്തോഷിച്ചു സ്വാമികൾക്കു ത്സാഹം ജനിയ്ക്കത്തക്ക വിധത്തിൽ മറുവടി അയച്ചു .

 ഈശ്വരതത്ത്വത്തെപ്പറ്റിപൂർണ്ണമായ ജ്ഞാനം സിദ്ധിയ്ക്കായ്കയാൽ 

സ്വാമികൾ പല മതങ്ങളിലും വിശ്വസിയ്ക്കുകയുണ്ടായിട്ടുണ്ട്. ആദ്യ ത്തിൽ 'അജ്ഞതം'എന്ന മതത്തേയും,പിന്നീടു ബ്രഹ്മമതത്തേയും അ ദ്ദേഹം സ്വീകരിച്ചു ക്രമേണ ആ വക മതങ്ങളുടെ തത്വങ്ങൾ പരിപൂ ർണ്ണങ്ങളല്ലെന്നു തോന്നുകയാൽ മനസ്സിൽ കഠിനമായ ഒരു സന്ദേഹം കട ന്നു കൂടി. അങ്ങിനെ ഇരിയ്ക്കുന്ന കാലത്താണ് സ്വാമികൾ ബി- എ- പാ സ്സായത്.

   സന്ദേഹമൂലകമായി മനസ്സിന്നു ബാധിച്ച അന്ധകാരം നീക്കി, പ

ദാർത്ഥനിശ്ചയം ചെയ്യുന്നതിന്നു തക്കതായ ഒരു ഗുരുവിനെ അന്വേഷിയ്ക്കു വാൻ അധികം കാലം വേണ്ടിവന്നില്ല. സ്വാമികളുടെ അടുത്ത ചാർച്ച ക്കാരനും, ശ്രീരാമകൃഷ്ണപരമഹാസരുടെ ശിഷ്യനും ആയ ഒരാൾ മുഖേന പരമഹാസരെ കണ്ടു പരിചയമാവാനും, അദ്ദേഹത്തോടു തന്റെ സം ശയങ്ങളെപ്പറ്റി സംസാരിയ്ക്കുവാനും ഉടനെ സംഗതി വന്നു. പരമഹം സരുടെ അചുത്തു നിന്നു സ്വാമികൾ വേദാന്തം പഠിയ്ക്കുകയും, അദ്ദേഹ ത്തിന്റെ പ്രധാനശിഷ്യനായി ഗുരുസവിധത്ചത്തിൽത്തന്നെ പാർക്കയും ചെയ്തു.

  പരമഹാസർ പരമഗതിയെ പ്രാപിച്ചതിന്നു ശേഷം അദ്ദേഹത്തി

ന്റെ ശിഷ്യരെല്ലാം സംസാരബന്ധം വെടിഞ്ഞു ഹിന്തുമതത്തിന്റെ അ ഭിവൃദ്ധിയ്ക്കും ലോകാനുഗ്രഹത്തിന്നുമായി പരിശ്രമിയ്ക്കുവാൻ തീർച്ചപ്പെടു ത്തി. ആ കൂട്ടത്തിൽ സ്വാമികൾ വേദാന്തത്തെ ലോകത്തിന്നു പകരിപ്പി പ്പാനായി തന്റെ ജീവിതത്തെ വിനിയോഗിയ്ക്കുവാനുറച്ചു. പിന്നീട് അ ധികം കാലം അദ്ദേഹം സഹപാഠികളോടു കൂടി താമസിച്ചില്ല- വിജന

മായ ഹിമവാന്റെ താഴ്പാരങ്ങളിൽ പോയി ധ്യാനിച്ചുകൊണ്ടും ഗ്രന്ഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/560&oldid=165520" എന്ന താളിൽനിന്ന് ശേഖരിച്ചത്