ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪൨ മംഗളോദയം [പുസ്തകം ൨ പരിശീലനം ചെയ്തുകൊണ്ടും കുറച്ചു കാലം കഴിച്ചു കൂട്ടി . അനന്തരം തി ബത്തിൽപ്പോയി ബുദ്ധമതത്തിന്റെ സിദ്ധാന്തങ്ങളെ ഗ്രഹിച്ച് ഇന്ത്യ യിൽത്തന്നെ മടങ്ങിയെത്തി . പിന്നെ പല ദിക്കിലും സഞ്ചരിച്ചു വേദാ ന്തവിഷയമായി :പ്രസംഗങ്ങൾ ചെയ്തു . 'കത്ത്രി' എന്ന സംസ്ഥാനത്തി ലെ രാജാവു സ്വാമികളുടെ പ്രസംഗങ്ങളെ കേട്ടപ്പോൾ അദ്ദേഹത്തി ന്റെ ധർമ്മോപദേശങ്ങളെ സ്വീകരിച്ചു . അവിടെ നിന്നു പടിഞ്ഞാറൻ കടൽക്കരയിൽക്കൂടി തിരുവനന്തപുരത്തു വന്ന് കുറച്ചുദിവസം താമസി ച്ചു . പിന്നെ നേരിട്ടു മദിരാശിയ്ക്കു തിരിച്ചു . മദിരാശിയിലെ മഹാജന ങ്ങൾ സ്വാമികളെ യഥോചിതം ആദരിച്ചു . അവർ അപേക്ഷിച്ചപ്രകാ രം, അടുത്ത അവസരത്തിൽ അമേരിക്കയിൽ ചിക്കാഗോ നഗ രത്തിൽ കൂടുവാൻ നിശ്ചയിച്ച മതമഹാസഭയിലേയ്ക്ക് ഹിന്തുമതത്തിന്റെ പ്രതി നിധിയായിട്ടു ജപ്പാൻവഴിയായി അമേരിയ്ക്കയിലേയ്ക്കു പുറപ്പെടുകയും ചെ യ്തു . വഴിച്ചിലവിനായി കുറെ പണം, മദിരാശിനിവാസികൾ ശേഖരിച്ചു കൊടുത്തിരുന്നതു വഴിയിൽവെച്ചുതന്നെ ചിലവായതിനാൽ,സ്വാമി കൾ അമേരിയ്ക്കയിലെത്തിയതു കയ്യിൽക്കാശൊന്നും ഇല്ലാതെയായിരുന്നു . അമേരിയ്ക്കക്കാരിയായ ഒരു വൃദ്ധസ്ത്രീയ്ക്ക് സ്വാമികളുടെ വേഷം കണ്ടിട്ട് അദ്ദേഹം ഒരു 'അത്ഭുതപുരുഷ'നായിത്തോന്നിയതിനാൽ, അദ്ദേഹത്തെ തന്റെ സ്നിഗ്ദ്ധജനങ്ങൾക്കു പരിചയപ്പെടുത്തുവാനായി, അവർക്കു ചെയ്ത ഒരു വിരുന്നിനു സ്വാമികളേയും ക്ഷണിച്ചു . വിരുന്നിനു കൂടിയിരുന്ന മ ഹാന്മാർക്കു വിവേകാനന്ദൻ ഒരു അസാധാരണപുരുഷനായിത്തോന്നിയെ ന്നുമാത്രമല്ല, അദ്ദേഹം തന്റെ സാമർത്ഥ്യംകൊണ്ട് അവരെ അതിശയി പ്പിക്കുകയും ചെയ്തു . വേദാന്തത്തെപ്പറ്റി സ്വാമികൾ പ്രസംഗിച്ചതിന്റെ അർത്ഥംഅവിടെക്കൂടിയിരുന്നവരെക്കൊണ്ടു ഗ്രഹിയ്ക്കുവാൻ സാധിച്ചില്ല . അതിനാൽ അവർ സ്വാമികളോടു വാദിപ്പാനായി അവിടത്തുകാരനായ ഒരു തത്ത്വശാസ്ത്രപണ്ഡിതനെ ക്ഷണിച്ചുവരുത്തി . പണ്ഡിതർക്കു സ്വാമി കളുടെ വൈദുഷ്യത്തിൽ അത്ഭുതം തോന്നിയതിനാൽ, അദ്ദേഹം ചിക്കാ ഗോവിലെ മതസഭയിലെ പ്രസിഡണ്ടായ ഡാക്ടർ ബോറസ്സിന്ന് അ ദ്ദേഹത്തെ പരിചയപ്പെടുത്തി . സഭയിൽ ഹിന്തുമതത്തെപ്പറ്റി പ്രസം ഗിയ്ക്കുവാൻ അദ്ദേഹം സ്വാമികളോടാവശ്യപ്പെട്ടു . സ്വാമികൾ അതു സ മ്മതിയ്ക്കുകയും ചെയ്തു . ഭൂമണ്ഡലത്തിന്റെ നാനാഭാഗങ്ങളിൽനിന്നും വന്നി രിയ്ക്കുന്ന അനേകം വിദ്വാന്മാർ നിറഞ്ഞ ആ സഭയിൽ വെച്ചു, വേദാന്ത

വിഷയമായി സ്വാമികൾ ചെയ്ത ആ വിലയേറിയ പ്രസംഗത്തെക്കേട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/561&oldid=165521" എന്ന താളിൽനിന്ന് ശേഖരിച്ചത്