ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] വിവേകാനന്ദസ്വമികൾ ൫൪൩

പലരും ആശ്ചർയ്യപ്പെട്ടുപോയി. പാശ്ചാത്യ അതോടു കുടി പൌരസ്ത്യരു ടെ തത്ത്വശാസ്ത്രങ്ങളെപ്പുകഴത്തൂവാൻ തുടങ്ങി. അതേവരെയും അത്ര പ്ര സിദ്ധിയില്ലാതെ ഒരു വെറും സന്ന്യാസിയായിരുന്ന നമ്മുടെ വിവേകാന ന്ദസ്വാമികൾ ആ പ്രസംഗത്തോടെ കൂടിത്തന്നെ വളരെ കീത്തിമാനാക യുംചെയ്തു. ന്യൂയാക്ക് ഫിറാൾഡ് മുതലായ അനേകം പ്രസിദ്ധപ്പെട്ട വർത്തമാനക്കടലാസ്സുകളിൽ സ്വാമകളുടെ പാണ്ഡിത്യത്തേയും സാമർത്ഥ്യ ത്തേയും ശ്ലാഘിച്ചുകൊണ്ട്, ആ സഭയിൽ കുടിയിരുന്നവരിൽ എല്ലാവരി ലും വെച്ച് യോഗ്യൻ സ്വാമികളാണെന്നു മുഖപ്രസാഗങ്ങൾ എഴുതിത്തു ടങ്ങി. അനന്തരം അമേരിക്കാരാജ്യത്തിലെ പല ഭാഗങ്ങളിൽനിന്നും, അവിടങ്ങളിൽച്ചെന്നു പ്രസാഗിയ്ക്കേണമെന്നുള്ള ക്ഷണനക്കത്തുകൾ സ്വാമികളുടെ കയ്യിൽ വന്നു നിറഞ്ഞു. അതനുസരിച്ച് അതാതു ദിക്കു കളിൽപ്പോയി പ്രസാഗങ്ങൾ ചെയ്തു.ആ പ്രസാഗങ്ങൾ അമേരിക്കയി ലെ ജനങ്ങൾക്കുകുടി വേദന്തമാർഗ്ഗത്തിൽ വിശ്വാസം ജനിക്കുവാൻ കാര ണമായിത്തീന്നു.

         അമേരിയ്ക്കയിൽനിന്നു നേരെ ഇംഗ്ലാണ്ടിലെയ്ക്കാണ്  പുറപ്പെട്ടത്.

അവിടേയും ഫിന്തുമതത്തെപ്പറ്റിയ പ്രസംഗം തന്നെ പ്രധാനകൃത്യമാ യിരുന്നു. അവയുടെ ഫലമായിട്ടു, പിന്നിടു സ്വാമി ക്യപാനന്ദൻ എന്നു ചേരു സിദ്ധിച്ച ശ്രീമാൻ സാന്ററസ് ബർക്, സ്വമി അഭയാനന്ദർ എന്നു പേരെടുത്ത ശ്രീമതി ലൂയി,ജ്ഞാനസഹോജദരി നിവേദിത എന്നു പ്രസിദ്ധയായിത്തീർന്ന മാർഗ്രറ്റ നോബിൾ മുതലായി പല പാശ്ചാതൃ സ്ത്രീപുരുഷന്മാർ സ്വാമികളുടെ ശിഷൃത്വം വഹിച്ച് അദ്ദേഹത്തിന്റെ മതപദ്ധതിയിൽ പരിശ്രമിച്ചുവന്നു. 1896-ൽ സ്വാമികൾ ഇന്തൃയിലേയ്ക്കു മടങ്ങി. അപ്പോൾ ആ മഹത്മാവിനെ സകലങ്ങളും വാഴ്ത്തി ത്തുടങ്ങി. സ്വാമികളുടെ വേ ദാന്തപ്രസംഗങ്ങളെ എല്ലാവരും ബഹുമാനിച്ചു. എന്നാൽ അദ്ദേഹം പ്ര സംഗങ്ങക്കൊണ്ടു മാത്രം തൃപ്തിപ്പെട്ടിരുന്നില്ല. വേദാന്തശാസ്ത്രത്തെ സ കലർക്കും സ്വീകരിയ്ക്കുത്തക്കതാക്കിച്ചെയ്യണമെന്നും, ഹിന്തുക്കളെ മറ്റെല്ലാ വർഗ്ഗക്കാരിലുമധികം സദാചാരത്തിലും ദൈവഭക്തിയിലും ഉയർന്നവരാ ക്കിത്തീർക്കണമെന്നും കരുതി സ്വാമികൾ പ്രയത്നം ചെയ്തു. ശ്രീപരമഹാ സർ ചെയ്തിരുന്ന കൃതൃത്തെ വീണ്ടും തുടർന്നു, വേദാന്തവിദൃാർത്ഥികളെ പ ഠിപ്പിനായി സ്വാമികൾ കല്ക്കത്താവിലും ഹിമവാന്റെ ചരുവുകളിലും മറ്റും വിദൃാലയങ്ങളെ സ്ഥാപിച്ചു. ൧വ്വൻ൭-ലെ വലിയ ക്ഷാമത്തിൽ

124*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/562&oldid=165522" എന്ന താളിൽനിന്ന് ശേഖരിച്ചത്