ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൯൪ മംഗളോദയം [പുസ്തകം ൨ കഷ്ടപ്പെട്ട ദരിദ്രജനങ്ങളെ രക്ഷിപ്പാനായി സ്വാമികൾ വളരെ അ ദ്ധ്വാനിച്ചിട്ടുണ്ട് . ഇങ്ങിനെ ഇടവിടാതെ പരിശ്രമിയ്ക്കുക നിമിത്തം ദേഹ സൌഖ്യം ക്രമേണ കുറഞ്ഞുവശായി . വൈദ്യന്മാരുടെ ഉപദേശപ്രകാരം പാശ്ചാത്യരാജ്യങ്ങളിലേയ്ക്കു പോയി . ഇംഗ്ലാണ്ടിൽ കുറച്ച് താമസിച്ച പ്പോൾ അല്പം സുഖം തോന്നി . പിന്നെ അമേരിയ്ക്കയിൽ പോയി സാൻ ഫ്രാൻസിസ്കോവിൽ 'ശാന്ത്യാശ്രമം,' 'വേദാന്തസംഘം' എന്നിവയെ സ്ഥാപിച്ചു . ആ രണ്ടു സ്ഥാപനങ്ങളും ഇപ്പോൾ ഉയർന്ന നിലയിൽ ഏ ത്തിയിരിയ്ക്കുന്നു . അമേരിയ്ക്കയിൽ താമസിയ്ക്കുമ്പോൾ, പാരീസ്സിൽ അക്കാ ലത്തു കൂടാൻ വെച്ചിരുന്ന മതസഭയിൽ വെച്ചു ഹിന്തുമതത്തെപ്പറ്റി പ്ര സംഗിയ്ക്കേണമെന്ന് അപേക്ഷ വന്നതിനെ സ്വാമികൾ സ്വീകരിച്ചു . ആ പ്രസംഗം ഫ്രഞ്ചുഭാഷയിൽ ആയിരുന്നു .

           ഇങ്ങിനെ വീണ്ടും പ്രവൃത്തി അധികരിയ്ക്കയാൽ സ്വാമികളുടെ

ദേഹസ്ഥിതി തീരെ ദുർബ്ബലപ്പെട്ടു . ഫ്രാൻസിൽനിന്ന് ഇന്ത്യയിലേയ്ക്കു മട ങ്ങുമ്പോൾ, ഇന്ത്യയിൽ നിന്നു പോകുമ്പോഴുണ്ടായിരുന്നേടത്തോളം കൂടി ദേഹത്തിന്നു ശക്തിയുണ്ടായിരുന്നില്ല . എങ്കിലും ഇന്ത്യയിലെത്തിയതി നു ശേഷം ദേഹസ്ഥിതിയെപ്പറ്റി നോക്കാതെ, താൻ ആരംഭിച്ച കൃത്യ ങ്ങളെ മുഴുമിയ്ക്കുവാനായി കാശിയിൽ ഇന്ത്യൻവിദ്ധ്യാർത്ഥികൾക്ക് ഒരു വി ദ്യാലയവും , അഗതികൾക്ക് ഒരു ധർമ്മസത്രവും സ്ഥാപിച്ചു പിന്നേയും വേദാന്തവിഷയമായ പരിശ്രമം വിടാതെതന്നെ ഇരുന്നു . അക്കാലത്തു ജപ്പാനിൽനിന്നു ചില മഹാന്മാർ വന്നു സ്വാമികളെ അങ്ങോട്ടു ക്ഷണി ച്ചുവെങ്കിലും , ആരോഗ്യക്ഷയം നിമിത്തം പോകുവാൻ സാധിച്ചില്ല .

1902 ജൂലൈമാസത്തിൽ ഒരു ദിവസം പ്രഭാതത്തിൽ സ്വാമി

കൾ കുറെ അധികം സമയം ധ്യാനത്തിലിരുന്നു . പിന്നെ ചില ശിഷ്യരെ സംസ്കൃതം പഠിപ്പിച്ചു . അന്നു സന്ധ്യയ്ക്കും ധ്യാനം കുറെ അധികംനേരം ഉ ണ്ടായി . വൈകുന്നേരം കുറച്ചു നടക്കുവാനും പോയി . മഠത്തിലെത്തി യ ശേഷം പൂജയ്ക്കായി ഇരുന്നു . പൂജയിൽ ലയച്ചിരുന്ന സ്വാമികളുടെ ആ ദിവ്യമായ ആത്മാവ് രാത്രി 9 മണിയ്ക്കു പരമപദത്തിൽ ല യിച്ചു .

കെ . വി . എം .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/563&oldid=165523" എന്ന താളിൽനിന്ന് ശേഖരിച്ചത്