ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ഉപന്യാസം തുകൊണ്ടു മേലിലും ഈ സമുദായം നല്ല സ്ഥിതിയിലെത്തുമെന്നു വിശ്വസിപ്പാൻ വഴിയുണ്ടു.

  യോഗക്ഷേമസഭയുടെ  ആവിർഭാവം മുൻപറഞ്ഞ അഭിപ്രയത്തെ ദൃഢമായി സ്ഥാപിക്കുന്നുണ്ട്. നമ്പൂതിരിമാരുടെ ഇടയിൽ അടുത്തകാലത്തായിട്ടുള്ള ഉണർച്ചയുടെ ഫലമായിട്ടാണ് ഈ സഭ ഒന്നാമതായി ആരമ്പിച്ചത്. ഇതിന്റെപ്രധാനോദ്ദേശ്യങ്ങളെപ്പറ്റി എല്ലാവരും അറിഞ്ഞിട്ടുണ്ടാവുന്നതാകകൊണ്ട് ആ അംശത്തിൽ വിസ്തരിച്ചിട്ടാവിശ്യമില്ലെന്നു വിചാരിക്കുന്നു. വൈദികങ്ങളും ലൌകികങ്ങളുമായ നമ്മുടെ കാര്യങ്ങളെ നാം തന്നെ അന്വേഷിച്ചല്ലാതെ നമുക്കു യോഗക്ഷേമം ഉണ്ടാകയില്ല. എല്ലാക്കാര്യങ്ങളെയും

സാധിപ്പാനുള്ള പ്രധാനോപായം ഐക്യമത്യസഹിതമായ ഉത്സാഹമാണ്. നമ്മുടെ സമുദായത്തിലുള്ളവർ ദൂരെപ്പെട്ടുവസിക്കുന്നതിനാലും നിസ്സാരകാര്യങ്ങൾക്കുവേണ്ടി കക്ഷിമത്സരംകാണിക്കുന്നതിനാലും നമുക്ക് ഐകമത്യംവളരെകുറവായിപ്പോയിരുന്നു. എന്നാൽ ഈ സഭയിടെ ആവിർഭാവാനന്തരം നഷ്ടപ്രായമായ ഐകമത്യം പുനഃപ്രരൂഢമായിട്ടുണ്ടെന്നു ന്സ്സംശയമായിപറയാം. നമുക്ക് ഐകമത്യമില്ലായ്കകൊണ്ടു പല ദോഷങ്ങളും സംഭവിച്ചിട്ടുണ്ട്. സമുദായകാര്യങ്ങളെ സ്വന്തംകാര്യങ്ങളായി ഗണിക്കാതെ ഇരുന്നതുകെണ്ടു സമുദായത്തിന്നു പരക്കെ ദോഷകരങ്ങളായ അനേകം കാര്യങ്ങൾ നടന്നുകെണ്ടിരുന്നു. നമ്മുടെ സമുദായത്തിന്നു ദോഷകരങ്ങളായ നിയമങ്ങൾ പാസ്സാക്കുന്നതിനെ നാം അറിയുകപോലും ചെയ്യാതെ പിന്നീടു ബുദ്ധിമുട്ടുവാൻ ഇടയായിട്ടുണ്ടെന്നുള്ളതിലേക്ക് ഈ മഹായോഗത്തിൽ ആലോചിപ്പാൻ വെച്ചിട്ടുള്ള വിഷയവിചരംതന്നെ നല്ലൊരു ലക്ഷ്യമാണ്.

എന്നാൽ സഭ ആരംഭിച്ചതിനുശേഷം ആകനത്യം ക്രമേണ വർദ്ധിച്ചുവരുന്നുണ്ട്. വളരെ ദൂരങ്ങളിനിന്നുള്ള നമ്പൂതിരിമാർ ഒരുമിച്ചുകൂടി സമുദായകര്യങ്ങളെ ആലോചിച്ച് വേണ്ടുന്ന ശ്രമംചെയ്പാൻ ഇപ്പോൾ തുടങ്ങിയിരിക്കുന്നു. കൊച്ചിയിലുണ്ടായിട്ടുള്ള ജന്മികുടിയാൻ കായ്യത്തിലുളള പരിശ്രമവും സഫലമായിപ്പരിണമിക്കുമെന്ന് നമുക്കു ദൃഢനായി വിശ്വസിക്കാം. ഇപ്പോഴുണ്ടായിത്തീർന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/57&oldid=165525" എന്ന താളിൽനിന്ന് ശേഖരിച്ചത്