ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨ മംഗളോദയം പുസ്തകം

ട്ടുള്ള ഈ ഐകമത്യത്തെ നിലനിർത്തുവാനും , എന്നുതന്നെയല്ല പലവിധത്തിലും അഭിവർദ്ധിപ്പിപ്പാനും എല്ലാവരും ശ്രമിക്കെണ്ടതാണെന്നു പ്രത്യേകം ഒാർമ്മവെക്കേണ്ടതാണ്.

       പണമില്ലാതെ യാതൊരുകാര്യവും സാധിക്കയില്ല . ജന്മികുടിയാൻ കാരായത്തിന്നായിത്തന്നെ വളരെ ചിലവുചെയ്യേണ്ടിവന്നിട്ടുണ്ട്. സമുദായകാര്യത്തിന്നായിത്തന്നെ വളരെ പണം ചിലവുചെയ്യേണ്ടിവന്നിട്ടുണ്ട് സമുദായകാര്യങ്ങളെ നിർവഹിപ്പാൻ അപ്പപ്പോൾ പണം പിരിക്കുന്നതു വലിയ അദ്ധ്വാനവും അസാദ്ദ്യവുമാകുന്നു. അതിനായി ഒരു പ്രത്യേക ധനശേഖരം ഉണ്ടായിരിക്കേണ്ടതാണ്. ഈ ആവിശ്യത്തെ നിറവേറ്റാനും വഴിയുണ്ടായിവരുന്നുണ്ടെന്നുവിചാരിച്ച് ആശ്വസിക്കാം. എന്തെന്നാൽ 

കഴിഞ്ഞ മഹായോഗത്തിൽവെച്ചുതീർച്ചപ്പെടുത്തപ്പെട്ട ബാങ്ക് ഉടനെ സ്ഥാപിക്കപ്പെടുമെന്നു വിചാരിക്കാരായിരിക്കുന്നു. അതിന്റെ ആദായത്തിന്റെ ഒരംശംസഭയുടെ മൂലധനമായിത്തീരുന്നതാണല്ലൊ. അതുകൊണ്ടുണ്ടാവാനുള്ള പലഗുണങ്ങളെപ്പറ്റി പ്രസ്താവിച്ച് ഇവിടെ ദീർഘിപ്പിക്കുന്നില്ല.

   ഈ മഹായോഗത്തിൽ ആലോചിപ്പാൻ നിശ്ചയിച്ചിട്ടുള്ള  എല്ലാ കാര്യങ്ങളും വളരെ ഗൌരവമുള്ളവയാണ്. പ്രത്യേകിച്ചും വിദ്യാഭ്യാസം, കന്യകാദാനം ഇതുകളെപ്പറ്റി വേണ്ടതുപോലെ ആലോചിപ്പാൻ കാലം അതിക്രനിച്ചിരിക്കുന്നു. ആലോചിക്കേണ്ട വിഷയങ്ങളെ ആലോചിച്ചു തീർപ്പുചെയ്പാനും അതുപ്രകാരം പ്രവർത്തിപ്പാനും സമുദായസ്നേഹികളെല്ലാവരും ഒരുപോലെ കടപ്പെട്ടിരിക്കുന്നുവെന്നു വേറെ പറയേണ്ടതില്ലല്ലോ. ഇത്രമാത്രം പ്രസ്താവിച്ചുംകൊണ്ടും യോഗക്ഷേമസഭയുടെ ഉത്തരോത്തരാഭിവൃദ്ധിക്കായി ജഗദീശ്വരനെ പ്രാർത്ഥിച്ചുകോണ്ടും സംക്ഷിപ്തമായ വിവരണത്തെ ഉപസംഹരിക്കുന്നു. 

കൂടല്ലൂര് മനക്കൽ ദിവാകരൻ (അനുജൻ) നമ്പുതിരിപ്പാട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/58&oldid=165526" എന്ന താളിൽനിന്ന് ശേഖരിച്ചത്