ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൨ ഒാണം ൫൩



                                                      ഒാണം

ഒാണമെന്നു പറയുന്നതു മലയാളത്തിൽ എല്ലാടത്തും ആചരിച്ചുപോരുന്ന ഒരു ഉത്സവമാകുന്നു. ഇതിനെ ആഘോഷിക്കുന്നതിൽ ചില ദിക്കുകളിൽ ഏറ്റക്കുറവും ചില ദിക്കുകളിൽ സ്വരുപഭേദവും ഉണ്ടായിരിക്കാമെങ്കിലും ഈ ഉത്സവത്തെ ഒട്ടും തന്നെ ആഘോഷിക്കാത്തതായി മലയാളത്തിൽ ഒരു ഭൂഖണ്ഡവും കാണപ്പെടുന്നതല്ല. ഇതിനെ ആളുകൾ കേവലം തന്റെ ഗ്രഹങ്ങളിൽവെച്ച് ആഘോഷിച്ചുവരുന്നു വെന്നു മാത്രമല്ല നടപ്പ്. പ്രധാനപ്പെട്ട പലേ ക്ഷേത്രങ്ങളിലുംവെച്ച് ഈ ഒാണത്തിനെ സംബന്ധിച്ച ചില വിശേഷങ്ങൾ നടത്തിവരുന്നതായിക്കാണുന്നുണ്ട. വിശേഷാൽ നിവേദ്യം, വിശേഷപൂജ,വാദ്യാഘോഷം, എഴുന്നള്ളിപ്പ്, സദ്യ, ഇങ്ങിനെ തുടങ്ങി പല പ്രവൃത്തികളെക്കൊണ്ടും ഇതിനെ അഭിനന്ദിച്ചു വരുമാറുന്നുള്ളതു പരക്കെ അറിയപ്പെടുന്ന സംഗതിയാകുന്നു.

ഇതിനെ ഒരു മുഖ്യദിവസമായി ആചരിച്ചുപോരുവാനുള്ള കാരണം എന്തണെന്നു വിചാരിക്കുന്നതിൽ തക്കതായപ്രമാണംകൊണ്ടുതീർച്ചപ്പെടുത്തിപ്പറയുവാൻ  സാധിക്കുന്നതല്ല . ഐതിഹ്യപ്രമാണമല്ലാതെ നല്ല ശബ്ദപ്രമാണമുള്ളതായിത്തോന്നുന്നില്ല. ചിലർ,ഭദവാൻ വിഷ്ണു വാമനമൂർത്തിയായി അവതരിച്ചതു, മഹാബലിയോടു ഭൂമിയെ വാങ്ങി

മഹാബലിയെ ബന്ധിച്ചതും , പിന്നെ അദ്ദേഹത്തെ അനുഗ്രഹിച്ച് പാതാളസ്വർഗ്ഗത്തിൽ സകലസുഖാനുഭവങ്ങളോടുകൂടി ഇരിപ്പാനേർപ്പാടുചെയ്തയച്ചതും ഇദ്ദിവസമാകയാലാണ് ഇതിന്ന് ഒരു മാഹാതമ്യം സിദ്ധിച്ചിരിക്കുന്നതെന്നു പറയുന്നുണ്ട്. ഇതിനെ വിശ്വസിക്കത്തക്കതായ ചില സംഗതികളും ഇല്ലായ്കഇല്ല. വാമനമൂർത്തിയുടെ അവതാരം ചിങ്ങമാസത്തിൽ വെളുത്ത ദ്വാദശിനാളാണെന്നു പറയപ്പെടുന്നു. എന്നാൽ ദശാവതാരദിവസങ്ങളെപ്പറയുന്ന വചനത്തിൽ സൌരമാസത്തെയല്ല കാണി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/59&oldid=165527" എന്ന താളിൽനിന്ന് ശേഖരിച്ചത്