ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] വർത്തമാനപത്രങ്ങൾ രിക്കാരെ വശീകരിക്കയും ലേഖകന്മാരെ കയ്യഴച്ച് ആകർഷിക്കുകയും ചെ
യ്കയാകുന്നു ഈ വൈഷമ്യത്തിനൊരു നിവൃത്തിമാർഗ്ഗം. ധ്വജംപ്രതിഷ്ഠി
ച്ചശേഷം ക്ഷേത്രം പണിയുന്നതു വിഹിതമല്ലെങ്കിലും മന്ത്രവും തന്ത്രവും
കാലത്തെ അനുസരിച്ചിരിക്കുന്നതാണ്. 'മംഗളോദയ'ത്തെ ഒരു യോഗ
മുഖേന നടത്തുന്നതായാൽ ആ വഴി ഫലിക്കുമെന്നാണു തൽക്കാലത്തെ
ആലോചനയിൽ തോന്നിയിരിക്കുന്നത്. അങ്ങിനെയുള്ള ഒരു വഴി
വെട്ടിതെളിച്ചുവരുന്നതുമുണ്ട്..

    കഴിഞ്ഞകൊല്ലത്തിൽ ഞങ്ങളെ മനപൂർവ്വം സഹായിച്ചിട്ടുള്ള ലേഖ
കന്മാരോടും ' മംഗളോദയ'ത്തിന്റെ കൃതഞ്ജതാപൂർവ്വമായ
വന്ദനം പറഞ്ഞുകൊള്ളുന്നു. അവർ ഇനിയും 'മംഗളോദയ'ത്തിന്നു
മംഗളം ആശംസിക്കുമെന്നു വശ്വസിക്കയും ചെയ്യുന്നു. ഇക്കൊല്ലം മാസികയുടെ വണ്ണം വർദ്ധിപ്പിക്കുവാൻ സാധിച്ചിട്ടില്ലെ
ങ്കിലും വലിപ്പത്തിൽ അല്പം കൂടുതൽ വരുത്തീട്ടുണ്ട്. ഉദ്ദേശിച്ചിട്ടുള്ള
മറ്റുപരിഷ്കാരങ്ങൾ കണ്ടറിയേണ്ടവയാകുന്നു. പരദൈവപ്രസാദത്താൽ പരക്കം യോഗശക്തിയാൽ വരമാഹാത്മ്യമോടൊത്തു വരട്ടേ മംഗളോദയം വർത്തമാനപത്രങ്ങൾ

ഇക്കഴിഞ്ഞ മൂന്നു നാലു ശതവർഷങ്ങളായി മനുഷ്യരുടെ പരിഷ്കാ
രം മുംമ്പന്നും കാണാത്തമട്ടിൽ വർദ്ധിച്ചുവരുവാനുള്ള സംഗതികൾ എ
ന്തെല്ലാമാണെന്നാലോചിക്കുന്ന ആളുകൾ
മലയാളികളുടെ ഇടയിൽ വളരെ ചുരുക്ക
മാകുന്നു. ഭൂമിയുടെ പല ഭാഗങ്ങളിലുമുള്ള
ജനങ്ങൾ തമ്മിലുള്ള സമ്മേളനങ്ങളും അ
വരുടെ ഹൃദയത്തിലുള്ള മനോഗതങ്ങൾ
തമ്മിൽ പെരുമാറ്റം ചെയ്യുന്ന സമ്പ്രദായ
ങ്ങളും ഈ സംഗതികളിൽ പെട്ടവയാണെ
ന്നു ശാസ്ത്രജ്ഞന്മാർ പറഞ്ഞുവരാറുള്ളതാണ്. ഈ സമ്മേളനങ്ങൾക്കും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/6&oldid=165528" എന്ന താളിൽനിന്ന് ശേഖരിച്ചത്