ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ഓണം ൫൫ ല്ലാരംഭമെന്നു ,വടക്കുളളവർ കന്നിമാസം മുതൽക്കു കൊല്ലാരംഭമെന്നം ഇപ്പോൾ വ്യവഹരിച്ചുവരുന്നു . ഒരു രാജാവിന്റ ഭരണത്തിൻ കീഴിലാകയാൽ തൃശ്ശിവപേരൂനിന്നുളള വടക്കുളള കൊച്ചിരാജ്യഖണ്ഡവും ഇപ്പോൾ ചിങ്ങമാസം മുതൽ കൊല്ലാരംഭമെന്നു വ്യവഹരിച്ചുവരുന്നു .എങ്കിലും വൃദ്ധന്മാരായ പലരും ജാതകമെഴുത്തു മുതലായവകളിലും പോകുന്നചിങ്ങമെന്നു, പുക്കചിങ്ങമെന്നും ഇപ്പോഴും എഴുതിവരുന്നുണ്ടെന്നുളളതു പഴയനടപ്പിനെ തെളിയിക്കുവാൻ മതിയായ സംഗതിയാകുന്നു .

       ഇതുകൊണ്ടുതന്നെയാണു മലയാളത്തിൽ ഈ ഓണത്തിനെ വിഷുവിനെപ്പോലെ ആണ്ടമതി എന്ന പേരുകൊണ്ടു വ്യവഹരിച്ചു വരുന്നത് . ആണ്ടെന്നാൽ കൊല്ലം, അമതി എന്നാൽ അവസാനം . ശാസ്ത്രപ്രകാരമുളള ആണ്ടമതി  വിഷുദിവസമാണെങ്കിലും പ്രത്യേകസംകേതപ്രകാരമുളള ആണ്ടമതി ഓണമാകയാൽ വിഷുവിനെക്കാൾ മലയാളികൾ ഓണത്തെ അധികം ആദരിചും കൊണ്ടാടിയും വരുന്നുണ്ട് , അത്രയുമല്ല ഈ ചിങ്ങമാസകാലം മലയാളത്തിൽ നെല്ലുകൊയ്യുന്നേയും ഫലമൂലാദികൾ ഉണ്ടാവുന്നേയും ശാകവർഗ്ഗങ്ങൾ സുലഭമാകുന്നേയും കാലമാകയാൽ വിഷുദിവസത്തെക്കാൾ ഉത്സവാഭിന്ദനത്തിന്നു സൌകർയ്യം അധികമുണ്ടെന്നുളളതും ഇതിന്നു ഒരു കാരണമായിരിക്കാം . ഇത്രയും വലിയ ഒരു പതിവായ ഉത്സവദിവസമായി മലയാളികൾ പൊതുവെ സ്വീകരിച്ചിരിക്കുന്നതായി വേറെ ഒരു ദിവസവും ഇല്ലെന്നു സധൈർയ്യം പറയാവുന്നതാകുന്നു .

ഈ ദിവസത്തിനു മലയാളത്തിൽ ഇത്രയും അധികം യോഗ്യത വരുവാൻ വേറെയും ചില സംഗതികളുളളതായി കേൾക്കുന്നുണ്ട് . പഴയ ചില ഗ്രന്ഥവരികളെക്കൊണ്ട് അതു വ്യക്തമായി തെളിയുന്നതുമുണ്ട് - രാജാന്മാർ വിശേഷവിധിയാക്കിവെക്കുന്നു ആളുകൾക്കും സ്ഥലങ്ങൾക്കും ദിവസങ്ങൾക്കും യോഗ്യതകൂടുമെന്നുളളതു കാലദേശഭേദംകൂടാതെ തീർച്ചപ്പെട്ടിട്ടുളള കാർയ്യമാണല്ലൊ. ഈ ദിവസത്തിനെ മലയാളത്തിൽ പണ്ടേ ഉണ്ടായിരുന്ന രാജാകന്മാരെല്ലാം ഒരുപോലെ ആദരിച്ചും അഭിനന്ദിച്ചും രാജ്യകാർയ്യങ്ങളുടെ സാരമായ തീർപ്പിന്നും ആലോചനക്കും ഉപയോഗപ്പെടുത്തിയും വന്നിരുന്നു . അതുകൊണ്ടുതന്നെയായിരിക്കണം മറവ രാജ്യങ്ങളിലെങ്ങും ഇല്ലാത്തവിധം ഒരു യോഗ്യത ഈ ദിവസത്തിനു മലയാളത്തിൽ സിദ്ധിച്ചത് . എന്നാൽ രാജാക്കന്മാർ ഇതിനെ ഇത്രയും ആദരിപ്പാനുളള മൂലകാരണം മുമ്പെ പറഞ്ഞിരിക്കുന്ന മഹാബലിക്കു സി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/61&oldid=165530" എന്ന താളിൽനിന്ന് ശേഖരിച്ചത്