ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൬ മംഗളോദയം പുസ്തകം ൪

ദ്ധിച്ച ഭഗവദനുഗ്രഹം തന്നെ മായിരിക്കണം . മഹാബലി ഭരിച്ചിരുന്ന

കാലത്തു ജനങ്ങൾ എന്നും ഇപ്പോൾ ഓണദിവസം എങ്ങിനെ ഉത്സവ ത്തോടുകൂടി കഴിയുന്നുവോ അതുപോലെ ഉത്സവത്തോടുകൂടിക്കഴിഞ്ഞിരുന്നു വെന്നു ജനങ്ങൾ പരസ്യമായിപ്പറഞ്ഞുവരമാമണ്ടു .

        ഈ ഓണമെന്ന ആണ്ടമതിയെ കൊണ്ടാടുന്നതിനു മലയാളികൾ

ക്കുളള ഒരുക്കം വളരെ കേമമാണ. "കാണം വിറ്റാലും ഓണം ഉണ്ണണ" മെന്നാകുന്നു അവരുടെ പഴമൊഴി . ഇതു കേവലം പഴയമൊഴിയല്ല, പുതിയ നടപ്പും അങ്ങിനെതന്നെയാകുന്നു . മഹാവിദ്വാനായ ഉദ്ദണ്ഡ ശാസ്ത്രികൾ മലയാളത്തിൽ വന്നു സാമുതിരികോവിലകത്തു താമസിച്ചിരു ന്ന കാലത്തു സ്വരാജ്യത്തിലില്ലാത്തവിധമുളള ഈ ആഘോഷത്തെകണ്ടി ട്ടു താഴെ പറയുന്ന ശ്ലോകം ഉണ്ടാക്കിച്ചൊല്ലിയതായി കേട്ടിട്ടുണ്ട്. ആ

ശ്ലോകമാകുന്നു ഇത്: :-
              "കോകൂയന്തേ പൃഥുകതതയശ്ചാപതാഡിന്യ ഉച്ചൈഃ
              സർവ്വാ നാർയ്യഃ പതിഭിരനിശം.......... മാഃ
           ബംഭ്രാമ്യന്തേ സകലപുരുഷാ വല്ലഭാഭ്യഃ പ്രദാതും 
      ചിത്രം വസ്ത്രം  ശ്രവണകതുകാ വർത്തതേ കേരളേഷു. "
                               പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മാ.
 
                                   
                                ദിവാചന്ദ്രൻ
  ൧.      ശ്രീമത്ത്വത്തിൻ തിളപ്പാൽ തെളുതെളെ നിശയിൽ-
                     ത്താൻ വിളങ്ങിത്തിളങ്ങി-
          ക്കാമം ക്രീഡിച്ച തേഃജാനിധി ശശിയതിയാ-
                  യുളള ഗർവ്വം നിമിത്തം
     ആമട്ടിൽത്തന്നെ പിന്നെദ്ദിനകരനുദയം -
         ചെയൂ നേരത്തുമംശു-
      സ്തോമം ചിന്നിപ്പതിന്നായ്ക്കരുതിയവശനായ്
       ഹന്ത മങ്ങുന്നു മന്ദം.
 ൨.  പാരം തേജസ്സ്വിയെന്നാകിലുമതിമൃദുവായ്-

ത്താൻ കരം ചേർത്തു , തേജഃ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/62&oldid=165531" എന്ന താളിൽനിന്ന് ശേഖരിച്ചത്