ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ദിവാചന്ദ്രൻ ൫൭

            പൂരം ചേരുന്ന   സത്സന്നിധിയിലിഹ  ജനാ-
                       മോദമേകി   ക്രമത്തിൽ 
             സ്വൈരം രാജാവു രാജിച്ചിതു വഴിപിഴയാ-
                     തെങ്കിലും  ചെന്നു  സൂർയ്യാ-
             കാരം നോക്കാ,തതല്ലോ വലിയൊരപജയ-
               ത്തിനു  മുഖ്യം നിദാനം.
   ൩..    സർവ്വജ്ഞോത്തംസമുത്താ, ണമൃതകിരണനാ,
                      ണെന്നുതാനല്ല  ലക്ഷ്മി-
            സർവ്വസ്വത്തിന്റെ സത്താണ, ഖിലകുവലയ-
                   വ്രാതനേതാവുമാണ്,
          സർവ്വംകൊണ്ടും തനിക്കുണ്ടൊരു  മഹിമ ജഗ-
                     ത്തിങ്കലെന്നുളളിലേററം
            ഗർവ്വംകൊണ്ടാനതാണീ നിലയിലുലയുവാൻ
                  കാരണം ശർവ്വരീശൻ.
൪.        ജാതമോദം രമിച്ചക്കുമുദിനി മറയു-
                  ന്നേരമന്യത്ര  ജാത-
         സ്ഫിതാനന്ദം  ഹസിക്കും കമലിനിയൊടണ-
                 ഞ്ഞിടുവാനൂടുനോക്കി
          വിതാശങ്കാ  തിരിക്കുംവഴിയിലിഹ   ദിവാ-
                    ജീവനാഥന്റെ  രശ്മി-
           വ്രതാഘാതാൽ കരം തോറ്റോടുവിലിത മുഖം
               താഴ്ത്തിമാഴ് കുന്നു  ചന്ദ്രൻ.

൫. ആത്താമോദം വിളങ്ങും നവകുസുമതിയാം

              പദ്മിനിത്തയ്യലാളെ-
            ച്ചേർത്താനന്ദിക്കുവാനായ് ത്തുടരുമൊരു ജഡാ-
                കാരനെപ്പദ്മിനീശൻ
       പാർത്താവേശിച്ചകാറീ,  ശിവശിവ ശിവനാ-
             പീഡമാകും ദ്വിജേന്ദ്ര-
      ന്നോർത്താലേവം വരാമോ ഗതി നിശിചരനെ-
               ന്നുളള ദുർവൃത്തിയെന്യേ

15*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/63&oldid=206238" എന്ന താളിൽനിന്ന് ശേഖരിച്ചത്