ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം കാലഗണന ൫

ദിഷ്ടക്കേടിന്നണഞ്ഞു, വരുവതിതുവിധം
  തന്നേയേറ്റം വിളഞ്ഞാൽ.
൧. എന്നാലും ചൊല്ലിടാം ഞാൻ ശശിധര ദിവസാ-
      ധീശനാണങ്ങു നന്നായ്
     വന്നാൽ നന്നെന്നു ചിന്തിച്ചഖിലഗുണവുമ-
     ങ്ങക്കു ചെയ്തോരു നാഥൻ
 ചെന്നാലും നീ തദന്തേ ശരണ,മിനിയുമ-
ദ്ദിവ്യനെത്തന്നെവന്ദി-
ച്ചെന്നാൽ കൈവന്നുകൂടും പരമപടശുഭാ-
  ഭീഷ്ടസൌഭ ഗ്യഭാഗ്യം
                          കെ.വി.എം.

                                     കാലഗണന

ശ്രൊതസ്മാർത്തങ്ങളായ നമ്മുടെ സകല കർമ്മങ്ങൾക്കുംകാല
പരിജ്ഞാനം അത്യാവശ്യമാകുന്നു.കാലപരിജ്ഞാനം ജ്യ്യോതിശ്ശാസ്ത്ര
ത്തേ ആശ്രയിക്കുന്നു.ജ്യോതിശ്ശാസ്ത്രം,അതിനാൽ,വേദാംഗങ്ങളിൽ ഒന്നായി ഗണിക്കപ്പെട്ടിരിക്കുന്നു.അംഗങ്ങളിൽ വച്ചും ജ്യൗതിഷം വേദപുരുഷന്റെ കണ്ണാണത്രെ..അതിനാൽ
ആദികാലംമുതൽ തന്നെ ഹിന്ദുക്കൾക്കു ജ്യോതിഷാമയനം ഒരു അവ
ർജ്ജനീയമായശാസ്ത്രമായി തീർന്നു.ജ്യൗതിഷവേദാംഗം എന്ന പേരോടു
കൂടെ ഒരു അതിപ്രാചീനവും അതിസ്ഥൂലവുമായ ഗ്രന്ഥം കണ്ടിട്ടുണ്ട്.
അതിനുശേഷമാണു വാസിഷ്ഠം,ബ്രഹ്മം മുതലായ സിദ്ധാന്തഗ്രന്ഥങ്ങളുടെ ഉൽപത്തി.ഇവയിൽ പ്രധാനങ്ങളായ അഞ്ചു സിദ്ധാന്തങ്ങ
ളെ വരാഹമിഹരാചാർയ്യർ തന്റെ പഞ്ചസിദ്ധാന്തികയിൽ സംഗ്രഹിച്ചിട്ടു
ണ്ട്.എന്നാൽ പഞ്ചസിദ്ധാന്തികാപ്രകാരമുള്ള സൂർയ്യസിദ്ധാന്തത്തിലും
ഇപ്പോൾ ആ നാമധേയത്തിൽ മയന്റെ കൃതി എന്നു പറഞ്ഞുവരുന്ന
ഗ്രന്ഥത്തിനു തമ്മിൽ പല സംഗതികളിലും മഹത്തായ അന്തരം കാണു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/65&oldid=165534" എന്ന താളിൽനിന്ന് ശേഖരിച്ചത്