ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬ മംഗളോദയം പുസ്തകം
ന്നു. അതിനാൽ സൂയ്യസിദ്ധാന്തം എന്നു ഇപ്പോൾ നാം പറഞ്ഞുവ
ന്ന ഗ്രന്ഥം പഴയസൂയ്യസിദ്ധാന്തിന്റെ ഒരു പരിഷ്കര
മായിരിക്കണമെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ശ്രീഷേണൻ രോമ
സിദ്ധാന്തത്തേയും, വിഷ്ണചന്ദ്രൻ വാസിഷുസിദ്ധാന്തത്തേയും സംസ്ക്കരി
ച്ചുവെന്നു ബ്രഹ്മഗുപ്തൻ തന്റെ സ്ഫടസിദ്ധത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.
ബ്രഹ്മഗുപ്തതത്തേ ഭാസ്കരാചായ്യർ സിദ്ധാന്തശിരോമണിയിൽ പിൻതാ
ങ്ങി കാണുന്നു. പൂർവ്വാചായ്യന്മാരുടെ പയ്യയസംഖ്യകളേയും മററം സ
ല്പം ഭേദപ്പെടുത്തി ആയ്യസഭടാചായ്യർ സ്ഥാപിച്ച സിദ്ധാന്തത്തെ അടി
സ്ഥാനപ്പെടുത്തി ആയ്യസിദ്ധാന്തമെന്നു ഒരു ഗ്രന്ഥമുണ്ടായിട്ടുള്ള
ഇപ്പോൾ ലുപ്തപ്രചാരമായിരിക്കുന്നു.

നവീനന്മാരും പൂർവികസിദ്ധാന്തങ്ങളെ പരിഷ്കരിക്കാതിരുന്നിട്ടില്ല.
(൧.) ശകാബ്ദം ൧൪൪൨(കൊല്ലം ൬നു൫) വർഷത്തിനിടയ്കു എഴുതി
ട്ടുള്ള ഗ്രഹലാഘവം എന്ന ഗ്രന്ഥത്തിൽ ഗണേശദൈവജ്ഞൻ ഇങ്ങനെ
പറഞ്ഞിരിക്കുന്നു-

      " സൌരോക്കൊപി വിധൂച്ചമങ്കകലികൊ നൊബ്ജൊ ഗുരുസ്വായ്യജൊ                                     ‌
             സൃഗ്രാഹൂ ച കുജജ്ഞകേന്ദ്രകമഥായ്യെ സേഷുഭാഗഃ ശനിഃ
            ശൌക്രം കേന്ദ്രമജായ്യമധ്യഗമിതിമെ യാന്തി ദ്രകതുല്യതാം"

സൂയ്യകേന്ദ്രവും തുംഗമധ്യമവും സൂയ്യസിദ്ധാന്തപ്രകാരം ഇപ്പോൾ ശരിയാ
യിട്ടുകാണുന്നു., ചന്ദ്രമധ്യമം നു കല കുറച്ചാൽ ശരിയാകും., ഗുരുകജരാ
ഹക്കൾ ആയ്യസിദ്ധാന്തപ്രകാരം ശരിയാണു., ബുധകേന്ദ്രം ബ്രബ്മസിദ്ധാന്തപ്ര
കാരം സൂക്ഷ്മമാകും., ശുക്രകേന്ദ്രം ആയ്യബ്രഹ്മസിദ്ധാന്തപ്രകാരം ഗ
ണിച്ചുകുട്ടി അദ്ധിച്ചാൽ യോജിക്കും.,എന്നു.
(൨.) പുതുമനച്ചോമാതിരി തന്റെ കരണപദ്ധതിയിൽ നാനജ്ഞാ
പ്രഗത്ഭഃ ഇത്യാദി പ്രാചീനോക്തപ്രയ്യയങ്ങൾക്കു ആയ്യഭടൊക്തപ
യസാമ്യം സമ്പാദിക്കുന്നതിലെയ്ക്കായി ശകാബ്ദസംസ്കാരം എന്നു പേര്
പറഞ്ഞുവരുന്ന ഒരു സംസ്കാരത്തെ വ്ഗ്ഭാവൊനാച്ഛകാബ്ദാൽ ..............
ഇത്യാദിശ്ശോകംകൊണ്ടു പറഞ്ഞിരിക്കുന്നു.

(൩.)ഭാസ്കരാദികൾ ഈ സ്ഥാനത്തിൽ ബീജസംസ്കാരം എന്നൊരു ക്രി
യ പറഞ്ഞുകാണുന്നു. ബീജസംസ്കാരത്തിന്റെ പ്രയോജനം കാലാത്യയ
ത്താലുണ്ടാകുന്ന ഏററക്കുറവുകൾ നീക്കി ഗണിതത്തിനു ദ്രക്സാമ്യം സംവാ
ദിക്കുകന്നുവെന്നും അവർ അഭിപ്രായപ്പെട്ടിരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/66&oldid=165535" എന്ന താളിൽനിന്ന് ശേഖരിച്ചത്