ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം
കുന്നു. യൂറോപ്യന്മാർ ചന്ദ്രനു അനേകം സംസ്ക്കാരങ്ങൾ ചെയ്യാറുണ്ട്.
അവയിൽ കാലാവധിസൂക്ഷ്മതയ്ക്കു അത്യാവശ്യകങ്ങളായ പതിമൂന്നെണ്ണ
ങ്ങളെ എടുത്തു കോഷ്ഠകങ്ങളെക്കോണ്ടു ലഘുപ്പെടുത്തി വെങ്കടേശകേത
കർ എന്നു നമ്മുടെ സഹജീവിയായ ഒരു ജ്യൌതിഷികപ്രവരൻ തന്റെ
ജ്യോതിർഗ്ഗണിതമെന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ച്ട്ടുണ്ടു. പാശ്ചാത്യജ്യൌ
തിഷികളുടെ കരണങ്ങളെ ഊഹംചെയ്തു നമ്മുടെഗണിതരീതിക്കുയോജി
പ്പിച്ചു അതിസൂക്ഷ്മസ് ഫുടങ്ങളെ സാധിക്കുന്നതായ 'ജ്യോതിർഗ്ഗണിതം'
എന്ന കരണഗ്രന്ഥരത്നം ചമച്ച കേതകരുടെ വ്യവസായത്തെ എത്രത
ന്നെ അഭിനന്ദിച്ചാലും തൃപ്തി വരുന്നതല്ല. ആ മഹാനുഭാവന്റെ ഗ്രന്ഥ
ത്തിനു ബോമ്പാപ്രസിഡൻസിയിൽ ക്രമേണ പ്രചാരവും വന്നുതുട
ങ്ങീട്ടുണ്ട്.

ഹിന്ദുക്കളുടെ ജ്യോതിശ്ശാസ്ത്രചരിത്രത്തെപ്പററി ഇത്രയും പ്രസ്താവി
ച്ചതു അതിനു പലെ അവസരങ്ങളിലും പരിഷ്ക്കാരങ്ങൾ ചെയ്യപ്പെട്ടിട്ടു
ണ്ടെന്നു വായനക്കാരെ ബോധപ്പെടുത്താനാകുന്നു.ആർഷമായ വേദാംഗ
ജ്യോതിഷപ്രകാരമൊ വാസിഷ്ഠസിദ്ധാന്തപ്രകാരമൊ ഗ്രഹാദികളെ ഗ
ണിച്ചാൽ കിട്ടുന്ന സ് ഫുടങ്ങൾ ഇക്കാലത്തു അനുഭവത്തിനു യോജിക്കയി
ല്ലെന്നും,ഇക്കാലത്തെ അനുഭവത്തിനു യോജിക്കണമെങ്കിൽ നവീനമായ
ജ്യോതിർഗ്ഗണിതപ്രകാരം ഗണിതം ചെയ്യണമെന്നും ഇതുകൊണ്ടു സിദ്ധി
ക്കുന്നു. ആയ്യഭടാചായ്യർ സ്വീകീയജീവിതകാലത്തിൽ പുരാതനങ്ങളായ
ആർഷസിദ്ധാന്തങ്ങളെ തള്ളിയതുപോലെ നാം ഇന്നു ആയ്യഭടസിദ്ധാന്ത
ത്തേയും ഉപേക്ഷിക്കുന്നതു ന്യായപ്രാപ്തമാകുന്നു.പ്രത്യക്ഷശാസ്ത്രമായ
ജ്യൌതിഷത്തിൽ പ്രത്യക്ഷപ്രമാണമല്ലാതെ ശാബ്ദപ്രമാണം അംഗീകായ്യ
മല്ലെന്നു എല്ലാ ഗ്രന്ഥകാരന്മാരും ഐകണ്ഠ്യേന സമ്മതിച്ചിട്ടുണ്ട്. പുരാ
തനങ്ങളായ സിദ്ധാന്തങ്ങളെല്ലാം ശ്രീഷേണപ്രഭതികളാൽ അതാതു ഘട്ട
ങ്ങളിൽ പരിശോധിച്ചു പരിഷ്ക്കരിക്കപ്പെട്ടിട്ടുന്നും നാം കണ്ടല്ലൊ.
ജ്യോതിർഗ്ഗണിതം പാശ്ചാത്യപണ്ഡിതന്മാരുടെ കരണങ്ങളെ ആധാരമാ
ക്കി ന്ർമ്മിച്ചിട്ടുള്ളതാകയാൽ വൈദികകർമ്മാനുഷ്ഠാനങ്ങൾക്കു ആ ഗണി
തത്തെ സ്വീകരിക്കുന്നതു എങ്ങനെഎന്നും സംശയിച്ചാൽ അവകാശ
മില്ല. അന്യമതസ്ഥന്മാരുടെ ഗണിതരീതിയെ പൂർവ്വീകന്മാരും സ്വീകരി
ച്ചിട്ടുണ്ട്. വരാഹമിഹിരാചാർയ്യർ സ്വസംഹിതയിൽ<poem>"മ്ലേച്ഛാ ഹി യവനാസ്തേഷു സമ്യകച്ഛാസ്ത്രമിദം സ്ഥിതം

ഋഷിവത്തേപി പൂജ്യന്തെ കിം പുനവ്വേദവിദ്ദ്വിജ"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/68&oldid=165537" എന്ന താളിൽനിന്ന് ശേഖരിച്ചത്