ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരണങ്ങളെ വിധിച്ചിട്ടു ബീജസംസ്ക്കാരാദി ക്രിയകകൊണ്ട് ദൃക് തുല്യത വരുത്തിക്കൊള്ള​ണമെന്നുപദേശിക്കുന്നതേ ഉള്ളു. അതിനാൽ ഭാസ്കരാ ദികളുടെ കരണങ്ങളെല്ലാം നാം പരഹിതമെന്നു പറയുന്ന ഗ​ണിതത്തി ലാണ് യോജിക്കുന്നത്. പരഹിതമെന്ന പേരിന്റെ അർത്ഥസാഗത്യാ നോക്കുമ്പോൾ അതു ദൃഗ്ഗണിതാനുഷ്ടികളായ ആലത്തൂർ ഗ്രാമക്കാർ ഭാസ്കരാദികളുടെ അസംഫുടഗണിതസമ്പ്രദായത്തിനു കൊടുത്ത സംജ്ഞ യായിരിക്കണമെന്നു തോന്നുന്നു; അല്ലാതെ സദ്രത്നമാലാകാരൻ അഭിപ്രായ പ്പെടുമ്പോലെ ഗോത്രോത്തുഗകലിയിൽ ഗണിതപരിഷ്കാരം ചെയ്ത അവസരത്തിൽത്തന്നെ സർന്നസമ്മതമായി ഏർപ്പെട്ടതായിരിപ്പാൻ ഇടയി ല്ലെന്നു പറയേണ്ടിയിരിക്കുന്നു.

        ആര്യഭടാദികളായ മഹാത്മാക്കൾ സ്ഥാപിച്ച (പരഹിത) ഗണിതം 

തെറ്റാകാൻപാടില്ലെന്നുള്ള ഭക്ത്യതിരേകത്താൽ അതിനെ സാധൂകരി പ്പാൻ വേണ്ടി അതു ഭഗോളമധ്യസ്ഫുടമാണെന്നു ഒരു യുക്തി ചിലർ പു റപ്പെടുവിച്ചു. അവരുടെ അഭിപ്രായപ്രകാരം ഭൂഗോളമധ്യവും ഭഗോളമ‌ ധ്യവും ഭിന്നമാണ് ; ഭൂമി ഭഗോളമധ്യത്തിലും ചിലപ്പോൾ വന്നേക്കാമെ ന്നേയുള്ളു. ഭഗോളമെന്നാൽ ഭൂപഞ്ജരമെന്നുംമറ്റും വ്യവഹരിക്കുന്ന രാശിചക്രം തന്നെ. അതിന്റെ ഉള്ളിൽ നിൽക്കുന്ന ഭൂമി അതിന്റെ ത ന്നെ ഘനമധ്യത്തിൽ നിന്നു ഭ്രംശമുള്ളതിനാലാണ് ഗണിതം ദൃക് സമമാകാത്തത്. 'ഇന്ദുച്ചോനാക്ക്.....'എന്നുപറഞ്ഞ ക്രിയകൊണ്ടു ഭൂമിയുടെ തൽക്കാലസ്ഥിതി ശരിപ്പെടുത്തുമ്പോൾ ഗണിതം ദൃക്തുല്യമാവു വുകയും ചെയ്യുന്നു. ഇപ്പറഞ്ഞ മധ്യഭ്രംശസംസ്കാരമില്ലാത്ത ഗ​ണിതമാണ്

പരഹിതന്ദ അതു ഭാഗോളമധ്യത്തിലിരുന്നു നോക്കിയാൽ സ്ഫുടമാകം

ശ്രാദ്ധാദി വൈദികകർമ്മങ്ങൾ ദൈവികങ്ങളാകയാൽ ഭഗോളമധ്യഗണി തപ്രകാരം അനുഷ്ഠിക്കേണ്ടതാകുന്നു : ഗ്രഹണാദികൾ പ്രത്യക്ഷങ്ങളാകയാൽ അവ മധ്യഭ്രംശസംസ്കാരംകൊണ്ട് ദൃക്തുല്യതയുണ്ടാക്കിയ ദുർഗ്ഗണിതപ്ര കാരവും അനുഷ്ഠിക്കണം . ഇതാകുന്നു ചുരുക്കത്തിൽ പരഹിതപ്രാമാണ്യ വാദികളുടെ മതം . ഇതിലേക്കു അവർ (1)' ഇന്ദുച്ചോനാർക്കകോടിഭ്യ ..............' ഇത്യാദിതന്ത്രസംഗ്രഹവാക്യവും

(2) 'ഉത്സർപ്പിണി യുഗാർദ്ധ..........'ഇത്യാദിആര്യഭടവചനവും .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/70&oldid=165540" എന്ന താളിൽനിന്ന് ശേഖരിച്ചത്