ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൩)ഭൂമർമദ്ധ്യേ ഖലു ഭവലയ സ്യാപി മധ്യായതഃ സ്യാൽ' ഇത്യാദി ഭാസ്കരാചാര്യവചനവും (൪)'യന്ത്രഃവധാദിനാ ജ്ഞാതാ യൽ ബീജം ഗണകൈസ്തതഃ

  ഗ്രഹണാദി പരിക്ഷെത ന തിഥ്യാദി കദാചന'

എന്നുള്ള വിഷ്ണുപുരാണവചനം മുതലായ പ്രമാ​ണങ്ങളും ഉപന്യസി ക്കുന്നു. ഈ സംഗതിയെപ്പറ്റി സിദ്ധാന്തി ശിവശങ്കരശാസ്ത്രികൾ‌, അ തീതനായ കരിങ്കുളം കൃഷ്ണജോത്സ്യർ മുതൽ പേർ പലവാദങ്ങളും കല ഹങ്ങളും അടുത്തകാലത്തു നടത്തിയിട്ടുണ്ട്. എ​ന്നാൽ ശ്രദ്ധാജാഡ്യവും, സ്വപക്ഷവ്യസനവും, പ്രതിദ്വന്ദ്വിയിൽ അവജ്ഞാബുന്ദിയും, കലഹപ്രി യതയും ഉപേക്ഷിച്ച് മധ്യസ്ഥദൃഷ്ട്യാ പര്യാലോചിക്കന്നതായാൽ ഭൂഗോള ഭഗോളഭേദകല്പന പരഹിതഗണിതത്തിന്റെ ഉപപത്തിയ്ക്കു വേണ്ടി ഉ ല്ലേഖിക്കപ്പെട്ടതേ ഉള്ളൂവെന്നു തെളിയിക്കാം:_

   (൧)'ഉത്സർപ്പിണി' ഇത്യാദി ആര്യഭടവചനത്തിനു പ്രാമാണിക

ന്മാരുടെ വ്യാഖ്യാനം പലവിധത്തിലാകയാലും, സ്വോക്തസിദ്ധാന്തത്തെ ആസ്പദമാക്കി ആര്യഭടൻ ഒരു സംസ്കാരത്തെ നിർദ്ദേശിക്കാത്തതിനാലും ആ വചനം പ്രകൃതവാദത്തിലേയ്ക്കു തെളിവാകുന്നതല്ല. 'ഭൂമർമദ്ധ്യേ........' ഇത്യാതിഭാസ്കരവചനത്തിൽ 'യതഃ' എന്നതിനെ ശത്രന്തഷഷ്ഠ്യേകവ ചനമാക്കി വ്യാഖ്യാനിക്കുന്നത് പൂർവ്വോത്തരഗ്രന്ഥസ്വാരസ്യത്തിന്നു യോ ജിക്കുന്നില്ല. വിഷ്ണുപുരാണത്തിലെ ജ്യോതിഷഭാഗം തന്നെ പ്രക്ഷിപ്തമാ യിരിക്കണം; അല്ലെങ്കിൽ പരാശരനും തൽപുത്രനായ ശ്രീവേദവ്യാസ നും തമ്മിൽ ജ്യോതിഷവിഷയത്തിലുള്ള പ്രസ്ഥാനഭേദത്തിനു ഉപപത്തി യില്ലാതെ വരും. അതിനാൽ കേരളീയഗ്രന്ഥവചനങ്ങളാകുന്നു മധ്യഭ്രം ശവാദികളുടെ പ്രധാനപ്രമാണങ്ങൾ. കേരളത്തിൽ പരഹിതം എന്നും ‌ദൃക് എന്നും ഗ്രഹഗണിതമെല്ലാം രണ്ടുവിധമായി പിരിഞ്ഞിട്ടുള്ളതിനാൽ പരഹിതപ്രാമാണ്യവാദികൾ മധ്യഭ്രംശത്തെ കല്പിച്ചു എന്നു വരാൻ കാര ണവും ഉണ്ട്.

       (൨)  ഭുഗോളമധ്യവും ഭഗോളമധ്യവും ഭിന്നമെങ്കിൽ തന്നിബന്ധ

നമായ സ്ഥാനഭ്രംശം എല്ലാ ഗൃഹങ്ങൾക്കും വരികയില്ലയോ ചന്ദ്രനുമാ ത്രമേ തൽപ്രയുക്തഭേദം 'ഇംദൂച്ചോനാക്ക........' ഇത്യാദിവചനങ്ങളെ ക്കൊണ്ടു വിധിച്ചു കാണുന്നുള്ളല്ലോ. ഭൂസാമീപ്യത്തിന്റെയും ഗതിയുടേ‌ യും ആധിക്യത്താൽ ഇതു ചന്ദ്രനെ മാത്രമേ സംബന്ധിക്കുകയുള്ളൂ എന്നു

സമാധാനപ്പെടാനും ന്യായമില്ല; രാശിചക്രം എല്ലാ ഗ്രഹകക്ഷ്യകൾക്കും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/71&oldid=165541" എന്ന താളിൽനിന്ന് ശേഖരിച്ചത്