ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉപരി ബഹുദൂരത്തിലാണല്ലോ കക്ഷ്യാമണ്ഡലങ്ങളുടെയും രാശിചക്ര ത്തിന്റെയും കേന്ദ്രം ഒന്നുതന്നെ എന്നു കല്പിക്കാഞ്ഞാൽ സ്ഫുടനവാസലക്കു പപത്തിയില്ലെന്നു വരുമെന്നു ഭാസ്കരാദിഗ്രന്ഥങ്ങളാൽ സ്പഷ്ടവുമാകുന്നു.

  (൩)ഭൂഗോളമധ്യങ്ങൾക്കു ഖമധ്യത്തിലോ പാതാളത്തി

ലോ ഏകസൂത്രസ്ഥിതി വരുമ്പോൾ നീചോച്ചസ്ഥാനങ്ങളിൽ കേന്ദ്രഫലാ ഭാവം വരുമ്പോലെ മധ്യഭേദപ്രയുക്തഭേദം നശിച്ചു ദൃക്സ്ഫുടവും പരഹി ല ഗ്രഹങ്ങളുടെ ചരമഫലജ്യാക്കളിലും ഭേദമുള്ളതിനാൽ ഇതു സാധിക്കയി ല്ലെന്നു കാണുകയും ചെയ്യുന്നു. എന്നുമാത്രമല്ല ശനിക്കു ആര്യമതസിദ്ധ സ്ഫുടത്തിൽ 5 ഭാഗംചേർത്താലെ ദൃക്സ്ഫുടമാകയുള്ള എന്നു ഗണേശ ദൈവജ്ഞൻ പറയുന്നതു ഈ ഭൂഗോളഭഗോളഭേദംകൊണ്ടു സാധിക്കാ വുന്നതല്ലല്ലോ.

    (൪)ഭചക്രത്തിന്റെ പ്രത്യഗ്ഭ്രമത്തിനു പ്രവഹാനിലനെകല്പി

ച്ചതുപോലെ ഉപര്യധോഭ്രമണാടനത്തിനു ഒരു ശക്തിയെ ഏർപ്പെടുത്തി കാണുന്നുമില്ല. ഇതുപോലെ വേറെ പലയുക്തികളും ഉണ്ട്.

    അതിനാൽ പ്രാചീനസിദ്ധാന്തകാരന്മാരാൽ അനുക്തമായ ഭൂഗോ

ളഭഗോളമധ്യഭാവഭേദം പരഹിതഗണിതത്തിലെ സ്ഖലിതങ്ങൾക്കു പപത്തിയുണ്ടാക്കാൻ വേണ്ടി അർവാചീനന്മാരാൽ ( 3623 കലിക്കു ഇപ്പുറമുണ്ടായ ജ്യൗതിഷികളാ) കല്പിക്കപ്പെട്ടതാണെന്നു സ്ഥാപിക്കേ ണ്ടിയിരിക്കുന്നു.

    അയനചലനവും ഇതുപോലെ ഇടക്കാലത്തിൽ നവീനന്മാർകണ്ടു

പിടിച്ചതാകുന്നു. പ്രാചിനതമെന്നു ഗണിക്കപ്പെടേണ്ടുന്ന പൈതാമ ഹസിദ്ധാന്തപ്രകാരം രാശിചക്രത്തിന്റെ (ഭചക്രത്തിന്റെ)ആരംഭം ധനിഷ്ഠ (അവുട്ടം) ആയിരുന്നു എന്നു പഞ്ചസിദ്ധാന്തികയിലെ പൈതാ മഹസിദ്ധാന്താനുവർണ്ണനരൂപതയ പന്ത്രണ്ടാംഅധ്യായത്തിലുള്ള 'ശശിഭം ധനിഷ്ഠാദ്യം' എന്ന വചനത്തിൽനിന്നു തെളിയിന്നു.അതുപോലെ ത ന്നെ അന്നു മാഘശുക്ലപ്രതിപദം സംവത്സരാരംഭവും,യുഗമാനം അഞ്ചു കോല്ലവും ആയിരുന്നു.

    'മാഘശുക്ലപ്രപന്യസ്യ പൗഷകൃഷ്ണ സമാപിനഃ 
     യുഗസ്യ പഞ്ചവർഷസ്യ കാലജ്ഞാനം പ്രചക്ഷതേ'
     പ്രപദ്യതേ ശ്രവിഷ്ഠാദൗ സൂര്യാചന്ദ്രമസാവുദക് '

ഇത്യാദിജ്യൗതിഷവേദാംഗവചനങ്ങളും ഇതിലേയ്ക്കു പ്രമാണങ്ങളാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/72&oldid=165542" എന്ന താളിൽനിന്ന് ശേഖരിച്ചത്