ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൨ കാലഗണന ൭൧

എന്നാണു ഇപ്പോഴത്തെ ആചാരം. ഇതിൽ ഒരു സംഗതി ആലോചി പ്പാനുണ്ട് _ജാതകം ദൃക്സിദ്ധപ്രകാരം ആണെങ്കിൽ ദൃക്കിലും പരഹിത ത്തിലും ചന്ദ്രഗണിതത്തിൽ ൨൫ കല('ചരഹിതശശിനി ധരാഢ്യെ') യോളം ഭേദം ഉള്ളതിനാൽ ചന്ദ്രനു നക്ഷത്രഭേദവും രാശിഭേദവും വരാനി ടയുണ്ട്. അപ്പോൾ ഒരുവന്റെ ജനനകാലത്തിൽ പരഹിതപ്രകാരം ചന്ദ്രൻ ആയില്യം കർകടകക്കൂറിലാണെന്നും, മകം ചിങ്ങക്കൂറിലാണെ ന്നും വന്നേയ്കാം. ഇവിടെ ലഗ്നനക്ഷത്രങ്ങളുടെ നിർണയത്തിനു സ്വീക രിക്കുന്ന പ്രമാണമല്ല അനുഷ്ഠാനത്തിൽ എന്നു വന്നുചേരുന്നതിൽ വലിയ ഒരു അസ്വാരസ്യമില്ലയോ? ഭൂഗോളഭഗോളമധ്യഭേദവാദം നവീന കല്പിതവും ഉപപത്തി ശിഥിലവും ആകയാൽ പരഹിതപദ്ധതിയുടെ അസ്ഫുടത കരണനിർമാണത്തിൽ സ്വല്പങ്ങളും അപരിഹാര്യമായി വന്നു പോകുന്നവയും ആയ തെറ്റുകൾ കലാനിപാതത്തിൽ ഈട്ടംകൂടീ ട്ടുണ്ടായതാണെന്നു മുമ്പിൽ പ്രതിപാദിച്ചതിനെ സമ്മതിക്കുന്നപക്ഷം വൈദികാനുഷ്ഠാനങ്ങൾക്കും ദൃഗ്ഗണിതം തന്നെ സ്വീകരിക്കണമെന്നുവരും ഛായാഗ്രഹണാദികൾക്കു ദൃഗ്ഗണിതം തന്നെ എന്നതിലേയ്കു ആർക്കുമേ ആക്ഷേപവും ഇല്ല. ദൃഗണിതമോ ദൃഷ്ടിക്കു ചേർന്നുവരുന്ന പ്രകാരമുള്ള ഗണിതമാണു. അതിനാൽ ഇപ്പോൾ ഉപയോഗിച്ചുവരുന്ന ദൃക്സിദ്ധക രണങ്ങൾ സ്ഥൂലങ്ങളായിപ്പോയതിനാൽ അവയെ നാം ഉടൻതന്നെ പ രിഷ്കരിക്കാൻ ആരംഭിക്കേണ്ടതാകുന്നു. ദൃഗ്ഗണിതപരിഷ്കാരം ചയ്യുന്ന പക്ഷം ആ പരിഷ്കാരത്തെഇപ്പോൾ ദൃഗ്ഗണിതാനുഷ്ഠായികളുണ്ടെങ്കിൽ അവർ സ്വീകരിപ്പാൻ ഒരുക്കമുണ്ടോ? പരഹിതം സ്ഥൂലദഗണിതമാണെ ന്നു സമർത്ഥിച്ചു വിദ്വത്സമ്മതി സമ്പാദിച്ചാൽ അതിനെ ഉപേക്ഷിക്കുന്ന തിനു ന്യായമില്ലയോ? 'ഗോത്രോത്തുംഗ' കലികാലത്തിനിടക്കു അന്നുണ്ടാ യിരുന്ന ജ്യൌതിഷികൾ യോഗംചേർന്നു പ്രാചിനങ്ങളായ ആർഷകരണ ങ്ങളെ ഭേദപ്പെടുത്തിയതുപോലെ ഇന്നുള്ളവർക്കും സഭകൂടി സമയപ്രകാരം കരണപരി,്കരണം ചയ്യുന്നതാ ധർമ്മ്യവും സക്യവും ആണോ? എ. ആർ. രാജരാജവർമ്മ എം. എ; എം. ആർ. എ. എസ്സ്.

*****************










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/77&oldid=165547" എന്ന താളിൽനിന്ന് ശേഖരിച്ചത്