ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨ മംഗളോദയം പുസ്തകം ൨

ചരിത്രം ഗ്രീക്കുകാരുടെ ഇടയിൽ നിന്നാണ് ചരിത്രമെന്ന ഗ്രന്ഥവിശേ ഷത്തിന്റെ ഒന്നാമതായിട്ടുള്ള ഉൽഭവം. ഹിന്തുക്കളുടെ ഇടയിൽ ആ ജാതി ഗ്രന്ഥങ്ങൾ ഇല്ലെന്നുതന്നെ പറയാം പുരാണങ്ങളിൽ നിന്ന് ചരിത്രസംബന്ധ മായ അനേകം സംഗതികൾ കിട്ടുമെങ്കിലും അതിനുവേണ്ട വിഷയങ്ങളെ തുടർച്ചയായി ചിത്രം കിട്ടുവാൻ പ്രയാസമാകുന്നുവെന്നാണ് പാശ്ചാത്യപണ്ഡിതന്മാരുടെയും ഹിന്ദുക്ക ളുടെ ഇടയിൽ തന്നെയുള്ള ഇപ്പോഴത്തെ പണ്ഡിതന്മാരുടെയും അഭിപ്രായം. അതാതുകാലത്ത് അതാത് അവസ്ഥയിൽ മനുഷ്യരുടെ വിവിധ സാംസ്കാരികവ്യവസായങ്ങളേയും, സാമുദായികമായി ട്ടുള്ള അനേകം വ്യവഹാരങ്ങളെയും പറ്റി പ്രതിപാദിക്കുന്നതാണ് ചരി ത്രം. അതാതുകാലത്ത് ഉണ്ടായ ഓരോ സംഭവങ്ങളെ മാത്രം പറയുന്ന തായാൽ അതു ചരിത്രമാവുകയില്ല. ആവക സംഗതികൾ ചരിത്രത്തി ന്റെ ഒരംഗം മാത്രമായിരിക്കുന്നതേയുള്ളു. ചരിത്രത്തിന്റെ ലക്ഷണമി ന്നതാണെന്ന് ' ഹെർബർട്ട് സ്പെൻസർ ' എന്ന മഹാൻ തന്റെ ' വിദ്യ ഭ്യാസപദ്ധതി ' എന്ന ഗ്രന്ഥത്തിൽ വിസ്താരമായി പ്രതിപാദിച്ചിട്ടുണ്ട്. വായനക്കാർക്ക് ആ വിഷയത്തിന്റെ യഥാർത്ഥമായ സ്വരൂപജ്ഞാനമു ണ്ടാകുന്നതിന് അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽനിന്ന് ആ ഭാഗത്തെ എടുത്ത് താഴെ ചേർക്കുന്നു:_ “സാക്ഷാൽ ചരിത്രം എന്നുപറയുന്നതിന്നു വേണ്ട വിഷയങ്ങളെ ചരിത്രഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചു കാണുന്നില്ല. ഈയിടെ കുറച്ചു കാ ലമായിട്ടു മാത്രമേ ചരിത്ര ലേഖകന്മാർ യത്ഥാർത്ഥമായി വിലയുള്ള വിഷ യങ്ങളെ ധാരാളമായി പ്രതിപാദിപ്പാൻ ആരംഭിച്ചു തുടങ്ങിട്ടുള്ളു. പണ്ട ത്തെകാലത്തു സർവ്വവും രാജാവായിരുന്നു; പ്രജകൾ ശൂന്യപ്രായം മാത്രം. അതിനെ അനുസരിച്ച് പണ്ടത്തെ ചരിത്രഗ്രന്ഥങ്ങളിൽ രാജാക്കന്മാ രുടെ ചരിതങ്ങളാണ് മുഖ്യമായി പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്; പ്രജക ളുടെ വൃത്താന്തങ്ങളെപ്പറ്റി വളരെ കുറച്ചു മാത്രമേ പറഞ്ഞിട്ടുള്ളു.

എന്നാൽ ഇക്കാലങ്ങളിൽ രാജാക്കന്മാരുടെതിനേക്കാൾ പ്രജകളുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/78&oldid=165548" എന്ന താളിൽനിന്ന് ശേഖരിച്ചത്