ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൨ ചരിത്രം ൭൩


യോഗക്ഷേമ വിചാരം അധികം പ്രധാനമായിതീർന്നിരിക്കുന്നു;അതി നാൽ ആധുനികചരിത്രഗ്രന്ഥകാരന്മാർ സാമുദായികമായ അഭിവൃദ്ധി യുടെ സ്വരൂപത്തെ പ്രതിപാദിപ്പാൻ ആരംഭിച്ചിരിക്കുന്നു. നമുക്കു വാസ്ത മായിട്ട‌റിയേണ്ടത് ജനസമുദായത്തിന്റെ സ്വാഭാവികമായ ചരിത്രമാ കുന്നു. ഒരു രാജ്യത്തുള്ള ജനസമുദായം എപ്രകാരമാണ് വളർന്ന ഉന്ന തിയെ പ്രാപിച്ചതെന്നും, അത് യഥാക്രമം ഓരോ വ്യവസ്ഥകളെ പ്രാ പിച്ചതെപ്രകാരമാണെന്നും നാം അറിയുന്നതിന് സഹായിക്കുന്ന എ ല്ലാ വിഷയങ്ങളുമാണ് നമുക്കാആവശ്യമായിട്ടുള്ളത്. ഇക്കൂട്ടത്തിൽ ആ രാജ്യത്തിന്റെ ഭരണത്തെപ്പറ്റിയ ഒരു വിവരണം അത്യാവശ്യമാകുന്നു; ആ വിവരണത്തിൽ രാജ്യഭരണ സമ്പ്രദായം, അതിനടിസ്ഥാനമായിട്ടുള്ള നിയമങ്ങൾ, ആ വക നിയമങ്ങളെ നടത്തുന്ന രീതി, അവിടത്തെ ഉദ്യോ ഗസ്ഥന്മാർ കാണിച്ചിരുന്ന ഓരോ അഴിമതികൾ, എന്നിങ്ങനെയുള്ള വിഷയങ്ങളെ കഴിയുന്നതും വിസ്മരിക്കുകയും, രാജ്യഭരണകർത്താക്കന്മാരാ യവരുടെ കഥകളെ കഴിയുന്നതും ചുരുക്കുകയും, ചെയ്യേണ്ടതാകുന്നു. രാജ്യ ത്തിന്റെ തലസ്ഥാനത്തു രാജ്യനിയന്ത്രണത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഗവർമ്മേണ്ടിന്റെ സ്വഭാവമേന്മയും നടവടികളേയും എന്നു മാത്രമല്ല, രാ ജ്യഭരണസൗകര്യാർത്ഥം രാജ്യത്തെ ആസകലം പല സംസ്ഥാനങ്ങളാ യി വിഭജിച്ചിട്ടുള്ള സമ്പ്രദായത്തെയും, ആ വക സംസ്ഥാനങ്ങളെ ഭരി ക്കുന്നതിന് അവിടവിടെ ഏർപ്പെടുത്തിയിട്ടുള്ള ഓരോ ഗവർമ്മേണ്ടിന്റെ രീതിയെയും നടത്തകളെയും, പിന്നെ അവിടുന്നു കീഴ്പോട്ടു ചോടുവരെ ശാഖോപശാഖകളായി പിരിഞ്ഞു പരന്നു കിടക്കുന്ന അനേകം ഏർപ്പാടു കളുടെ സ്വഭാവത്തേയും നടപടിക്രമത്തെയുംകൂടി, ആ വിവരണത്തിൽ പ്പെടുത്തേണ്ടതാകുന്നു. പിന്നെ വർണ്ണാശ്രമധർമ്മങ്ങളെ വേണ്ടപോലെ അനുഷ്ഠിക്കുന്നതിനുള്ള വ്യവസ്ഥകൾ, മതപ്രവർത്തകന്മാരായ ആചാര്യ ന്മാർക്കും രാജാക്കന്മാർക്കും തമ്മിലിള്ള സംബന്ധം, തത്തന്മത പ്രവർത്തകന്മാ രായ ആചാര്യന്മാർക്കു അതാതു മതത്തെ അനുസരിച്ച് വരുന്നവരുടെ മേൽ ഉള്ള അധികാരത്തിന്റെ സ്വഭാവം, എന്നിങ്ങനെയുള്ള വിഷയ ങ്ങളുടെ ഒരു വിവരണവും, അതോടുകൂടി മതഭേദങ്ങൾ, വർണ്ണാശ്രമധർമ്മ ങ്ങൾ ശിഷ്ഠാചാരങ്ങൾ, നിത്യനൈമിത്തികങ്ങളായ സകല സംസ്കാര ങ്ങൾ, ഈശ്വര വിഷയമായ ജനങ്ങളുടെ വിശ്വാസങ്ങൾ_കേവലം നടപ്പിനെ അനുസരിച്ച് അവർ പേരിനുമാത്രം വിശ്വാസിച്ചിരുന്ന കാര്യ

ങ്ങൾക്കു പുറമേ യഥാർത്ഥമായി വിശ്വസിച്ച് അനുഷ്ഠിച്ചുപോന്നിരുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/79&oldid=165549" എന്ന താളിൽനിന്ന് ശേഖരിച്ചത്