ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪ മംഗളോദയം പുസ്തകം ൨ കാര്യങ്ങൾ-- എന്നിങ്ങനെയുള്ള വിഷയങ്ങളുടെ വിവരണവും, നമുക്കാ ആവശ്യമാകുന്നും. ഈ കൂട്ടത്തിൽ ജനങ്ങളുടെ ഇടയിൽ നടപ്പുണ്ടായിരുന്ന ചില സ്ഥാനമാനങ്ങൾ അഭിവാദനങ്ങൾ കുശലപ്രശ്നങ്ങൾ സംബോധ നങ്ങൾ എന്നിവയെയും, ആ വക കാര്യങ്ങളെ ഓരോ ജാതിക്കാർ തമ്മിൽ തമ്മിൽ ആചരിക്കുന്ന ക്രമത്തെയും, നമുക്കറിഞ്ഞിരിക്കണ്ടതാകുന്നു. സാധാരണ ജനങ്ങളുടെ ഗൃഹത്തിനകത്തിരിക്കുമ്പോളുള്ള കാലക്ഷേപ ത്തെ ക്രമപ്പെടുത്തുന്ന ആചാര വിശേഷങ്ങൾ എന്തെല്ലാമായിരുന്നുവെന്നും, പുറത്തിറങ്ങിയിട്ടുള്ള കാലക്ഷേപത്തെ ക്രമപ്പെടുത്തുന്ന നടപടികൾ എന്തെല്ലാമായിരുന്നവെന്നും, അതോടുകൂടി സ്ത്രീപുരുഷന്മാർ തമ്മിലുള്ള സംബന്ധം എന്തൊരു നടപടി പ്രകാരമായിരുന്നുവെന്നും പിതാക്കന്മാർക്കു് കുട്ടികളോടുള്ള സംബന്ധം എന്തൊരു ജാതിയായിരുന്നുവെന്നും, നാം അറിയേണ്ടതാകന്നു. പ്രധാന പുരാണകഥകൾമുതൽക്കു കീഴ്പ്പോട്ടു സാ ധാരണ നടപ്പുള്ള ക്ഷുദ്രമന്ത്രവാദപ്രയോഗം വരെ അനേകം വിഷയങ്ങ ളിലായി വ്യാപിച്ചുകിടക്കുന്ന അവരുടെ പലപ്രകാരത്തിലുളഅള അന്ധവി ശ്വാസങ്ങളേയും ചരിത്രഗ്രന്ഥങ്ങളിൽ കാണിക്കേണ്ടതാകുന്നു.പിന്നെ വേണ്ടതു വ്യവസായക്രമത്തെപറ്റിയ ഒരു വിവരണമാകുന്നു. വിവിധ വ്യ വസായങ്ങൾ ജനങ്ങളുടെ ഇടയിൽ എപ്രകാരമാണ് വിഭജിക്കപ്പെട്ടിരു ന്നത് എന്നും, കച്ചവടം എപ്രകാരമാണ് നടത്തപ്പെട്ടിരുന്നത്-- ഓരോ ജാതിക്കാരാലോ,ഓരോ സംഘമായിട്ടോ,അല്ലെങ്കിൽമറ്റുപ്രകാരത്തി ലോ,എങ്ങിനെയാണ് നടത്തപ്പെട്ടിരുന്നത്--എന്നും ,വേലക്കാരും

വേലയെടുപ്പിക്കുന്നവരും തമ്മിലുള്ള സംബന്ധമെന്തായിരുന്നുവെന്നും

, കച്ചവടപദാർത്ഥങ്ങളെ വിഭജിച്ചു കൊടുക്കുന്നതിനുള്ള ഏർപ്പാടുകൾഎ ന്തെല്ലാമായിരുന്നുവെന്നും, ദൂരദേശസ്തന്മാരായിരിക്കുന്നവർ തമ്മിൽ സ്വ സ്വമനോരഥങ്ങളെ അറിയിച്ചിരുന്നു ഉപായമെന്തായിരുന്നുവെന്നും മറ്റമു ള്ള സംഗതികളെയാണ് പിന്നെ വിവരിക്കേണ്ടത് .അതോടുകൂടി ശില്പാ ദിവവിധ കലാകൗശലങ്ങളെപറ്റിയും ആ വക വ്യവസായങ്ങളെ

നിർറ്വഹിക്കുന്നതിനു തത്തൽ കാലങ്ങളിൽ നടപ്പുണ്ടായിരുന്ന ഉപായങ്ങ

ളെപ്പറ്റിയും, ആ വക പരിശ്രമങ്ങളിൽ നിന്നുണ്ടാവുന്ന പദാർത്ഥങ്ങളുടെ

ഗുണദോഷത്തെപ്പറ്റിയും, ഒരു വിവരണം കൊടുക്കേണ്ടതാവശ്യമാകുന്നു.
പിന്നെ, ആ വകക്കാരുടെ ഇടയിൽ പ്രായാനുസരണമുള്ള അന്ത:കരണ
സംസ്കാരം എന്തൊരു രീതിയിലാണ് നടത്തി വന്നിരുന്നത് എന്ന് വിവ

രിക്കണം, വിദ്യാഭ്യാസം എന്തൊരു മാതിരി എത്രത്തോളമാണ് നടത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/80&oldid=165551" എന്ന താളിൽനിന്ന് ശേഖരിച്ചത്