ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൬ മംഗളോദയം പുസ്തകം

നടപ്പുണ്ടായിരുന്ന നിയമങ്ങളും, ആചാര സമ്പ്രദായങ്ങളും വേറെ അനേ കം ഏർപ്പാടുകളും, അവരുടെ ഓരോ വിശ്വാസങ്ങളും അതതു കാലത്തെ

അനുസരിച്ച്എപ്രകാരമാണ് ക്രമേണ ഭേദഗതിയെ പ്രാപിച്ചിട്ടുള്ളത് 

എന്നു കാണിക്കുന്ന വിധമായിരിക്കണം. ആ സമുദായത്തിന്റെ അവ യവസ്ഥാനീയങ്ങളായ വിവിധ സംസ്ഥാപനങ്ങളും തദ്യോപാരങ്ങളും

ഉത്തരോത്തരമുള്ള കാലങ്ങളിൽ തത്തൽ കാലോചിതമായിട്ട് എപ്രകാര

മാണ് പുഷ്ടിയെ പ്രാപിച്ചിട്ടുള്ളത് എന്നും കാണിക്കണം. പൂർവ ചരി ത്രത്തെ സംബന്ധിച്ച് ഇപ്രകാരമുള്ള ജ്ഞാനം മാത്രമേ ഒരുവന്ന് സമുദാ യികമായ കൃത്യങ്ങളെ ക്രമപ്പെടുത്തുന്നതിനുപയോഗമായിത്തീരുകയുള്ളൂ. സകല ലോകവ്യവഹാരങ്ങളുടെയും ലക്ഷണത്തെയും സ്വരൂപത്തെയും പ്ര യോജനകത്തെയും പ്രതിപാതിപാദിക്കുന്ന " ഡിസ്ക്രീപ്റ്റീവ് സോഷ്യോളജി" എന്നു പറയുന്ന ഒരു ജാതി ചിത്രം മാത്രമെ പരമാർത്ഥത്തിൽ പ്ര യോജനകരമായിരിക്കുകയൂള്ളൂ. പിന്നെ, ചരിത്രലേഖകന്മാർ മേൽക്കാണി ച്ചിട്ടുള്ള രീതിയിൽ ഓരോ രാജ്യങ്ങളിലുള്ള ജനങ്ങളുടെ പൂർവ്വ ചരിത്രങ്ങളെ എഴുതുന്ന ഘട്ടത്തിങ്കൽ അവരുടെ ഓരേ വകക്കാരുടെയും നടപടി ഭേദ ങ്ങളെ താരതമ്യപ്പെടുത്തി നോക്കുന്നതിനും സാമുദായികധർമങ്ങളിൾ ഏ തു സാമാന്യനിയമങ്ങളെ അനുസരിച്ചാണിരിക്കുന്നത് എന്ന് അതിൽ നിന്നു തീർച്ചപ്പെടുത്തുന്നതിനും, വേണ്ടുന്നവ വിഷയങ്ങളെ കൂടി കരുതിവെ ക്കേണ്ടതാവിശ്യമാകുന്നു, പ്രധാനമിയി അവർ ചെയ്യേണ്ട ഒരു കാര്യം അതാകുന്നു

      യഥാർതത്തിൽ പ്രയോജനകരമായിട്ടുള്ള ചരിത്രസംബന്ധമായ ഈ വക
ജ്ഞാനം വേണ്ട പോലെ സമ്പാദിച്ചിട്ടുണ്ട് എന്ന് വിചാരിക്കുകയാണെ

ങ്കിത്തന്നെയും വ്യാഖ്യാനം കൂടാതെ അതു വളരെ ഉപയോഗപ്പെടുന്ന തല്ല. ശാസ്ത്രത്തിലല്ലാതെ അതിന്റെ വ്യാഖ്യാനം കാണപ്പെടുന്നതുമല്ല- സകല അർഥങ്ങളും ശരിയായിട്ടു പ്രകാശിക്കുന്നതു ശാസ്ത്രദ്വാരേണയാകു ന്നുവെന്നർഥം. ജന്തുസ്വരൂപ്രതിപാദകമായ ബയോളജിശാ സ്ത്രത്തിന്റെയും അനു;കരണധർമ്മപ്രതിപാദകമായ സൈക്കോളജി എന്ന അദ്ധ്യാത്മികശാസ്ത്രത്തിന്റെയും സാമാന്യപരിജ്ഞാനം കൂടാതെ ലൌകികവ്യവഹാരങ്ങളുടെ സയുക്തികമായ സ്വരൂപജ്ഞാനം അസാദ്ധ്യ മാകുന്നു.മനുഷ്യസ്വഭാവത്തെപറ്റി കേവലം അനുഭവൈകജന്യവും അ സംസ്ക്രതവുമായിട്ടെങ്കിലുമുള്ള ജ്ഞാനം എത്രത്തോളമുണ്ടോ അതിനെ അ

നുസരിച്ചുമാത്രമേ മനുഷ്യർക്ക് സാമുദായികമായിട്ടുള്ളകേവലംഅസങ്കീർണ്ണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/82&oldid=165553" എന്ന താളിൽനിന്ന് ശേഖരിച്ചത്