ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പേജ് ൪ ചരിത്രം ൭൭ ങ്ങളായ ചില തത്വങ്ങളെപ്പോലും അറിയുവാൻ കഴിയുള്ളൂ - മനുഷ്യ ർക്കാവശ്യമുള്ള വിവിധപദാർത്ഥങ്ങളുടെ ശേഖരിപ്പും ജനങ്ങളുടെ ഇടയി ൽ ഉള്ള അവയുടെ ആവശ്യവും തമ്മിലുള്ള സംബന്ധം എന്നിങ്ങനെ യുള്ള ചില തത്വങ്ങളെപ്പോലും അറിയുവാൻ കഴികയുള്ളൂ. കാല ദേശാ വസ്ഥകളെ അനുസരിച്ച് മനുഷ്യർ എപ്രകാരമാണ് വിചാരിക്കുന്നത്, എപ്രകാരമാണ് അനുഭവിക്കുന്നത്, എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നതിനെപ്പററി കുറച്ചെങ്കിലും ജ്ഞാനം കൂടാതെ "സോഷ്യോളജി " എന്ന ശാസ്ത്രത്തിന്റെ അതിനിസ്സാരങ്ങളായ തത്വങ്ങളെപ്പോലും അ റിയൂവാൻ സാധിക്കുന്നതല്ല എന്ന് വരികിൽപ്പിന്നെ മനുഷ്യന്റെ കായി കമായും മാനസികമായുമുള്ള സകല ശക്തികളുടെയും തൽപ്പരിണാമങ്ങളു ടെയും സമുചിത ജ്ഞാനം കൂടാതെ ആ ശാസ്ത്രത്തിന്റെ സമസ്ത ജ്ഞാനംമുണ്ടാ കുവാൻ പാടില്ല് എന്നതു വ്യക്തമാകുന്നുണ്ടല്ലോ. ഈ വിഷയത്തെ സൂ ക്ഷമായിട്ടാലോചിച്ചുനോക്കുക : അപ്പോൾ ഈ അഭിപ്രായം ശരിയാണ് എന്ന് വേറെ തെളിവു കൂടാത തന്നെ സ്പഷ്ടമാകുന്നതാണ്. എങ്ങിനെ യെന്നാൽ - അന്യോന്യാശ്രയത്തോടുകൂടി കാലക്ഷേപം ചെയ്യുന്ന അ സംഖ്യം പേർ കൂടിചോർന്നാണ് ഒരു ജന സമുദായം, സമൂദായത്തിൽ നടക്കുന്ന സകല കാര്യങ്ങളും ജനങ്ങളുടെ ഒത്തോരുമിച്ചുള്ള പ്രയത്നത്താ ലാണ് നിർവഹിക്കപ്പെടുന്നത്, അതിനാൽ ഒറ്റയ്ക് ഓരോരുത്തരുടെയും ചേഷ്ടിതങ്ങളെ മനസിലാക്കിയാൽ മാത്രമെ സമൂദായികമായ കാര്യങ്ങ ളുടെ സ്വരൂപജ്ഞാനമൂണ്ടാകുവാൻ കഴിയുകയുള്ളൂ. ഒരോരുത്തരുടെയും ചേഷ്ടിതങ്ങൾ അവരവരുടെ സ്വഭാവത്തെ വ്യവസ്ഥപ്പെടുത്തുന്നതായ ചില നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു, ആ വക നിയമങ്ങൾ എന്തെ ല്ലാമാണെന്ന് ധരിക്കാതെ അവരുടെ നാനാപ്രകാരേണയുള്ള ചേഷ്ടിത ങ്ങളുടെ സ്വരൂപജ്ഞാനമൂണ്ടാകുവാൻ കഴിയുന്നതല്ല. ആ വക നിയമ ങ്ങളുടെ യഥാർത്ഥ സ്വരൂപത്തെ പരിശോദിച്ചുനോക്കുന്നതായാൽ അവ ശാരീരമായും മാനസീകമായുമുള്ള സാമാന്യ നിയമങ്ങളീൽ നിന്ന് അനുമി ദങ്ങളായ തത്വങ്ങളാണെന്ന് തെളിയുന്നതാണ്. അതിനാൽ "ബയോ ളജി" ശാസ്ത്രവും "സൈക്കോളജി" ശാസ്ത്രവും ലോക വ്യവഹാര

പ്രതിപാദതമായ "സോഷ്യോളജി" എന്ന ശാസ്ത്രത്തിന്റെ അർത്ഥ

ത്തെ വെളിപ്പെടുത്തുന്നതിന് അത്യന്തം ആവശ്യമാകുന്നുവെന്നും സിദ്ധ മാകുന്നുണ്ട്. അല്ലെങ്കിൽ, സിദ്ധമായിരിക്കുന്ന ഈ അർത്ഥത്തെതന്നെ

കുറെകൂടി വിശദമാക്കാം-- സാമൂദായികമായ സകലവ്യവഹാരങ്ങളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/83&oldid=165554" എന്ന താളിൽനിന്ന് ശേഖരിച്ചത്