ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പേജ് ൫ സാംസാരിക വ്യവഹാരങ്ങൾ തന്നെയാകുന്നു- സംമ്മിശ്രങ്ങളായി ക്കിട ക്കുന്ന കായികമായും മാനസികമായുമുള്ള സകലവ്യാപാരങ്ങളുടേയും സ്ഫൂർത്തി തന്നെ.ാകുന്നുവെന്നർത്ഥം ; സാമുദായികവ്യവഹാരങ്ങളെല്ലാം ജീവിതനി യമങ്ങളെ അനുസരിച്ചിരിക്കണെ. ജീവിത നിയമങ്ങളെ മനസിലാക്കി യാൽ മാത്രമെ സാമുദായിക വ്യവഹാരങ്ങളെ മനസിലാക്കുവാൻ കഴികയു മുള്ളൂ. ഇങ്ങനെ സാംസാരിക വ്യവസായങ്ങളിൽ നാലാമത്തെതായ ഈ വിഭാഗത്തെ, അതായതു സാമൂദായിക കൃത്യങ്ങളെ, ക്രമപ്പെടുത്തുന്നതി ന്നും, നമുക്ക് മൂമ്പേത്തെപ്പോലെ ശാസ്ത്രത്തെത്തന്നെ ആശ്രയിക്കേണ്ടിവ രുന്നു. എന്നാൽ ഇപ്പോൾ വിദ്യാശാലകളിൽ ഏർപ്പെടുത്തിയിട്ടുള്ള പാഠ ക്രമത്തിൽ നിന്നും സാധാരണ കിട്ടുന്ന അറിവിൽ വളരെകുറച്ചു മാത്രമേ ലോകാനുവർത്തനകർമാമാനുഷ്ടാനത്തിന്നു പകരമായി ഭവിക്കുന്നുള്ളു. ഇപ്പോ ഴത്തെ ചരിത്രപുസ്തകങ്ങളിൽ കുറച്ചുഭാഗം മാത്രമേ ലൌകികകാര്യങ്ങൾ ക്കുപകരിക്കത്തക്കതായിട്ടുള്ളൂ ; അതുതന്നെ വേണ്ടപോലെ ഉപയോഗ പ്പെടുത്തുന്നതിന്നു വിദ്യാർത്ഥികളെ സമർത്ഥന്മാരാക്കിതീർക്കുന്നതുമില്ല‌. ചരത്രപുസ്തകങ്ങളിൽ ലോക വ്യവഹാരപ്രതിപാദകമായ"ഡീസ്ക്രീ പ്റ്റീവ് സോഷ്യോളോജി" എന്ന അംശത്തിന്നാവശ്യമായ വിഷയങ്ങ ൾ കുറയുമെന്ന് മാത്രമല്ല അങ്ങിനെ ഒന്നുണ്ട് എന്നുകൂടി വിദ്യാർത്ഥികൾ ധരിച്ചിട്ടില്ല : ചേതന ധർമ്മ പ്രതിപാദകങ്ങളായ ശാസ്ത്രങ്ങളുടടെ ചില സാമാന്യ ജ്ഞാനവും അവർക്കില്ല : ആ ജാതി സാമാന്യ ജ്ഞാനം കൂടാതെ കേ വലം "ഡീസ്ക്രീപ്റ്റീവ് സോഷ്യോളോജി" എന്ന ഭാവം മാത്രം കൊ ണ്ട് അവർക്കോരു പ്രയോജനവുമില്ല."

                              കെ.എം

                       ഗ്രന്ഥ നിരൂപണം

                ൧  സനാതമ ധർമ്മം, ഉപരിഗ്രന്ഥം

          നമ്മുടെ ഇന്ത്യാ രാജ്യത്തിൽ പാശ്ചാത്യന്മാരുടെ ശക്തി പ്രതിഷ്ഠിത

മായതിനു ശേഷം ഇംഗ്ലീഷ് കോയ്മയുടെ ഭരണ സൌഷ്ടവത്താൽ നാട്ടിലെ ങ്ങും വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെടുകയും , ഉൽകൃഷ്ടമായ വിദ്യാഭ്യാസം സുലഭമായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ പുതിയ വിദ്യാഭ്യാ

സരീതിയിൽ മതസംബന്ധമായ ജ്ഞാനത്തിന്നു പറയത്തക്കവിധം വ്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/84&oldid=165555" എന്ന താളിൽനിന്ന് ശേഖരിച്ചത്