ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ഗ്രന്ഥനിരൂപണം പ്തി കിട്ടായ്കയാൽ നമ്മുടെ പഴയ സമുദായബന്ധത്തിനു ശൈഥില്യം സംഭവിക്കുന്നു. ഈ നൂതനയെപരിഹരിക്കേണ്ടതിനായി വിദ്യാലയങ്ങ ളിൽ മത സംബന്ധമായ വിദ്യാഭ്യാസത്തെക്കൂടി ചേർക്കുന്നത് അത്യാവശ്യ മാണെന്ന് അടുത്തകാലത്ത് പല മഹാന്മാർക്കും അഭിപ്രായമുണ്ടായിത്തുട ങ്ങീട്ടുണ്ട്. ഈഅഭിപ്രായത്തെ ഘോഷിക്കുന്നവർ ഇപ്പോൾ അധികം പേരുണ്ടെങ്കിലും അതിന്റെ വ്യാപ്തിക്കുപ്രധാനകാരണം 'തിയോസഫിക്ക്

സൊസൈറ്റി' എന്നുപറുന്ന ബ്രഹ്മജ്ഞാനസംഘമാണെന്നു പറ

യാതെ കഴിയില്ല. ഈ സംഘത്തിന്റെ ആദ്ധ്യക്ഷ്യം വഹിക്കുന്ന മിസ്സ സ്സ് ആനിബസന്റ് എന്ന പാശ്ചാത്യവിദുഷിയുടെ സിദ്ധാന്തം"വിദ്യാ ഭ്യാസത്തിന്റെ വിഷയങ്ങളിൽ മതത്തെക്കൂടി ചേർത്താൽ മാത്രമേ അതു ജനങ്ങളുടെ പാരലൗകികജീവിതത്തിനും രാജ്യത്തിന്റെ ക്ഷേമത്തിന്നും

അനുകൂലമായിരിക്കയുള്ളൂ"എന്നാണ്.
       മേൽപറഞ്ഞ സംഗതികളെ ഉദ്ദേശിച്ചു നടത്തപ്പെടുന്ന കാശിയിലെ
പ്രധാനഹിന്ദുവിദ്യാലയത്തിന്റെ നിർവാഹകസംഘക്കാർ  അതിന്റെ കീ

ഴിൽ ഉള്ള സകലവിദ്യാലയങ്ങളിലും മതസംബന്ധമായും സൻമാർഗ്ഗസംബ ന്ധമായും ഉള്ള വിദ്യാഭ്യാസംവേണമെന്നുനിശ്ചയിച്ചിട്ടുണ്ട്. അതിന്റെ ക്രമത്തിൽ പ്രശംസനീയങ്ങളായ അനേകം നിബന്ധനകൾ ഏർപ്പെടുത്തീ ട്ടുംഉണ്ട്. പ്രാഥമികവിദ്യാലയങ്ങളിൽവെച്ചു സനാതനധർമ്മപ്രശ്നോത്തര ത്തേയും സനാ തനധർമ്മപ്രഥമികഗ്രന്ഥത്തെയും പഠിച്ചതിന്റെശേഷം ,ആര്യയുവാക്കൻമാർക്ക് ഉൽകൃഷ്ടവിദ്യാലയങ്ങളിൽവെച്ചു. പഠിപ്പാനായി ,പ്രധാനഹിന്ദുവിദ്യാല യത്തിന്റെ നിർവാഹകസംഘക്കാർ അനേകവി ദ്വാൻമാരുടെ സഹായത്താൽ ഇംഗ്ലീഷിൽ ഒരു ഉപരിഗ്രന്ഥത്തെ നിർമ്മി ക്കുകയും ചെയ്തു.ദുർഗ്രാഹ്യങ്ങളായ ഹിന്ദുമതസിദ്ധാന്തങ്ങളേയും നിഗൂഢ ങ്ങളായ സന്മാർഗ്ഗശാസ്ത്രതത്വങ്ങളെയും ഏറ്റവും വിശദമായി പ്രതി പാദിക്കുന്ന ആ പുസ്തകം കേരളീയന്മാരായ ഹിന്ദുക്കൾക്കുംവിദ്യാർത്ഥിക ൾക്കും ഉപയോഗകരമായിതീരുമെന്നുള്ള വിചാരത്താൽ,മൂലഗ്രന്ഥപ്ര കാശകൻമാരുടെ സകല നിബന്ധന കളേ യും അനുസരിച്ച് മ.രാ.രാ. പ ള്ളിയിൽ കൃഷ്ണമേനോൻ ബി. എ.,എൽ. ടി. അവർകൾ അതിനെ മല യാളത്തിലേക്കു ഭാഷാന്തരപ്പെടുത്തിയിരിക്കുന്നു. ആ ഭാഷാന്തരമാണ് ഇപ്പോൾ ഞങ്ങളുടെ നിരൂപണത്തിനു വിഷയീഭവിച്ചിരിക്കുന്ന ഗ്രന്ഥം.

    ഈഗ്രന്ഥത്തെ മൂന്നു കാണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. പ്രഥ

മകാണ്ഡത്തിൽ ആറും, ദ്വിതീയകാണ്ഡത്തിൽ ഏഴും, തൃതീയകാണ്ഡത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/85&oldid=165556" എന്ന താളിൽനിന്ന് ശേഖരിച്ചത്