ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൪ മംഗളോദയം പുസ്തകം

ൽ, പതിനൊന്നും അദ്ധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. പ്രഥമകാണ്ഡ ത്തിൽ ഓരോ അദ്ധ്യായങ്ങളിലുമായി ഏകസദ്ഭാവം, നാനാത്വം, പുന ർജന്മം, കർമ്മം, യജ്ഞം,ദൃശ്യാദൃശ്യലോകങ്ങൾ എന്നിങ്ങനെയുള്ള ഹി ന്ദുമതസംബന്ധമായ മൂലതത്വങ്ങളും, ദ്വിതീയകാണ്ഡത്തിൽ ഓരോ അ ദ്ധ്യായങ്ങളെക്കൊണ്ട് സംസ്കാരങ്ങൾ,ശ്രാദ്ധാദികൾ, ശൌചം, പഞ്ച മഹായജ്ഞങ്ങൾ, ഉപാസന, നാലാശ്രമങ്ങൾ, ചാതുർവർണ്ണ്യം എന്നിങ്ങ നെയുള്ള സാമാന്യാചാരങ്ങളും സംസ്കാരങ്ങളും, ഒടുവിലെകാണ്ഡത്തി ൽ അതാതദ്ധ്യായങ്ങളിലായിസന്മാർഗ്ഗശാസ്ത്രം, അതിന്റെ ധർമ്മശാസ്ത് രത്തെ അനുസരിച്ചുള്ളഅടിസ്ഥാനം,ന്യായാന്യായങ്ങൾ, സൻമാർഗശാസ്ത്ര പ്രമാണം, സദ്ഗുണങ്ങളും അവയുടെ അടിസ്ഥാനവും, ആനന്ദവും

മനോവികാരങ്ങളും, സ്വപരമായ സദ്ഗുണങ്ങൾ, മനുഷ്യസമ്പർക്കവശാ

ലും സമന്മാരെ അപേക്ഷിച്ചും അപകൃഷ്ടൻമാരെ സംബന്ധിച്ചും ഉണ്ടാകു ന്ന ഗുണദോഷങ്ങൾ, ഇവയുടെ പരസ്പരമുള്ള പ്രതിഘാതം എന്നീവക

സന്മാർഗശാസ്ത്രോപദേശങ്ങളും അന്തർഭവിച്ചിരിക്കുന്നു. ഈ ഓരോ വിഷ

യങ്ങളിലും അതാതിന്റെ അവസ്ഥക്കു തക്കവണ്ണമുള്ള ഗൌരവവും പൂ ർണതയും വരുത്തീയ്യുമുണ്ട്.

    മേല്പറഞ്ഞ വിഷയങ്ങളിലെല്ലാം ശക്തിയോടുകൂടിയ യുക്തികളേ

യും പ്രമാണങ്ങളേയും കൊടുത്തിട്ടുള്ളത് വളരെ ഉചിതമായിരിക്കുന്നു. പ്രമാണങ്ങളൊക്കെയും ഹിന്ദുക്കളുടെ ധർമാനുശാസനഗ്രന്ഥങ്ങളായ

വേദങ്ങൾ, സൂത്രങ്ങൾ, സ്മൃതികൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ ഇ

ത്യാദികളിൻനിന്നാണ് എടുത്തുകാണിച്ചിട്ടുള്ളത്. എന്നാൽ അനേകം

ഭാഗങ്ങളിൽ അവയുടെ ഉദ്ദേശങ്ങളേയും പ്രാമാണ്യത്തേയും പറ്റി വിമർശ

നം ചെയ്തിട്ടുമുണ്ട്. ഏതുകാര്യങ്ങളേയും അങ്ങിനെത്തന്നെ പ്രതിദ്ധ്വ നിക്കുന്ന സമ്പ്രദായത്തെ വിട്ട് മനോധർമ്മത്തേയും യുക്തിയേയും പിടിച്ച് കൂലങ്കഷമായി നിരൂപണംചെയ്തു പ്രദിപാദിച്ചിട്ടുള്ളത് ഏറ്റവും യുക്ത മായിരിക്കുന്നു.പ്രതിപാദവിഷയങ്ങളുടെ അവഗാഹ ശക്തിക്കു വേണ്ടി ആദ്യത്തിൽ ഒരു വിജ്ഞാപനവും, പീഠികയും, സവിസൂരമായ ഒരു മുഖവു രയും ചേർത്തിട്ടുള്ളത് വായനക്കാർക്കു വളരെ സഹായമായിട്ടുണ്ട്

    പ്രകൃതഗ്രന്ഥം ഒരു പ്രതിഭാഷാപുസ്തകമായതിനാൽ പ്രതിപാദ്യ

ത്തെ സംബന്ധിച്ചേടത്തോളം അധികം എഴുതി ദീർഘിപ്പിക്കണമെന്ന്

തോന്നുന്നില്ല.ഇനി തർജ്ജമയുടെ ഗുണദോഷത്തെപ്പറ്റി ചിന്തിക്കുന്ന

തായാൽ അതും തരക്കേടില്ലെന്നാണ് ‌ഞങ്ങളുടെ അഭിപ്രായം. വിഷയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/86&oldid=165557" എന്ന താളിൽനിന്ന് ശേഖരിച്ചത്