ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ഗ്രന്ഥനിരൂപണം ങ്ങളുടെ ദുരവഗാഹത്വത്തെ ആലോചിച്ചാൽ ചില ദിക്കുകളിൽ അർത്ഥ ത്തിന്റെ സൂക്ഷമപ്രതീതിക്കു ക്ലിഷ്ടത പറ്റിപ്പോയിട്ടുള്ളത് അത്ര സാര മായിക്കരുതാനില്ല.

      അകപ്പാടെ നിരൂപിക്കുമ്പോൾ "ഈ പുസ്തകം പ്രസിദ്ധപ്പെടുത്തു

ന്നതു കുറെ നഷ്ടമാണെന്നു" പരിഭാഷകനു തോന്നീട്ടുണ്ടെങ്കിലും കേരളീ യർക്ക് ഇതൊരു വലിയ ലാഭമാണെന്നാണു ഞങ്ങൾ സധൈര്യം അഭി പ്രായപ്പെടുന്നത്. അനേകം ഗ്രന്ഥങ്ങളിലായി അവിടവിടെ ചിന്നി ചിതറിക്കിടക്കുന്ന സനാതധർമ്മതത്ത്വരത്നങ്ങളെ തിരഞ്ഞുപെറുക്കി യെടുത്ത് ഒരുക്കൂട്ടി വായനക്കാർക്കു കരതലാമലകംപോലെ വിശദമാക്കിക്കൊ ടുക്കുന്നതായ ഈ ഉത്തമഗ്രന്ഥം കേരളഭാഷയ്ക്ക് അടുത്തകാലത്തു കിട്ടീട്ടു ള്ള സമ്പാദ്യങ്ങളിൽ വിലയേറിയ ഒന്നാകയാൽ കേരളീയർ ഇതിനെ പൂ ർണ്ണമായും ആദരിക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഇതിന്നു വില ൧ക ൮ ണയാണ്. വിദ്യാർത്ഥികൾക്കായാൽ ൧ കയേ ഉള്ളൂ. തൃശ്ശിവപേ രൂർ കേരളകല്പദ്രുമം അടച്ചുകൂടാ മാനേജരോട് ആവശ്യപ്പെട്ടാൽ കിട്ടു ന്നതാണ്.

                    ൨  ശൃംഗേരിയാത്ര
                                                                       
    പ്രസിദ്ധകവിയായ ബ്രഹ്മശ്രീ നടിവത്തച്ചൻനമ്പൂതിരി അവർക

ളുടെ കവിതാഗുണങ്ങളെ അറിഞ്ഞിട്ടില്ലാത്തവർ മലയാളികളുടെ ഇടയി ൽ ഉണ്ടോഎന്നു സംശയമാണ്. ആ മഹാകവി, തന്റെ ഒരു സ്നേഹി തന്റെ ശ്രംഗേരിയാത്രയെപ്പറ്റി എഴുതിയതും,200- ൽ അധികം പദ്യ ങ്ങളടങ്ങിയതുമായ 'ശ്രംഗേരിയാത്രാ'പുസ്തകവും ഇതിനുമുമ്പുതന്നെ

'മലയാളമനോരമാ'മുഖേന പലർക്കും പരിചയപ്പെട്ടിട്ടുണ്ടായിരിപ്പാനിട

യുണ്ട്. സഹൃദയഹൃദയംഗമമായ വിശിഷ്ടഗ്രന്ഥത്തിന് ഇപ്പോൾ എസ്സ്. റ്റി. റെഡ്യാരവർകളുടെ വിദ്യാഭിവദ്ധിനി അടച്ചുകൂടാ(കൊല്ലം) വഴിക്കു പുസ്തകരൂപേണ ഉണ്ടായിട്ടുള്ള അവതരണത്തെയും മലയാ ളികൾ ആദരിക്കാതിരിക്കയില്ല. അച്ഛൻ നമ്പൂതിരി അവർകളുടെ കവി തകളിൽ സാധാരണയായികാണാറുള്ള അക്ലിഷ്ടതയും അർത്ഥപുഷ്ടിയും ഇതിലും ധാരാളം പ്രകാശിക്കുന്നുണ്ട്.ഉദാഹരണത്തിനായി ചില ശ്ലോകങ്ങളെ താഴെ പകർത്തുന്നു-

         "കൂർമ്മാസനത്തിലീവണ്ണം നിർമ്മലാചാര്യവര്യനെ 
          സമ്മോദാലവർ കണ്ടപ്പോളിമ്മാതിരി നിനച്ചതേ 
          ധർമോ സച്ചിദാനന്ദമർമോ സൂര്യദേവനോ  

ചിന്മയൻ വിഷ്ണുവോ സാക്ഷാൽ ചർമ്മധാരിമഹേശനോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/87&oldid=165558" എന്ന താളിൽനിന്ന് ശേഖരിച്ചത്