ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬ മംഗളോദയം പുസ്തകം ൨
തുടങ്ങി. ഇതു കൊല്ലത്തിൽ മൂന്നോ നാലോ തവണയായിട്ടായിരുന്നു.
അല്പകാലം കഴിഞ്ഞതിന്റെ ശേഷം ഒരു മാസികയായി.൧൬൨൨ ൽ
ഇംഗ്ലീഷുകാർ ഒരു വലിയ യുദ്ധത്തിൽ ഏർപ്പെട്ടു.ഈ യുദ്ധത്തിന്റെ
വിവരം പ്രസിദ്ധപ്പെടുത്തുവാൻവേണ്ടി വർത്തമാനപാത്രം ആഴ്ചയിൽ ഒരി
ക്കൽ പ്രസിദ്ധപ്പെടുത്തുക എന്ന സമ്പ്രദായം തുടങ്ങി. ഈസമ്പ്രദായം
ഇംഗ്ലണ്ടിൽ കുറെക്കാലം നിലനിന്നു. പതിനേഴാം ശതവർഷത്തിന്റെ മ
ദ്ധ്യത്തിൽ ഇംഗ്ലണ്ടിലെ രാജാവും പ്രജകളും തമ്മിൽ അതിഭയങ്കരമായ
ഒരു യുദ്ധമുണ്ടായി. ഈ യുദ്ധത്തിൽ ഇരുപക്ഷക്കാരും വലിയ വൈര
ത്തോടും നൈരാശ്യത്തോടുക്കുടി പൊരുതിനിന്നു.ഒടുവിൽ രാജാവു തോൽ
ക്കുകയും പ്രജകളാൽ വധിക്കുപ്പെടുകയും ചെയ്തു. ഈ യുദ്ധം വർത്തമാ
നപത്രങ്ങളുടെ വർദ്ധനക്കു വലിയൊരു കാരണമായിത്തീർന്നു.അതിൽ
ചേർന്ന ഇരുപക്ഷക്കാരും അവരരുടെ ഭാഗത്തുളള ജയപരാജയങ്ങളുടെ
വിവരങ്ങൾ വെവ്വോറെ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുവാൻതുടങ്ങി.
ഈ യുദ്ധം കഴിഞ്ഞപ്പോഴക്ക് ആഴ്ചയിലൊരിക്കൽ പ്രസിദ്ധപ്പെടുത്തുന്ന
വർത്തമാനക്കടലാസ്സകൾ ധാരാളമായിക്കഴിഞ്ഞു. കാലക്രമംകൊണ്ടു പ
ത്രങ്ങൾ ആഴ്ചയിലൊരിക്കൽ പ്രസിദ്ധംചെയ്താൽ പോരാതെയായി.
ഇതിന്റെ ശേഷം പത്രങ്ങൾ ആഴ്ചയിൽ രണ്ടുതവണയും മൂന്നതവണയും
പ്രസിദ്ധം ചെയ്തുതുടങ്ങി. ഇങ്ങിനെ ക്രസ്താബ്ദം പതിനേഴാംശതവർഷ
ത്തിന്റെ അവസാനമായപ്പോഴക്കു പത്രങ്ങൾ ഒന്നരാടനായി പ്രസിദ്ധം
ചെയ്യുക എന്ന പതിവായി .ഈ നിലയിൽ ദിവസേന പ്രസിദ്ധംചെ
യ്യുക എന്ന നിലയിലെക്കു വളരെ എളുപ്പമായല്ലൊ. അതും അധികകാ
ലതാമസം കൂടാതെ വന്നുകുടി. പതിനെട്ടാം നുറ്റാണ്ടന്റെ ആദ്യത്തെ
പത്തുകൊല്ലം കഴിയുന്നതിന്നുമുമ്പായി എല്ലാദിവസവും പ്രസിദ്ധംചെ
യ്യുന്ന വർത്തമാനപത്രവും ഇഗ്ലണ്ടിൽ നടപ്പായി.
പതിനേഴാം ശതവർഷത്തിന്റെ അവസാനാവരകും പത്രങ്ങളിൽ വ
ർത്തമാനങ്ങൾ മാത്രമേ അടങ്ങിയിരുന്നുലളളു. ൧൭൪ മതു കൊല്ലത്തിലോ
അതിന്റെ അടുത്ത വല്ല വർഷത്തിലോ ആണ് വർത്തമാനങ്ങൾക്കു പുറമെ
പത്രാധിപന്മാർ സ്വന്തമായി ഒരു പ്രസംഗംകൂടി പത്രങ്ങളിൽ പ്രസിദ്ധ
പ്പെടുത്തുവാൻ തുടങ്ങിയത്. ഈ പത്രാധിപപ്രസംഗം ആദിയിൽ കു
റെ പ്രാധാന്യം കുറഞ്ഞതായിരുന്നുവെങ്കിലും കാലക്രമേണ അതിന്റെ
പ്രാധാന്യം വളരെ വർദ്ധിച്ചുവന്നു. ഇപ്പോ

ൾ പത്രങ്ങളിൽ പത്രാധിപ
പ്രസംഗം പോലെ പ്രധാനമായിട്ടു വേറെ ഒന്നും ഇല്ലെന്നു പറയാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/9&oldid=165561" എന്ന താളിൽനിന്ന് ശേഖരിച്ചത്