ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പലവക

കഴിഞ്ഞ വൃശ്ചികമാസം ൫൪൩ കാളാട്ടുക്ഷേത്രത്തിൽ വെച്ച് ബ്ര ഹ്മശ്രീ ഭട്ടിവടക്കേടത്ത് ഓതിയ്കോൻവാസുദേവൻ സോമയാജിപ്പാടവർ കളുടെ അദ്ധ്യക്ഷ്യത്തിൻ കീഴിൽ, നമ്പുതിരിയോഗക്ഷേമസഭയുടെ ഉപസ ഭയായ ആലത്തിയൂർ ഗ്രാമയോഗത്തിന്റെ ഒരു സാധാരണയോഗം കുടി യതായും, അതിൽവെച്ച് അനേകം ഗൗരവമുള്ള സംഗതികളെ ആലോ ചിച്ചതായും അറിയുന്നു. ***** ****** ******* ******* ******* തിരുനാവായ യോഗമെന്നും തൃശ്ശിവപ്പേരൂർ യോഗമെന്നും രണ്ടു ഭാ ഗമായി തിരിഞ്ഞിട്ടുള്ള ഋഗ്വേദികളായ നമ്പുതിരിമാർ ഒന്നിച്ച് എല്ലാ കൊല്ലവും വ്രശ്ചികം ൧_൯ മുതൽ ൧൬ ദിവസം കടവല്ലൂർക്ഷേത്രത്തിൽ കൂടി അന്യോന്യം (വേദപരീക്ഷ) നടത്തിവരുന്ന സംഗതി പ്രസിദ്ധമാ ണല്ലോ. ഇക്കൊല്ലത്തെ അന്യോന്യത്തിൽ തൃശ്ശിവപ്പേരൂർയോഗക്കാരാ ണ് വിജയം നേടിയതെന്നറിയുന്നു. ഈ മഹാന്മാർ നടത്തിവരുന്ന അ ന്യോന്യത്തിന്റെ ചരിത്രത്തെയും സമ്പ്രദായത്തെയും പറ്റി രസകരങ്ങ ളായ അനേകം സംഗതികൾ എഴുതാനുള്ളത് ഇനി അവസരത്തിലാവാ മെന്ന് വെക്കുന്നു ***** ***** ***** ***** ***** ***** ***** കഴിഞ്ഞ വൃശ്ചികം ഒളപ്പമണ്ണമനയ്കൽ വെച്ച് നമ്പൂതിരി യോഗക്ഷേമസഭയുടെ ഒരുപസഭ നടന്നു. അതിൽ പ്രധാനമായി തിർച്ച പ്പെചുത്തിയ രണ്ടു കാര്യങ്ങളെ താഴെ ചർക്കുന്നു. (൧) നമ്പൂതിരിമാർക്ക് സംസ്കൃതത്തിൽ കാവ്യനാടകാദികൾ പഠിച്ചു ലോകവ്യുല്പത്തി സമ്പാ ദിക്കുവാനും, മലയാളത്തിൽ എഴുത്ത്, വായന, കണക്ക് മുതലായത് പ ഠിച്ച് കുടുംബസംരക്ഷണസാമർത്ഥ്യവും ലോകപരിചയവും വരുത്തുവാനും ആയി ഒരു പാഠശാല ടി. മനയ്കൽ സ്ഥാപിക്കുവാൻ നിശ്ചയിച്ചു ഇതിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കൊല്ലത്തിൽ ൩ ക വീതം ഫീസുകൊടുത്താൽ മതിയെന്നും, ഭക്ഷണം മുതലായ ചിലവുകളും പാഠശാലയുടെ മേലന്വേ ഷണവും ടി. മനയ്കൽ നമ്പൂതിരിപ്പാടവർകൾതന്നെ നിർവഹിക്കുമെന്നും തീർച്ചപ്പെടുത്തി. (൨) കഴിഞ്ഞമഹായോഗത്തിൽനിന്ന് തിരഞ്ഞെടുക്ക പ്പെട്ട പഞ്ചായത്ത്കമ്മിറ്റിയിൽ ഒരങ്കമായ ഒളപ്പമണ്ണമനയ്കൽ വാസു ദേവൻ നമ്പൂതിരിപ്പാടവർകൾ സഹായിക്കാനായി ൩ അങ്കങ്ങളുള്ള ഒരു കമ്മിറ്റിയെ തിരഞ്ഞടുത്തു. മുൻ പ്രസ്താവിച്ച മാതിരി പാഠശാലകൾ സ്ഥാപിക്കുവാൻ ഭക്തന്മാരായ മറ്റു നമ്പൂതിരിമാരും ശ്രമിക്കുന്നത് സമുദായത്തിന് ഗുണകരമായിക്കുമെന്ന് ഞങ്ങൾ വിശേഷിച്ചു പറഞ്ഞി ട്ടു ഫലമില്ലല്ലോ

***** ***** ***** ***** ***** ***** *****










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/91&oldid=165563" എന്ന താളിൽനിന്ന് ശേഖരിച്ചത്