ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കലാവിദ്യകൾ. മാനസങ്ങളായ വികാരങ്ങളേയും, അതുകൊണ്ടുണ്ടാകുന്ന ആപത്തു കളേയും അകററുവാൻ അനവരതമായി അവലംബിച്ചിട്ടുള്ള അദ്ധ്വാനം ആത്മവിദ്യയായി ക്കലാശിച്ചു. ഇങ്ങിനെ ഓരോന്നായി ആരാഞ്ഞുനോക്കുന്നതായാൽ സമസ്തവസ്തുക്കളും സുഖസമ്പാദന ത്തിന്നായുള്ള പ്രയത്നത്തിന്റെ പരിണാമമാകുന്നുവെന്ന് എളുപ്പത്തിൽ അറിയാം.ഈ തത്വത്തെ ഭഗ്ഭടാചാര്യ൪"സുഖാ൪ത്ഥഃ സ൪വ്വഭ്രതാനാം മതാഃ സ൪വ്വാഃ പ്രവൃത്തയഃ" എന്ന ഒര൪ദ്ധശ്ലോകത്തിൽ ഒതുക്കിയിരിക്കുന്നു. ഇത്രയും പ്രയത്നങ്ങൾ ചെയ്യുന്നുണ്ടങ്കിലും ലോകത്തിൽ സുഖമുള്ളവനെന്നുപറവാൻ യോഗ്യതയുള്ള ഒരുവനെ കണ്ടെത്തുന്ന കാര്യം വളരെ കഠിനമായിരിക്കുന്നു. ഇതെന്തോരതിശയമാണ്!.ഒരുവനെങ്കിലും താൻ സുഖവാനാണെന്നു സമ്മതിക്കുന്നില്ല. ഇതിന്റെ കാരണം എന്താണ്?. പ്രകൃതിയിലുള്ള ഓരോ അന൪ത്ഥങ്ങളുടെ‌ പരിഹാരോപായം കണ്ടുപിടിച്ച് അല്പം സമാധാനിക്കുമ്പോഴേക്കുവ പുതുതായി മറ്റൊരന൪ത്ഥം നേരിടുന്നു.അതിന്റെ നിവൃത്തിമാ൪ഗ്ഗം കാണുമ്പോഴേക്കും മറ്റൊന്നിന്റെ പുറപ്പാടായി.

                  ഇങ്ങിനെ വങ്കടലിലെ തിരമാലകൾ പോലെ

ദുഃഖങ്ങൾ പ്രാണിജാലങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെപ്പറ്റി പലരും ആലോചിച്ചു പലവിധമായി തീരുമാനിച്ചിട്ടുണ്ട്. ലോകസ്വഭാവം സുഃഖദുഃഖമിശ്രമാണെന്നു ചിലരും,ഒരുകാലത്തു ലോകം മുഴുവൻ സുഖമയമായി​​ത്തീരു- മെന്നു ചിലരും അഭിപ്രായപ്പെടുന്നു .ഇതിൽ ആദ്യത്തെ പക്ഷം സൂക്ഷ്മാലോചനയില്ലാത്തവരുടെ ദൃഷ്ടിയിൽ സാധു വാണെന്നു തോന്നിയേക്കാം. രണ്ടാമത്തെ പക്ഷം ഒരുവിധം അസംഭാവിധമാണെന്നു തന്നെ അനുഭവംകൊണ്ടു നാം അറിയുന്നു. പുരാതനാര്യൻമാ൪ സുഖഃദുഃഖങ്ങളെപ്പറ്റി ആലോചിച്ചു തീ൪ച്ചപ്പെടുത്തീട്ടുള്ളതു താഴെ വിവരിക്കുന്ന വിധ ത്തിലാണ്-എങ്ങും നിറഞ്ഞുനിൽക്കുന്ന പരമാത്മാവു നിത്യ സുകസ്വരൂപിയാകുന്നു. അനുഃകരണത്തിൽ പരമാത്മാവിന്റെ പ്രതിഫലനത്തെ ജീവനെന്നു പറയുന്നു. ബിംബത്തിന്റെ സ്വഭാവഗുണം പ്രതിബിംബത്തിനുണ്ടാവുന്നതു സാധാരണയാണെങ്കതിലും പ്രതിഫലിപ്പാനുള്ള സാദനത്തിന്റെ ഗുണദോഷങ്ങളും പ്രതിബിംബത്തെ ബാധി- ക്കുന്നത് അനുഭവസിദ്ധമാണ്. ബിംബമായ ആത്മാവിന്റെ സുഖസ്വഭാവം പ്രതിബിംബമായ ജീവാത്മാവിന്നും സ്വതഃ-

സിദ്ധമായിരിക്കുന്നുണ്ട്. എന്നാ അനുകരണം മലിനമാകുമ്പോൾ പ്രതിഫലനത്തിനും മാലിന്യം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/96&oldid=165568" എന്ന താളിൽനിന്ന് ശേഖരിച്ചത്