ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാണു ഹിന്തുമതത്തിന്റെ ജീവനെന്നു താഴെ ചേ൪ക്കുന്ന ഭാരതശ്ലാകംകൊണ്ടു വ്യക്തമായിരിക്കുന്നg:-

            യച്ച കാമസുഖം  ലോകേ
            യച്ച   ദ്രവ്യം  മഹത്സുഖം
            തൃഷ്ണാക്ഷയസുഖസൈതേ
             നാ൪ഹത:  ഷോഡശീം

അതുകൊണ്ട് ആഗ്രഹങ്ങളെയെല്ലാം സാധിച്ച സുഖമായിരിക്കുന്ന കാര്യം "തിരനീക്കി കടലാടുന്നതിനോടു" തുല്ല്യമാണ്. ആഗ്രഹങ്ങളില്ലാതാവാൻ വേണ്ട വിദ്യഭ്യാസംകൊണ്ടേ സുഖം കിട്ടുകയുള്ളൂ. അങ്ങിനെയുള്ള വിദ്യഭ്യാസം ഇന്നതാണെന്നു മറ്റൊരവസരത്തിൽ‌ വിവരിച്ചു കൊള്ളാം.

            ഒരു വിളംബരം    

പഴയകാല സമുദായനടവടികളേയോ രാജ്യഭരണസ്ഥിതി- യോ പ്രതിപാദിക്കുന്ന ലക്ഷ്യങ്ങൾ കണ്ടുകിട്ടുവാൻ പ്രയാസമായിരിക്കുന്ന ഇക്കാലത്ത് , അങ്ങിനെ വല്ല രേഖകളും കിട്ടുന്നതിയാൽ അവക്കു വിലമതിക്കുവാൻ പാടില്ലാത്തതായ പ്രമാണ്യമുണ്ടെന്നുള്ളതു നി൪വ്വിവാദമാണ്.അതിനാൽ അവയിലടങ്ങിയ സംഗതികൾ പൊതുജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത് അത്യാവശ്യമാണ്. ഈ ഉദ്ദേശത്തോടുകൂടി പ്രാചീനലക്ഷ്യപരിശോധനയിൽ ഏ൪പ്പെട്ടിരുന്ന ഞങ്ങൾക്ക് ഇയ്യിടയിൽ ഒരുനൂറുകൊല്ലത്തോളം പഴക്കമുള്ളതായ താഴേചേ൪ക്കുന്ന വിളംബരം കാണുവാനിടയായി. ഇത്, ക൪ണൽ മൺ- ട്രോസായ്പവ൪കൾ കൊച്ചി, തിരുവിതാംകൂ൪ ബ്രിട്ടീഷ്റസിഡണ്ടും, തിരുവിതാംകൂ൪ ദിവാംജിയും ആയിരുന്ന കാലത്തു തിരുവിതാംകൂ൪ പ്രസിദ്ധപ്പെടുത്തിയതും , എടപ്പിള്ളി രാജസ്വരൂപത്തിലെ ഗ്രന്ഥഃശഖരിപ്പിൽ നിന്നു തിരഞ്ഞെടുത്ത് മ. രാ. രാ. സി. എസ്സ്, ഗോപാലപ്പണിക്ക൪ ബി.എ അവ൪കൾ ഞങ്ങൾക്കയച്ചുതന്നതും ആകുന്നു. ആ കാലത്തെ നീതിന്യായം നടത്തലിന്റെ രീതി എത്രമാത്രം ആശ്ചര്യ-

പ്പെടുത്തക്കതൈണെന്ന് ഇതിൽനിന്നറിയാവുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/98&oldid=165570" എന്ന താളിൽനിന്ന് ശേഖരിച്ചത്