ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮ മംഗളോദയം


വരവരേക്കൊണ്ടുതന്നെ ഭേസിപ്പിച്ചു നിശ്ചയിച്ച സ്ഥലത്തു കൊണ്ടകൂട്ടിയ്ക്കുന്നതാണ്. ഈ അവസരത്തിൽ ഓരോ ഭാണ്ഡങ്ങളേയും അതെടുത്തുകൊണ്ടുവരുന്ന ആളുകളേയും കണ്ടിട്ട് എനിയ്ക്കു വളരെ നേരംപോക്കുതോന്നി. ഒരാൾ ആരും അറിയരുതെന്നു ഭാവിച്ച് ഒരു വലിയ കസവുറുമാലിൽ പൊതിഞ്ഞ് ഒരു ഭാരം കൊണ്ടുവന്നു ആ കൂട്ടത്തിലിട്ടു. ആയാൾ അത്ര ഗൂഢമായി വെച്ചിട്ടുള്ള ആ ഭാരം എന്തായിരുന്നു? ആയാളുടെ ദാരിദ്ര്യംതന്നെ.വേറെയൊരാൾ കലശ്ശലായി കിതച്ചുകൊണ്ടും ദീർഗ്ഘമായി നിശ്വസിച്ചുകൊണ്ടും ഒരു ഭാണ്ഡം അവിടെകൊണ്ടിട്ടു. നോക്കിയപ്പോൾ അതെന്താണെന്നോ? ആയാളുടെ ഭാർയ്യ.

പിന്നെ അവിടെ വന്നിരുന്ന കൂട്ടത്തിൽ അസംഖ്യം കാമുകന്മാരുണ്ടായിരുന്നു. ഇവർ അവരവരെ വല്ലാതെ കഷ്ടത്തിലാക്കുന്ന ഓരോ കാമിനിമാരുടെ തീക്ഷണങ്ങളായ കടാക്ഷങ്ങളക്കൊണ്ടും ഓരോരോ വിലാസങ്ങളെക്കൊണ്ടും അഞ്ചമ്പന്റെ അഞ്ചമ്പുകളെക്കൊണ്ടും തിക്കി നിറച്ചിച്ചുള്ള വലിയ ഭാണ്ഡങ്ങളെടുത്തുകൊണ്ടാണ് വന്നിരുന്നത് .എന്നാൽ ഇവരുടെ കാർയ്യത്തിൽ എനിയ്ക്കത്ഭുതം തോന്നിയതു മറ്റൊന്നുമല്ല. എന്തെന്നുവെച്ചാൽ ഇവരുടെ ദീർഗ്ഘശ്വാസവും മുഖഭാവവും കണ്ടാൽ ഈ ഭാരം കൊണ്ടിവരുടെ ഹൃദയം പെട്ടെന്ന് പൊട്ടിപ്പോകുമെന്നു തോന്നുമെങ്കിലും ഈ വർഗ്ഗത്തിലൊരാൾക്കെങ്കിലും തന്റെ ഭാരം ആ കൂട്ടത്തിലേയ്ക്കു വലിച്ചെറിഞ്ഞുകളയാമെന്നു തോന്നിയില്ല. അതിന്നായി ഇവർ വളരെ ശ്രമിച്ചുവെങ്കിലും ഒടുവിൽ ഒട്ടും സമ്മതമില്ലാത്ത നിലയ്ക്കു തലയും കുടഞ്ഞ് അവരവർ കൊണ്ടുവന്ന ഭാരമെടുത്തു കൊണ്ടു വന്നവഴിയ്ക്കു തന്നെ മടങ്ങിപ്പോകയും ചെയ്തു. കൂട്ടം വൃദ്ധസ്ത്രീകൾ വന്നു തങ്ങളുടെ ഭാണ്ഡങ്ങളെല്ലാം വലിച്ചെറിഞ്ഞു; തരുണികൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/11&oldid=165576" എന്ന താളിൽനിന്ന് ശേഖരിച്ചത്