ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളായ ചരിത്രവിഷയങ്ങളെ വെളിപ്പെടുത്തുന്നതിന്നു പലപ്പോഴും കാരണമായിത്തീന്നിട്ടുണ്ടെന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. അതിനാൽ ചരിത്രവിശയാന്വേഷണകാരയ്യത്തിൽ ഐതിഹ്യങ്ങള്ക്ക് ഒരു മാന്യസ്ഥാനം കൊചുക്കണമെന്നതിന്നു വാദമില്ല. മേൽക്കാണിച്ച സമ്പ്രദായത്തിൽതന്നെ വിവിധശാസ്ത്രഗ്രന്ഥങ്ങളേയും കാവ്യനാടതാലങ്കാരാദി ഗ്രന്ഥങ്ങളേയും വേറെ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളേയും മറ്റു ചില വിദ്വാന്മാർ പരിശോധിക്കുന്നു. അവ ഇന്നിന്ന കാലങ്ങളിൽ ഇന്നിന്ന മഹാന്മാരാലാണ് എഴുതപ്പെട്ടിട്ടുളളതെന്നും,തൽക്കാലങ്ങളിൽ അതാതു വിഷയങ്ങൾക്ക് എത്രത്തോളം ഉൽക്കഷം വന്നിട്ടുണ്ടായിരുന്നുവെന്നും, അവയോരോന്നിലും അനൃരാജ്യത്തുള്ള മഹാന്മാരുടെ സഹായം ഇന്ത്യാക്കാക്ക് എത്രത്തോളമുണ്ടായിട്ടുണ്ടെന്നും, അതുപോലെതന്നെ ഇതരദേശിയന്മാക്ക് ആവക വിഷയങ്ങളിൽ ഇന്ത്യാക്കാരുടെ സഹായമെത്രയുണ്ടായിട്ടുണ്ടെന്നും മറ്റുള്ള പല സംഗതികളെ ആലക ഗ്രന്ഥങ്ങളിൽ നിന്ന് അവർ കണ്ടുപിടിക്കുന്നു.പാലി എന്ന പ്രാകൃതഭാഷയിൽ ബുദ്ധമതസിദ്ധാന്തങ്ങള് എഴുതപ്പെട്ടിട്ടുള്ള ആചാര്യന്മാരുടെ ശാസ്ത്രവിഷയമായിട്ടുള്ള അനവധി ഗ്രന്ഥങ്ങളും, പിനെ ദക്ഷിണഖണ്ഡത്തിലുള്ള തമിവ്, തെലുങ്ക്,കർണ്ണാടകം,മലയാളം മുതലായ ദ്രാവിഡഭാഷകളിലുള്ള ഗ്രന്ഥങ്ങളും ചരിത്രവിഷയാന്വേഷണത്തിന്നു പലവിധത്തിലും സഹായമായിത്തീ്ർന്നിട്ടുണ്ട്. എന്നുതന്നെയല്ല ബുദ്ധമതക്കാരുടെ ഗ്രന്ഥങ്ങളാണ് ഹിന്ദുക്കളുടെ ഗ്രന്ഥങ്ങളോക്കാള് ഈ കാര്യത്തിൽ അധികം സഹായിക്കുന്നത്. എന്നാണ് പാശ്ചാതൃപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.6. ഭാഷാശാസ്ത്രം-സംസ്‌കൃതം,ഗ്രീക്,ലത്തിൻ മുതലായ അഞ്ചോ ആറോ പ്രധാനഭാഷകളുടെ നിഷകൃജ്ഞാനവും അവയിൽ താഴെ നിൽക്കുന്ന വേറെ എട്ടോ പത്തോ ഭാഷകളിൽ സാമാന്യവ്യല്പത്തിയും സമ്പാദിച്ചിട്ടുള്ള പണ്ഡിതന്മാരാണ് ഈ ശാസ്ത്രത്തിന്നധികാരികള്. അവർ വിവിധഭാഷകളിലുമുള്ള ശബ്ദങ്ങളുടെ പ്രയോഗവിശേഷങ്ങളേയും രുപഭേദഹ്ങളേയും പരിശോധിച്ചിട്ട് ആ വക ഭാഷകള് ഓരോന്നിന്നുമുള്ള സംബന്ധത്തെക്കാണുന്നു; അവയിൽ ചില ഭാഷയിൽ തമ്മിൽ കുറെ അധികം അടുപ്പമുല്ളതായിക്കാണുന്നു .. ഇതിൽ നിന്ന് അവയെ ഉപയോഗിച്ചവതന്ന സംബന്ധത്തേക്കൂടി ഏറക്കുറെ മനസ്സിലാക്കുവാൻ അവർക്കു തരംവരുന്നു. ഇങ്ങനെയുള്ള തത്വങ്ങളെ കണ്ടുപിടിക്കുന്നതിന്നു ..മം ചെയുന്ന മേൽപ്പറഞ്ഞ പണ്ഡിത വാര്യന്മാരുടെ യതാങ്ങളും പ്രകൃതവിഷയത്തിലേയക്കു സഹായമായി ഭവിയക്കുന്നു.7.ലിപിപരിശോധനം- ഇതും കുറച്ചു കാലത്തിന്നിടയക്ക് ഒരു ശാസ്ത്രമായിത്തിന്നിരിക്കുന്നു. പല ജാതി അക്ഷരങ്ങളുടെ ഉല്പത്തി, അവയുടെ ആകൃതിവിശേഷങ്ങള്, അവയ്ക്കു കാലാന്തരത്തിൽ വന്നിട്ടുള്ള രുപഭേദങ്ങള് മുതലായ സംഗതികളാണ് അതിലെ പ്രതിപാദ്യവിഷയം. ചരിത്രസംബന്ധമായ അനവധി കാര്യങ്ങള് ഈ ശാസ്ത്രംകൊണ്ടും വെളിപ്പെടന്നുണ്ട്.8.അന്യരാജ്യക്കാരിൽ ചില മഹാന്മാർ പണ്ട് ഓരോ കാലങ്ങളിലായി ഇന്ത്യയിൽ വന്നു പല ദിക്കിലും സഞ്ചരിച്ചതിന്റെ ശേഷം തത്തൽകാലങ്ങളിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/112&oldid=165577" എന്ന താളിൽനിന്ന് ശേഖരിച്ചത്