ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരവർക്കു കണ്ടനുഭവമുള്ള ഇന്ത്യയിലെ ഓരോ രാജ്യഭരണസമ്പ്രദായങ്ങളേയും, ജനങ്ങളുടെ ആചാരവിശേഷങ്ങളേയും മറ്റനേക സംഗതികളേയും വിസ്താരമായി വർണ്ണിച്ചു കൊണ്ടു ഗ്രന്ഥങ്ങള് എഴുതീട്ടുണ്ട്. അവയും ഒട്ടെറെ പ്രകൃതവിഷയത്തിലേയ്ക്കു മാർഗ്ഗപ്രദർശകങ്ങളാകുന്നു. യവനവിദ്വാനായ മഗസതനീസ്സ്, ചീനരാജ്യത്തെ പണ്ഡിതന്മാരായ ഫാഹിയാൻ, ഹുയൻസൻ എന്നവർ, റോമാക്കാരനായ പ്ലൈനി എന്ന ഭ്രമിശാസ്ത്രഗ്രന്ഥത്തെ എഴുതീട്ടുള്ള ആള്, മുസൽമൻ കാരനായ ആൽബറൂനി എന്ന വിദ്വാൻ എന്നിങ്ങിനെ ഇതരദേശീയന്മാരായ അസംഖ്യം വിദ്വാന്മാർ പല കാലങ്ങളിലായി ഇന്ത്യയെപ്പറ്റി ഗ്രന്ഥങ്ങള് എഴുതീട്ടുണ്ട്. ആ വകക്കാരുടെ ഇടയിൽ ചരിത്രമെഴുതുക എന്ന സ..ദായമുണ്ടായിരുന്നതിനാലും,അവർ വർണ്ണിച്ചിട്ടുള്ളതെല്ലാം അവർക്ക് പ്രത്യക്ഷമായിട്ടനുഭവമുള്ള സംഗതികളാകയാലും അവരുടെ ഗ്രന്ഥങ്ങള് ഇന്ത്യാചരിത്രവിഷയത്തിൽ വിഷയത്തിൽ, വിശ്വസനീയങ്ങളായിട്ടാണ് ചരിത്രകാരന്മാർ ഗണിച്ചിട്ടുള്ളത്.എന്നുതന്നെയല്ല,ഇന്ത്യയിൽ പുരാതനകാലങ്ങളിലെ ഓരോ സംഭവങ്ങളുടെ കാലം നിർണ്ണയിയക്കുന്നതിന്ന് അവയെയാണ് ഇന്ത്യാചരിത്രകാരന്മാർ പ്രമാണമായി സ്വീകരിച്ചിട്ടുള്ളത്. അലവയെ അടിസ്ഥാനമാക്കീട്ടാണ് അവർ മറ്റൊരുവിധത്തിലും കണ്ടുപിടിയക്കുവാൻ തരമില്ലാത്ത അനവധി ചരിത്രസംഭവങ്ങളുടെ കാലങ്ങളെ സ്ഥാപിച്ചിട്ടുള്ളത്.

																  കേ. എം  


കാമദഹനം

കെട്ടുന്നതാരുപണമുർവ്വശിയല്ലയോനീ കട്ടിൽക്കുചൊല്ലവിലവിൽക്കനിനക്കുനല്ലൂ വട്ടൊത്തെകൊതികൊണ്ടുവരുന്നതാർ (പോ- ലിഷ്ടത്തിലിന്നിമതിവൈശികമസ്തുഭ തിലോദകക്കാലമടുത്തുതെല്ലോ തലോദരീണാംതിലകംപുരാനീ വലാരിചേടിപ്പണിചെയ്തപോരു. രംഭേസംഭോഗമെന്തെന്നയിഗുണവതിഹേ മേനകേമീനകേതോ_ രമ്പല്ലീനീപുരാസമ്പ്രതിചെറുതുവഹി_ യ്ക്കാവതെന്തുള്ളതോർത്താൽ വമ്പെല്ലാമെന്തുചെയ്തുതരുണരൊടുഘൃതാ- ചീനിനക്കസതുഭദ്രം വൻപാൽനേർവാണിഞ്ചായുധവിജയപ കാഞ്ചലേപഞ്ചചൂഡേ. (താ- ഇന്ദ്രാണികിംതവപുരന്ദരമന്ദിരേകേ_ ളിന്ദിവരാക്ഷിമതിയുണ്ടുകുഴഞ്ഞതെല്ലാം എന്തൊന്നുചെയവതിനിയെന്നുനിരുപണീ മന്ദാരമന്ദഫസിതേഗൃഹമേവയായാഃ. (യം ഇത്ഥാനാനാപ്രകാരംപലരുമപവദി_ ച്ചംബരാലംബിനീനാം മുഗ്ദ്ധാക്ഷീണാംതഴച്ചുമനസിപെരിയപോ_

രായ്മമാരാരിമൂലം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/113&oldid=165578" എന്ന താളിൽനിന്ന് ശേഖരിച്ചത്