ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമാനമായ ഈ ഏകാന്തവാദത്തെ ജൈനതത്ത്വജ്ഞാനികൾ മാത്രംസ്വീകരിയ്ക്കുന്നില്ല.അതിനാൽ ജൈനൻമാരെ അനേകാന്തവാദികൾ എന്നു പറഞ്ഞുവരുന്നു.ഈ വാദത്തിന്നു സ്വാദ്വാദം എന്നു പേരുപറയാറുണ്ട്.അനേകാന്തവാദികളായ ജൈനന്മാരുടെ പക്ഷത്തിൽ നിയമേന നിത്യമായിട്ടോ അനിത്യമായിട്ടോ ഒരു പദാർത്ഥവും ഇല്ല.വസ്തുക്കളെല്ലാം നിത്യാനിത്യങ്ങളാണ്.ഈ വിധത്തിലുള്ള സിദ്ധാന്തംജൈനശാസ്ത്രങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാകുന്നു.അവർ ഇതിനെ സമർത്ഥിയ്ക്കുന്ന രീതി സാക്ഷിപ്തമായിഅറിയുന്നതു ശാസ്ത്രവിചാരശീലൻമാറക്കു രസകരമായരിയ്ക്കുംലോകത്തിലുള്ള സർവ്വവസ്തുക്കളും ഉല്പത്തിവിനാശനിയമത്തിന്നു കീഴടങ്ങിയവയാണ്.ഉണ്ടാവുകയു നശിയ്ക്കുകയും ചെയ്യാതെ യാതോരു പദാർത്ഥവുമില്ല.ഈനിലയിൽനിന്നു വ്യത്യാസപ്പെട്ടു വല്ലതും ഉണ്ടെങ്കിൽ അതു കേവലം കല്പിതമായിരിയ്ക്കും.ഉദാഹരണത്തിന്നു പ്രസിദ്ധമായ ആകാശപുഷ്പത്തെത്തന്നെ എടുക്കുക.ആകാശപുഷ്പം വിരിയുകയോ കൂമ്പുകയോ ഉണ്ടാകയോ നശിയ്ക്കയോ ചെയ്യുന്നതായിട്ടുആർക്കും അനുഭവമില്ല.അതു ശാസ്ത്രങ്ങളിൽ വ്യവഹാരസൌകർയ്യത്തിന്നായി കല്പിച്ചിട്ടുള്ള ഒരു പദം മാത്രമല്ലാതെ ഒരു വസ്തുവല്ല.ഉൽപാദവ്യയധ്രൌവ്യയുക്താസൽ തീർച്ചയായി ജനിയ്ക്കുകയും നശിയ്ക്കുകയും ചെയ്യുന്നതുമാത്രമേ ഉള്ളതാകയുള്ളു എന്നാണ് നിയമം.ഉല്പത്തിയും വിനാശവും ഉള്ള വസ്തു നിത്യാനിത്യമായിട്ടല്ലാതെ വരുവാൻ തരമില്ല.എങ്ങിനെയെന്നാൽ ഉണ്ടാവുന്നതും വസ്തുതന്നെ ഇല്ലാതാവുന്ന തും വസ്തുതന്നെ എന്നുവെച്ചാൽ വസ്തുരൂപം നശിയ്ക്കുന്നു വസ്തു നശിയ്ക്കുന്നില്ല.നൈയായികന്മാരും വൈശേഷികന്മാരും നിത്യമാണെന്നു വെച്ചിട്ടുള്ള ആകാശത്തെ ജൈനന്മാർ നിത്യാനിത്യമെന്നു നിർണ്ണയിച്ചിരിയ്ക്കുന്നു.കാരണം ആകാശത്തിന്ന് ഉല്പത്തിവിനാശങ്ങളുണ്ടാവുക തന്നെ.അവകാശദമാകാശം എന്ന ലക്ഷണത്താൽ ജീവശരീരങ്ങൾക്കു സഞ്ചരിയ്ക്കുവാൻ എടം കൊടുക്കുന്നത് ആകാശമാണല്ലൊ.ജീവികൾ ഒരെടത്തു നിന്നു മറ്റൊരെടത്തേയ്ക്കു പോകുമ്പോൾ ചെല്ലുന്ന ദിക്കിലെ ആകാശത്തിന്നു ശരീരത്തോടു സംയോഗവും പോകുന്ന ദിക്കിലേതിന്നു വിയോഗവും സംഭവിയ്ക്കുന്നു.സംയോഗവിയോഗങ്ങൾ പരസ്പരംഭിന്നങ്ങളാകയാൽ തദാശ്രയങ്ങളായ ആകാശസ്ഥാനങ്ങൾക്കും ഭേദം സിദ്ധമാവുന്നു.അതുകൊണ്ട് ആകാശത്തിന്റെ ഏതു സ്ഥാനത്തുനിന്നു ശരീരം പോകുന്നുവോ ആസ്ഥാനത്തിന്നു മുമ്പുണ്ടായിരുന്ന സംയോഗം നശിയ്ക്കുക എന്ന പരിണാമം വരുന്നതിനാൽ ആ സ്ഥാനം ആകാശം നശിച്ചുവെന്നും ശരീരം ചെല്ലുന്ന സ്ഥാനത്തിന്നു സംയോഗമുണ്ടാവുക എന്ന പരിണാമത്താൽ അവിടെ ആകാശം ജനിച്ചുവെന്നുംപറയുന്നു.വാസ്തവത്തിൽ ആകാശം നശിയ്ക്കുകയല്ലോ ചെയ്യുന്നതെങ്കിലും അതിന്നു ശരീരസംയോഗമെന്ന അവസ്ഥ നശിയ്ക്കുന്നതുകൊണ്ട് ആകാശം തന്നെ നശിയ്ക്കുന്നുവെന്നു വ്യപദേശിയ്ക്കാവുന്നതാണ്.ആകാശത്തിന്നു ശരീരസംയോഗാവസ്ഥയിൽ ഉണ്ടായിരുന്ന സ്വരൂപം വിയോഗാവസ്ഥയിൽ ഇല്ലാതാവുന്നുവല്ലൊ.ആമാവസ്ഥയിൽ ശ്യാമവർണ്ണമായ ഘടം പാകാവസ്ഥയിൽ രക്തവർണ്ണമായിത്തീരുമ്പോൾ വാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/117&oldid=165582" എന്ന താളിൽനിന്ന് ശേഖരിച്ചത്