ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്തവത്തിൽ ഘടാന്തരം ഉണ്ടാവുന്നില്ലെങ്കില്ലും -ആവർണ്ണഭേദത്തെ അടിസ്ഥാനപ്പെടുത്തി -ശ്യാമോ ഘടോ

      നഷ്ടം രക്തോ ഘട ഉല്പന്ന എന്നു പറയാറുണ്ടല്ലൊ ആ വിധത്തിലാണ് ഇവിടേയും വ്യവഹാരം.ഇങ്ങിനെ
      ആകാശത്തിന്ന് ഉല്പത്തിവിനാശങ്ങളുള്ളനതിനാൽ   അത് അനിത്യമാക്കുന്നു . എന്നാൽ ശരീര 
        സംയോഗം മുതലായ കാരണങ്ങളാൽ ആകാശത്തിന്നു വരുന്ന ഉല്പത്തിക്ഷയങ്ങൾ പ്ര ത്യക
        സ്ഥാനത്തും പ്രത്യേകാവസ്ഥയിലും ആകായാൽ സർവ്വത്ര വ്യാപിച്ചുകിടക്കുന്ന ആകാശത്തിന്നാകമാനം
        അതു സംബന്ധിയ്ക്കാത്തതും ആകാശത്തിന്റെ നിത്യത്വത്തിനു ഭാഗം നേരിടാത്തതുമാണ്. തത്ഭാവാവ്യയം
          നിത്യം എന്നതുകൊണ്ടും വസ്തുവിന്റെ സൽഭാവത്തിന്നു തീരു വിച്ഛേദം വന്നാൽ മാത്രമേ 
         നിത്യത്വത്തിന്നു  ഹാനി വരികയുള്ളു. അതിനാൽ ആകാശം നിത്യനിത്വമാണെന്നു  സി ദ്ധിയ്ക്കുന്നു.
          ആകാശത്തിന്റെ ഈ നിർവ്വചനം കൊണ്ടു മാത്രം വാദരീതി വ്യക്തമാകുന്നില്ലെങ്കിൽ അല്പം കൂടി 
         വിവരിച്ച കാണിയ്ക്കാം. ദീപം മുതലായ ജ്യോതിസ്സുകൾ ചില കാരണങ്ങളെക്കൊണ്ട് 
          ഉണ്ടാവുകയും ഇല്ലാതാകയും ചെയ്യുന്നുണ്ടല്ലൊ.  ഇതുകൊണ്ട് അവ അനിത്യങ്ങളാണെന്നു പറഞ്ഞു
         കൂട.   ദീപം എന്നതു ചില തൈജസപരമാണുക്കളുടെ സമവായമാണ്.  ആ  പരമാണുക്കൾ, 
        പ്രകാശകാരണമായ സ്നേഹദ്രവ്യം ക്ഷയിച്ചിട്ടോ മറ്റോ ജ്യോതിസ്സ്വ രൂപമായ ധർമ്മത്തെ 
       പ്രാപിയ്ക്കക്കുമ്പോഴാണ്.വിളക്കു കെട്ടുവെന്നുളള വ്യവഹാരം.സ്വർണ്ണം എന്നദ്രവ്യംകടകം, കിരീടം 
        മുതലായ ഏതവസ്ഥകളിലും സമന്വയിച്ചുനിലേയ്ക്കു കടകത്വം മുതലായ ധർമ്മാന്തരങ്ങളെക്കൊണ്ട് ആ
      സ്വർണ്ണം സ്വർണ്ണമല്ലാത്തെയാകുമോ? ഒരിയ്ക്കലും ഇല്ല. ദീപത്തിന്റെ കായ്യത്തിലും  ന്യായം ഇതു തന്നെ.
     ആത്മസ്വരൂപത്തെപ്പറ്റി ജൈനന്മാർ ഇങ്ങിനെ വാദിയ്ക്കുന്നു.-ആത്മാവുനിത്യമാത്രനാണെന്നു സമ്മതിയ്ക്കുന്ന
      പക്ഷം സുഖം ദുഖം പുണ്യം പാപം ബന്ധം മോക്ഷം എന്നിവയ്ക്ക് ഉപപത്തിയില്ലാതെ വരും. 
      നിത്യം എന്നതിന്നു സ്ഥിരം എന്നാണല്ലൊ താല്പയ്യം.സ്ഥിരനാണെങ്കിൽ ആ ആത്മാവ്  ഒരിയ്ക്കൽ സുഖവും
      മറ്റൊരിയ്ക്കൽ ദുഃഖവും അനുഭവിയ്ക്കുന്നതെങ്ങിനെ? സുഖം പുണ്യത്തിന്റേയും ദുഃഖം പാപത്തിന്റേയും
      ഫലമായതുകൊണ്ട്,ആത്മാവു പുണ്യവാനോ പാപിയോ എന്നു നിശ്ചയിയ്ക്കുന്നതു സുഖദുഃഖങ്ങളുടെ
      അനുഭവംകൊണ്ടാണ്. ഈ സിദ്ധാന്തത്തെ ആർക്കെങ്കിലും അപലപിയ്ക്കുവാൻകഴിയുമോ? 
     ആത്മാവു കേവലം സ്ഥിരനായാൽ പിന്നെ പുണ്യപാപങ്ങൾതന്നെ ഇല്ലെന്നുവരില്ലെ? 
    ബന്ധമാക്ഷങ്ങൾക്കും ഉപപത്തി എന്ത്? ഈ വിധം അനേകം വൈഷമ്യങ്ങളുളളതുകൊണ്ട്,ആത്മാവു
    കേവലം നിത്യനാണെന്നു പറഞ്ഞുകൂടാ. എന്നാൽ തീരേ അനിത്യനെന്നു പറഞ്ഞാലും ഗതിയില്ല. 
     അനിത്യത്വത്തിന്റെ മൂലം അത്യന്തോച്ഛേദമാണല്ലൊ. ആത്മാവിന്ന് അത്യന്തോച്ഛേദം വന്നാൽ 
     പുണ്യപാപങ്ങളെ- ആർ അനുഭവിയ്ക്കുന്നു? സുഖദുഃഖങ്ങൾ ആക്കു സംഭവിയ്ക്കുന്നു? ബന്ധം എങ്ങിനെ 
   ഘടിയ്ക്കുന്നു? ബന്ധംതന്നെ  ഇല്ലെങ്കിൽ മോക്ഷം സിദ്ധിയ്ക്കുന്നത്. എന്തിൽ നിന്നാണ്? ഇനി  

അനിത്യ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/118&oldid=165583" എന്ന താളിൽനിന്ന് ശേഖരിച്ചത്