ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൦ മംഗളോദയം

ല്ലെന്നു കില്ലെന്നിയേ......പോകുന്നിതാകുന്നപോൽ... ... ച്ചോവരച്ചോമറച്ചോ... ... ' ഇങ്ങനെയുള്ള പ്രാസപ്രയോഗങ്ങൾ കൂടെ ഉണ്ടോ എന്നറിവാ കൗതുകമുള്ളവരായും ചിലരുണ്ടായിരിയ്ക്കാം. മറ്റു ചില, നടന്മാർ ഓരോ ശ്ലോകങ്ങലെ രാഗത്തിൽ ച്ചൊല്ലുമ്പോൾ ആ ശ്ലോകങ്ങളിലെ പദസമ്മേളനം ആ രാഗത്തിന്നു യോജിപ്പായ വിധത്തിലിരിയ്ക്കുന്നണ്ടോ എന്നു 'ചെവികൊടുത്തു' കേൾക്കുന്നവരായിരിയ്ക്കുന്നു. ഇനിയും ചിലർ, നാടകത്തിലെ ആ ഘട്ടത്തിന്ന് ആ ശ്ലോകത്തിലെ വൃത്തം ചേർച്ചയായിരിക്കുന്നുണ്ടോ എന്നു ചിന്തിച്ചവരായിരിയ്ക്കുന്നു. വേറെ ചിലരുണ്ട്: അവർ ശ്ലോകങ്ങൾ സുഗമാത്രങ്ങളായിരിയ്ക്കുന്നുവോഎന്നു ശ്രദ്ധ വെയ്ക്കുന്നു. മറ്റു ചിലർക്ക് ഇങ്ങനെ വെവ്വേറെയുള്ള ചെറിയ കാര്യങ്ങളിൽ താല്പര്യമില്ലാ. ശ്ലോകങ്ങൾ കേൾക്കുന്നതിന്നു മധുരമായിരിയ്ക്കുന്നുണ്ടോ എന്നു സ്ഥൂലമായ ഒരു വിചാരമേ ഉള്ളൂ. ദുർല്ലഭം ചിലരുണ്ട്: ഇവർ‌ വിശിഷ്ടപണ്ഡിതന്മാരാണ്; ഇവരുടെ നോട്ടം തർജ്ജമ മൂലത്തോടു യോജിയ്ക്കുന്നുണ്ടോ എന്നാണ്. നടന്മാരുടെ സംവാദങ്ങളേയോ ശ്ലോകോച്ചാരണത്തേയോകേൾക്കുന്നതിൽ അത്രമാത്രം താല്പര്യമില്ലാതെയും, പക്ഷെ അവയെ കേൾക്കാതെ തന്നെയും ഇന്ന്, അവരുടെ രംഗവ്യാപാരങ്ങളേയും ആംഗ്യങ്ങളേയും മറ്റു ചേഷ്ടകളേയും കണ്ടുകൊണ്ടു മാത്രം ഇരിക്കുന്നവരും ഇല്ലായ്കയില്ലാ. ഇക്കൂട്ടർക്കു നാടകഗ്രന്ഥത്തെ പറ്റി ചർച്ചയൊന്നുമില്ലാ. ഇവരോടൊപ്പം തന്നെ, നടന്മാരുടെ അഭിനയസാമർഥ്യത്തെ അകലെ നിന്ന് നോക്കി തെറ്റുകൾ കണ്ടുപിടിച്ച് അരിയിപ്പാനിരിയ്ക്കുന്നവരേയും, സദസ്സിൽ കാണാം.ഇപ്രകാരം,പലേ മാതിരിക്കാരായും പലേ രുചിക്കാരായും പലേ നോട്ടക്കാരായും ഇരിയ്ക്കുന്ന സദസ്യരുടെ സംഘത്തിൽ ഒരേടത്തു, ഞാനും, സങ്കല്പശക്തികൊണ്ടു രംഗസ്ഥിതനായിരിയ്ക്കുന്നു. എന്നാൽ, ഞാ, ഈ കൃതയുടെ ഗുണദോഷനിരൂപണം ചെയ്യുന്ന സംഗതിയിൽ, മേൽപ്പറഞ്ഞ പലേ തരക്കാരായ സദസ്യജനങ്ങളുടെ പ്രതിപുരുഷനായിട്ടല്ലാതെ എന്റെ പ്രത്യേകമായ നിലയിൽ നില്ക്കുന്നവനായി എന്നെ സങ്കല്പിയ്ക്കുന്നില്ലാ. നാരായണപിള്ള അവർകൾ തുടങ്ങിയ നടന്മാരുടെ വാക്കുകളും ശ്ലോകങ്ങളും എന്റെ മാനസികമായ കർണ്ണപുടത്തിൽ ഇതാ മുഴങ്ങുന്നു. അവർ അഭിനയിയ്ക്കുന്ന നാടകം പരിഷ്കരിച്ച ഒന്നാം പതിപ്പായ കേരളീയഭാഷാശാകുന്തളം ആകുന്നുവെന്നുള്ളതു മറന്നുപോവാതിരിപ്പാൻ വേണ്ടി ഇടയ്ക്ക് എടുത്തു പറഞ്ഞുകൊള്ളട്ടെ.ഈ പുതിയ പതിപ്പിലെ ശ്ലോകങ്ങ, മുൻ വിവരിച്ച മാതിരിയുള്ള സദസ്സിൽ പതിയ്ക്കുന്ന സമയം, സദസ്യരിൽ പ ല തരക്കാർക്കും ഉണ്ടാകുന്ന അനുഭവത്തിന്റേയും അഭിപ്രായത്തിന്റേയും പ്രകാശനമാണ് എന്റെ ജോലി. എന്നാൽ, ഇതിൽ വളരെ സവിസ്തരമായിട്ടുള്ള നിരൂപണം ആവശ്യകരമാണെന്നു തോന്നുന്നെടത്തു അങ്ങനെ ചെയ്യുന്നതല്ലാതെ സാമാന്യേന എല്ലാ സംഗതികലേയും തിരയ്ത്തകത്തുവെച്ചു നിരൂപണം ചെയ്ത് ഉണ്ടാക്കുന്ന അഭിപ്രായത്തെ സംക്ഷേപിച്ച് പറയുവാനേ വിചാരിയ്ക്കുന്നുള്ളൂ.

ഒരു നാടകഗ്രന്ധത്തെപ്പറ്റി വിചാരണ ചെയ്യുമ്പോൾ, മേൽപ്പറഞ്ഞ വിധത്തിൽ ഒരു ഭാവനാസൃഷ്ടമായ നാട്യശാലയേയും, അതിൽ വേഷം കെട്ടി കളിയ്ക്കുന്ന നടന്മാരേയും, അവരുടെ മുഖസരണികളിലൂടെയും ചേഷ്ടകൾ മുഖേനയും, ആ നാടകഗ്രന്ഥം ബഹുജനസമക്ഷത്തിൽ ഏതു പ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/120&oldid=165585" എന്ന താളിൽനിന്ന് ശേഖരിച്ചത്