ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേരളീയഭാഷാശാകുന്തളം ൧൨൧

കാരം ദൃഷ്ടമാകുന്നു എന്നതിനേയും ചിന്തിച്ചാൽ മതിയാകുമായിരുന്നു. എന്നാൽ, ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം, മറ്റൊരു അവസ്ഥകൂടെ ആലോചിയ്ക്കേണ്ടതായിരിയ്ക്കുന്നു. കാവ്യങ്ങളെ ദൃശ്യം, ശ്രവ്യം എന്നു വേറുതിരിച്ചിട്ടുണ്ടെങ്കിലും, ദൃശ്യകാവ്യം ശ്രവ്യകാവ്യമായും ഭവിയ്ക്കുന്നുണ്ടെന്നു സ്പഷ്ടമാണല്ലോ. ഇവ വായിച്ചു കേൽക്കുവാൻ മാത്രമല്ലാ, പാഠശാലകളിൽ ഉപയോഗത്തിനായി കൈകൊള്ളുക വഴിയായിട്ടു, പാഠ്യം എന്ന നിലയിലാകയും ചെയ്തിട്ടുണ്ട്. ആകയാൽ,ഇത്തരം പാഠ്യപുസ്തകങ്ങളായി തീർന്നുപോയിട്ടുള്ള ഗ്രന്ഥങ്ങൾക്കു വിദ്യാലയങ്ങളിലെ അധ്യേതാക്കളുടെ നിലയിൽ നിന്നു കൂടെ ഗുണദോഷചിന്തനം ആവശ്യപ്പെടുന്നു. ഈ ഗുണദോഷനിരൂപണം ഗ്രന്ഥത്തിന്റെ സാഹിത്യവിഷയകമായ ഗുണദോഷങ്ങളെ ചിന്തിയ്ക്കുക എന്നതല്ലാ, അധ്യേതാക്കൾക്കു പഠിപ്പാൻ സുഗ്രഹമോ ദുർഗ്രഹമോ എന്ന ചിന്തയാണ്. ഭാഷാസാകുന്തളത്തിന്റെ പുതിയ പതിപ്പിൽ ചെയ്തിട്ടുള്ള മാറ്റങ്ങൾക്ക് ഇപ്പോൽ പറഞ്ഞ കോടിയിൽനിന്നും എന്തെങ്കിലും ആവേശം തട്ടീട്ടില്ലയോ എന്ന ചോദ്യത്തിന് അവകാശമില്ലായ്കയില്ലാ എന്നു തോന്നുന്നതിനാലാണ് , ഈ സംഗതി കൂടെ പ്രസ്താവിയ്ക്കുന്നത്. അപ്രകാരമൊരു ഗ്രഹാവേശം തട്ടീട്ടുണ്ടെന്നാണ് ഞാൻ അനുമിച്ചിരിയ്ക്കുന്നത് എന്ന് എല്ലാം കൂട്ടിപ്പിടിച്ച് പറയുവാനല്ലാതെ, ആ അനുമാനത്തിലേയ്ക്കു കണ്ടിട്ടുള്ള യുക്തിപാദങ്ങളെ വിവരിച്ചു പറയുവാൻ ഞാൻ ഉദ്ദേശിയ്ക്കുന്നില്ലാ.

പുതിയ പതിപ്പിന്റെ പരിഷ്കാര കർമ്മത്തിങ്കൽ, പരിഭാഷകർത്താവിന്നു പുറമെ പ്രസാധകനും, അദ്ദേഹത്തിന്നും പുറമെ ആന്തിമപ്രൂഫ്' പരിശോധകനും ഭാഗഭാക്കുകളായിരിന്നുണ്ടെന്നു പുസ്തകത്തിന്റെ മുഖവരയിൽ പറയുന്നുണ്ടല്ലോ. എന്നാൽ, മൂന്നാളും, കവിതാവിഷയത്തിൽ, ഒരേ രുചിക്കാരും ഒരേ സമ്പ്രദായക്കാരും അല്ലായ്കയാൽ, ഈ പരിഷ്കാരത്തിന് ഐകരൂപ്യമില്ലാതെ വന്നിട്ടുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുമുണ്ട്. മകരം ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒന്നാം ലേഖനം എഴുതിയതിൽ പിന്നെ, ഈ പുതിയ പതിപ്പിന്റെ പരിഷ്കാരത്തെ സംബന്ധിച്ചു ചില വാദപ്രതിവാദങ്ങൾ അന്യത്ര കാണ്മാൻ സംഗതിയാകയും, ശ്ലോകങ്ങളുടെ പാഠഭേദങ്ങൾക്ക് ഉത്തരവാദി ആരാണെന്നുള്ളതിനെപ്പറ്റി ചില രഹസ്യങ്ങൾ അറിവാനിടയാകയും ചെയ്തിരിയ്ക്കുന്നതുകൊണ്ട്, പ്രസാധകന്റെ സ്ഥാനം നാമമാത്രകമായിരുന്നു എന്നും പാഠഭേദങ്ങളെ സ്വീകരിയ്ക്കയോ ത്യജിയ്ക്കയോ ചെയ്ത വിഷയത്തിൽ അദ്ദേഹത്തിന്റെ അഭിമതത്തിന്നു സർവ്വപ്രാധാന്യം ഉണ്ടായിരുന്നില്ലാ എന്നും പറയേണ്ടി വന്നിരിയ്ക്കുന്നു. ഒരു ഗ്രന്ഥത്തെ തൽകർത്താവിന്റെ തൂലികയിൽ നിന്നും ലഭിച്ച രൂപത്തിൽ കൈയേറ്റ്, അതിനെ ഗ്രന്ഥകർത്താവിനോടു കൂടി ആലോചിച്ചിട്ടോ, അല്ലാതെയോ, വേണ്ടുംവിധത്തിൽ സാസ്കരിച്ചു, മുദ്രാശാലയിൽനിന്നു പുറപ്പെടുവിക്കുന്നതുവരെയുള്ള സാദാരണന്യായത്തിൽനിന്ന്, ഈ പുസ്തകത്തിന്റെ കാര്യത്തിൽ വ്യത്യാസം വന്നിട്ടുണ്ടെന്നു പറഞ്ഞു കാണുന്ന സ്ഥിയ്ക്കു, പ്രസാധകൻ ആ സ്താനത്തെ സമ്മതിച്ചെഴുതിയത് അനാവശ്യമായ ദുശങ്കകൾക്കു ഹേതുവാകയാൽ യുക്തമായില്ലാ എന്നു പറഞ്ഞുകൊള്ളട്ടെ. എന്നാൽ, ഒരു സംഗതിയെ മറന്നു കളയുന്നി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/121&oldid=165586" എന്ന താളിൽനിന്ന് ശേഖരിച്ചത്