ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൬ മംഗളോദയം


പ്പറ്റി ഒരു കഥ കൂടി കേട്ടിട്ടുള്ളതു ചുരുക്കമായിട്ടെങ്കിലും പറയുന്നതു യുക്തമാ​ണല്ലോ.സദ്ദസ്സിന്നു വന്നിട്ടുള്ള വിദ്വാന്മാരെല്ലാവരും ഒരു സ്ഥലത്തു കൂടി അവരവരുടെ യോഗ്യത എത്രത്തോളമുണ്ടെന്നറിവാനായി അന്യോന്യം ചില വാദപ്രതിവാദങ്ങൾ ചെയ്തുകൊണ്ടിരുന്നു.സദസ്സിൽ ഒരാൾ നമ്പൂതിരിപ്പാട്ടിലോടു വ്യാകരണത്തിൽ എന്തോ ചോദ്യം ചെയ്തു.എത്രയും ഭംഗിയിലും ധാടിയിലും സുഗ്രഹമാകുംവണ്ണവും ഇദ്ദേഹം പറഞ്ഞിരുന്ന മറ്വടി സദസ്സിലേക്ക് എഴുന്നെള്ളുന്ന മഹാരാജാവു പുറത്തു മറഞ്ഞു നിന്നും വളരെ കൌതുകത്തോടു കൂടി കേട്ടു.പ്രസംഗം അവസാനിച്ചതിന്റെ ശേഷം മഹാരാജാവ് അകത്തേയ്ക്കെഴുന്നെള്ളി.വ്യാകരണശാസ്ത്രത്തിൽ ഇത്രയും മഹത്തരമായ ഒരു സമാധാനം താൻ ഇതിനു മുമ്പിൽ കേട്ടിട്ടില്ലെന്നു മഹാകാജാവു കല്പനയാകയും ചെയ്തുവത്രെ!പിന്നീട് ആ തിരുമേനി നമ്മുടെ ഇദ്ദേഹത്തിനോടു തത്വജ്ഞാനസം ബന്ധമായി ചില വിഷയങ്ങളെ പ്രതിപാദിപ്പാൻ ആവശ്യപ്പെട്ടു.ഇദ്ദേഹത്തിന്റെ ആ പ്രസംഗം കേട്ടിരുന്ന സദസ്യരെല്ലാവരും വളരെ ആശ്ചര്യപ്പെടുകയും ചെയ്തു. തൃപ്പീണിത്തറെയുള്ള തിരുനാൾ സദസ്സിൽ ഇദ്ദേഹം ആദ്യമായി ചെന്നത് 1068ലാണ്.അന്നുതന്നെ അദ്ദേഹം വിദ്യനാണെന്ന അഭിപ്രായപ്പെട്ടിട്ടുണ്ട്.വൈദുഷ്യം നിണ്ണയിപ്പാൻ അർഹന്മാരായ അധിപന്മാരുടെ ഇടയിൽ ഇദ്ദേഹത്തിനെ സംബധിച്ച അഭിപ്രായം നാൾക്കുനാൾ വർദ്ധിയ്കുകയും അതിന് ഇന്നേവരെ യാതൊരു താഴ്മയും വരാതെ നിലനിന്നു വരികയും ചെയുന്നു.എന്നു തന്നെയല്ലാ വിദ്വത്സദസ്സിൽ പ്രമാണപ്പെട്ട !ന്നാം സമ്മാനം അന്നു മിൽ മറ്റാർക്കും ലഭിയ്കാറുമില്ലാത്തതിനാലാണ് നമ്മുടെ മഹാമഹോപാദ്ധ്യായന്റെ പരിപൂർണ്ണമായ യോഗ്യദകൾ വെളിപ്പെട്ടു കാണുന്നത്.ദിനംപ്രതി കൂടിക്കൂടി വരുന്ന വാർദിക്ക്യം അദ്ദേഹത്തിന്റെ ബുദ്ധിശക്തിയെ കുറയ്ക്കുന്നില്ലാ.എന്നു തന്നെയല്ലാ അതു വിദ്യാഭ്യാസവിഷയത്തിൽ ആ സക്തചിത്തന്മാരായ യൌവനയുക്തന്മാരുടെ മനശ്ശക്തിയെ ലോകപരിചയത്താൽ സിദ്ധിച്ച വിവേകത്തോടും കൂടിക്കാണിയ്ക്കുന്നതും ഉണ്ട്.

കഴിഞ്ഞ കൊല്ലത്തിൽ ഇദ്ദേഹം കാലടിയിൽ ചെന്നു ശ്രീശകങ്കരാചാര്യസ്വാമികളുടെ തൃക്കയ്യിൽനിന്ന് ഉത്തമസാഭാവന വാങ്ങുകയുണ്ടായി.നമ്മുടെ മഹാമഹോപാദ്ധ്യാന്റെ ചരിത്രത്തിൽ വിദ്യാവിഷയത്തെപ്പറ്റി ഏതാണ്ടൊക്കെ പ്രസ്താവിച്ചു കഴിഞ്ഞു,ഇനി ഇദ്ദേഹത്തിന്റെ ആകൃതി,പ്രകൃതി ഇവയെക്കുറിച്ചാണ് പറയുന്നത് സ്വതേ ശാന്തശീലനും വളരെ ഒതുക്കമുള്ള ദേഹവുമാണ് ഇദ്ദേഹമെന്ന് അടുത്ത പെരുമാറി പരിചയിച്ചവർക്കെല്ലാം അറിയാവുന്നതാകുന്നു.പ്രകൃതിയും മറ്റു സമ്പ്രദായങ്ങളും ഒരു അപരിചിതന്റെ പ്രത്യേകദൃഷടി കൊണ്ട് അത്ര എളുപ്പത്തിൽ ഗ്രഹിയ്ക്കത്തക്കവയല്ല.വസ്രാഡംബരത്തിൽ ശ്രദ്ധവെയ്ക്കാതെയു വേണ്ടതിലധികം സംസാരിക്കുാതെയും ഒരു പഴയ സമ്പ്രാദായത്തിലാണ് നടപടി.ആലോചനകളിൽ നിമഗ്നനായ ഇദ്ദേഹം അന്യാന്മാരുടെ ദൃഷ്ടി പ്രത്യേകിച്ചു പതിയാത്തക്ക ധാടിയിലോ മോടിയിലോ ലേശംപോലും മനസ്സു വെയ്ക്കാറില്ല.ഏറ്റവും ജാഗ്രരുകതയോടെ ആലോചനയിൽ പ്രേശിച്ചിരിയ്ക്കയാണെന്നു മുഖം വെളിപ്പെടുത്തും.ക്രൂരതയോ ശാന്തയോ യാതൊന്നും മുഖത്തില്ല.തങ്ങളുടെ സ്വന്തം മാർഗ്ഗമനുസരിച്ചു നിഷ്കർഷയോടെ കൂടി പരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/127&oldid=165587" എന്ന താളിൽനിന്ന് ശേഖരിച്ചത്