ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹാമഹോപാദ്ധ്യായന്മാർ ൧൨൭ ചയിക്കുന്ന ഈ തരക്കാരുടെ സമ്പ്രദായം ഇന്നതാണെന്നു തോന്നത്തക്കവണ്ണം ചില പ്രത്യേകവികാരങ്ങളോ എതിരാളിയെ തോല്പിയ്ക്കത്തക്കതെന്നു തോന്നിയ്ക്കുന്ന വല്ല ലക്ഷണങ്ങളുമോ ഇദ്ദേഹത്തിന്റെ മുഖത്തു കാണുകയില്ല,ബുദ്ധിയുടേയും പ്രകൃതിഗു​ണത്തിന്റേയും ശക്തതി അറിഞ്ഞിട്ടുള്ളവർക്കു മാത്രം ഇദ്ദേഹത്തിന്റെ വൈദുഷ്യം മുഖത്തു പ്രതിബിംബിച്ച കാണാം.എന്നാൽ വ്യാകരണം വേദാന്താ ഈ ശാസ്ത്രങ്ങളിൽ പ്രദിവാദികളായി ഇടപെടേണ്ടിവന്നാൽ തന്റെ വാദങ്ങൾക്ക് ഉരപ്പു കൊടുക്കുന്നതും വാക്കുകളെ ഹലവത്താക്കിത്തീർക്കുന്നതുമായ ആ രണ്ടു കണ്ണുകളെ കണ്ടവരാരും ഒരിയ്ക്കലും മറക്കുന്നതുമില്ല.അപജയം വന്നെങ്കിലോ എന്ന ദശ്ശങ്കയില്ലായ്ക,നിഷ്പ്രയാസമായ വാക്കുകളുടെ പ്രവാഹം ,സ്പഷ്ടത,ശകതി മാധൂര്യം തുടങ്ങിയുള്ള ഗുണങ്ങൾ അന്യാദൃശങ്ങളാണ്.പഠിപ്പിന്റെ ഘനമായിട്ടു മാത്രമേ ഇരിയ്ക്കയുള്ള എന്നു വായനക്കാർ തെറ്റിദ്ധരിച്ചു പോകരുത്.തന്റെ ഉറ്റ ചങ്ങാതിമാരുടെ യോഗത്തിൽപെട്ടാൽ നേരംപോക്കും വെടിയും മറ്റും പറവാൻ നല്ല വാസനയും വശതയും ധാരാളം ഉണ്ട്.ഇത് അസാധാരണയല്ലതാനും.

വ്യാകരണശാസ്ത്രത്തിൽ 'അർത്ഥവാദസൂത്രശതകോടി'എന്ന ഒരു മഹാഗ്രസ്ഥം ഇദ്ദേഹം ഉണ്ടാക്കീട്ടുണ്ട്.അത് അച്ചടിപ്പിയ്ക്കാനുള്ള ഒരുക്കങ്ങൾ ചെയ്തുവരുന്നു.ഈ ഗ്രസ്ഥത്തിന്റെ പ്രസിദ്ധീകരണം നമ്മുടെ പിൻഗാമികളുടെ ഇടയിൽ ഇദ്ദേഹത്തിന്റെ പേർ എന്നെന്നും നിലനില്ക്കുന്നതിന്നു കാരണമായും ഈ മഹാപുരുഷന്റെ അതിരില്ലാത്ത വൈദൂഷ്യത്തിന്റെ പ്രദർശകമായും തീരാതിരായ്ക്കയില്ല.കൊടുങ്ങല്ലൂർ വലിയ ഗോദവർമ്മതമ്പുരാൻ ഏതൊരു ബുദ്ധിമാനും അത്യാശ്ചര്യം ഉണ്ടാക്കത്തക്ക വിധത്തിലുള്ള ധാര​ണാശക്തികൊണ്ടും ഓരോ അംശങ്ങളെയും വേർതിരിച്ചു കാണിച്ചുംകൊണ്ടു വിഷയങ്ങൾ വിവരിപ്പാനുള്ള സാമർത്ഥ്യാതിശയംകൊണ്ടും ഈ തമ്പുരാനോടു തുല്യനായ ഒരാളെക്കാണ്മാൻ വളരെ പ്രയാസമാകുന്നു.നമ്പൂതിരിപ്പാട്ടിലെപ്പോലെ തന്നെ ഇദ്ദേഹവവും വളരെ ഒതുക്കമുള്ള ആളും യോഗ്യതാപ്രകടനത്തിൽ തീരെ വിമുഖമാ പൊതുജനങ്ങക്ക് ആശ്ചര്യകരമായ വിധത്തിൽ പുറംദിക്കകളിൽനിന്ന് ഏതെങ്കിലും ഒരു വിരുതു സകളിൽനിന്ന് ഏതെങ്കിലും ഒരു വിരുതു സമ്പാദിയ്ക്കുന്നതിൽ പോലും അദ്ദേഹം ശ്രമിച്ചിട്ടില്ലെന്ന സംഗതിയിൽ നമ്പൂതിരിപ്പാട്ടിൽനിന്നും വ്യത്യാസപ്പെടുന്നു.തന്റെ ജീവിതകാലത്തിനു യാതൊരു ധാടിയും മോടിയും കൂടാതെ എപ്പോഴും ഗ്രന്ഥപാരായണം,ചിന്തനം ഇവയെ മാത്രമാണ് ഇദ്ദേഹം ആചരിച്ചുവരുന്നത്.ഈ ഷാന്തശീലന്റെ മനോഗതി ഭക്തിയോടു യോജിച്ചിട്ടുതന്നെയാണ് വൈരാഗ്യസംയുതങ്ങളായ ഇദ്ദേഹത്തിന്രെ വിചാരങ്ങളും അഭിപ്രായങ്ങളും പര്യവസിയ്ക്കുന്നത് .ഈ മാതിരിയിലുള്ള പരിശുദ്ധാത്മാകൾ പ്രായേണ കളങ്കരഹിതവും ശാന്തവുമായ വിജനസ്ഥലത്തിൽ സാഹിത്യരസികന്മാരായ സുഹൃത്തുക്കൾക്കു മാത്രം കാണത്തക്ക വിധത്തിലും ജനബാഹുല്യത്തിന്റെ ശ്രദ്ധയ്ക്കി വിഷയമാകാതെയും ഗുഢമായിത്തനെ കാലംകഴിച്ചുകൂട്ടുന്നതിൽ തൽപരന്മാരായിരിയ്ക്കുന്നതാണല്ലോ.എങ്കിലും ലൌകികകാര്യങ്ങളിൽ ഏറ്റവും സ്ഥി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/128&oldid=165588" എന്ന താളിൽനിന്ന് ശേഖരിച്ചത്