ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൮ മംഗളോദയം

രതയുള്ള വിശേഷബുദ്ധിയും ഫലപ്രദങ്ങലായ അനേകം കല്പനാശക്തികളും ഉള്ള ഒരു വിദഗ്ദ്ധനാണ് നമ്മുടെ മഹാമഹോപാദ്ധ്യായ.സരളസ്വഭാവനായ ഇദ്ദേഹം സാരഗർഭങ്ങളായ ഫലിതങ്ങളും നേരംപോക്കുളും പാഞ്ഞു തന്റെ ചങ്ങാതികളെ രസിപ്പിയക്കാറൂണ്ട്. പ്രാചീനശാസ്ത്രഗ്രന്ഥങ്ങളിലെ അഗാധങ്ങളായ ഭാഗങ്ങളെ സൂക്ഷ്മമായി അറിയുന്ന കാര്യത്തിൽ.ആധുനിക വിദ്വാന്മാരിൽ വെച്ച് അദ്വിതീയനെന്നു സമ്മതനായ ഇദ്ദേഹവും കൊച്ചി വലിയ തമ്പുരാൻ തിരുമനസ്സിലെ തിരുനാൾ വിദ്വത്സദസ്സിൽ ഒരു സ്ഥാനത്തിരിക്കുന്നതു കാണാം.

                      ഈ വിദ്വത്സദസ്സിൽ വാക്യാർത്ഥ്യം പറയുന്നതിന്നോ വാദപ്രതിവാദത്തിന്നോ വേണ്ടി സാധാരണയായി തിരഞ്ഞെടുക്കുന്ന വിഷയം തർക്കശാസ്ത്രം,വ്യാകരണം,വേദാന്തം ഇവയിലേതെങ്കിലുമായിരിക്കും. ഗേദവർമ്മതമ്പുരാന്റെ പ്രത്യേകവിഷയമായ തർക്കശാസ്ത്രവും വേദാന്തവും കൂടിയാൽ ശാസ്ത്രസിദ്ധാന്തങ്ങളിൽ മിയക്കതും അവയിലുൽപ്പെട്ടു കഴിഞ്ഞു. എന്നു മാത്രമല്ല, ഐഹികമോ പാരാത്രികമോ ആയ യാതൊരു സംഗതിയും ഇതിൽനിന്നു പുറമെയായിട്ടില്ല. വസ്തുസ്വരൂപങ്ങളും അവയുടെ ലൌകികസംബന്ധങ്ങളും ദൈവികസംബന്ധങ്ങളുമാണ് മേൽപ്പറഞ്ഞ ശാസ്ത്രങ്ങളിലെ പ്രധാനവിഷയങ്ങളെന്നു പലർക്കും അറിവുള്ളതാണല്ലോ. കുറെക്കാലമായിട്ട് ഇദ്ദേഹത്തിന്റെയും നമ്പൂതിരിപ്പാട്ടിലെയും പ്രവൃത്ത; വാദപ്രതിവാദങ്ങളിൽ വിധി പറകയാണ്. സദസ്സിൽ കൊണ്ടുവരുന്ന ഏതുമാതിരി വിഷയത്തിലും ഇപ്രകാരം ഉള്ളജ്ഞാനമാഹാത്മ്യത്താൽ സദസ്യന്മാർക്കു തൃപതികരമായിത്തീരുന്ന വിധം സ്ഥിരമായ ഒരു തീർപ്പു ചെയുന്നതിൽ ഇദ്ദേഹത്തിനുള്ള ശക്തിവിശേഷം പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളതാണ്.സഹജീവികൾ ഇദ്ദേഹത്തെ 'ഭട്ടൻ'എന്നപേർ ലഭിയ്ക്കേണമെങ്കിൽ സാസ്തൃസാഹിത്യത്തിൽ പ്രധാനവും പ്രയാസമേറിയതുമായ ഗ്രസ്ഥങ്ങൾ വ്യാക്യാനിക്കുകയോ അപ്രകാരമുള്ള പുതിയ ഗ്രസ്ഥങ്ങൾ നിർമ്മിയ്ക്കുകയോ അപ്രകാരമുള്ള പുതിയ ഗ്രസ്ഥങ്ങൾ നിർമിയ്ക്കുകയോ ചെയ്തിരിക്കണം.മഹാമഹോപാദ്ധ്യായനായ ഭട്ടൻതമ്പുരാന്റെ കൃതികളിൽ ചിലതു കാണിയ്ക്കാം-സിദ്ധാന്തമാലാ (വ്യുൽപകത്തി വാദക്കാരികാ),ദത്തകമീമാംസാസാംസാഗ്രഹം,,പ്രാമാണ്യവാദഗാധരീവ്യാഖ്യാനം,ഉപഹാരപ്രകാശികാവ്യാക്യാനം.ഇതിൽ സിദ്ധാന്തമാല അച്ചടിച്ചുകഴിഞ്ഞു.മറ്റുള്ളതെല്ലാം അച്ചടിപ്പാൻ തയ്യാരായിരിക്കുന്നു.

രണ്ടു മഹാമഹോപാദ്ധ്യായന്മാരും,,താക്കികന്മാരും വൈയാകരണന്മാരും വേദാന്തികളുംമാണ് .ഒരാൾക്കു വ്യാകരണത്തിൽ പരിപ്പൂർണ്ണജ്ഞാനവും ധാരണയും വിജയവും ഉള്ളതുപോലെ തന്നെ മറ്റേ ആൾക്ക് തർക്കശാസ്ത്രത്തിലും അത്രത്തോളം ശ്രേഷ്ഠതയുണ്ട് .ഒരു മനുഷ്യനു യുക്തിബലം എത്രത്തോളം ഉണ്ടാകാമെന്നുള്ളതിന്ന് ഇവർ രണ്ടുപേരും ഉത്തമദൃഷ്ടാന്തങ്ങലാണ്.സൂഷ്മത്തിൽ മോൽപ്പറഞ്ഞ രണ്ടു വിദ്യാശാഖകളും പരസ്പരം ഉപയുക്തങ്ങളും സിദ്ധാന്തജ്ഞാനത്തിൽ അന്യോന്യം അത്യാവശ്യകങ്ങളുമാണെന്ന സംഗതി കൂടി ഇവിടെ പ്രസ്ഥാവിച്ചുകൊള്ളുന്നു.എങ്ങിനെയായാലും തുല്യയോഗ്യന്മാരായ ഇവർക്കു ശാസ്ത്രസംഖന്ധമായ ഒരു സഹോദരന്സ്ഥാനം കല്പിയ്ക്കാവുന്നതാണ്.

ഈ മഹാമഹോപാദ്ധ്യായസ്ഥാനം തങ്ങൾക്കു കിട്ടേണമെന്നു സ്വപ്നത്തിപ്പോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/129&oldid=165589" എന്ന താളിൽനിന്ന് ശേഖരിച്ചത്