ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരട്ടപ്പെറ്റ കുട്ടികൾ ൧൨൯ ലും ഇവർ ആഗ്രഹിച്ചിരുന്നില്ല.വിജന സ്ഥലങ്ങളിൽ വിചാരമന്ധന്മാരായി ദിവസം കഴിച്ചുകൂട്ടുന്നതിലേയ്ക്കാണ് ഇവരുടെ വാസനയുടെ ഗതി.എങ്കിലും ആരും അറിയാതെ ഗൂഢമായി കാലം കഴിച്ചു പോകാനിടയുടായിരുന്നു ഈ മഹാന്മാർ ഇന്ത്യ ചക്രവർത്തിയുടെ ഉചിതജ്ഞതനിമിത്തം ഏറ്റവും ഉന്നതമായ ഒരു സത്ഥാനത്തിൽ ഇരിയക്കുന്നവരായിട്ടു തന്നെ ലോകങ്ങളുടെ ദൃഷ്ടിയിൽ അകപ്പെട്ടിരിയ്ക്കുന്നു.ഇപ്പോഴും ഈ സ്ഥാനമാനങ്ങൾ കൊണ്ടുണ്ടായ കൌതുകമോ കൃതകൃത്യതയൊ യാതൊന്നും പ്രകാശിപ്പിയ്ക്കാതെ സൌമ്യതയുടെ കൂടിയിരിയ്ക്കുന്ന ഇവരുടെ മുഖത്തിൽ വിനയം തന്നെയാണ് വെളിവായി കാണുന്നത്. ഇരട്ടപ്പെറ്റ കുട്ടികൾ

ഞാൻ മധുരക്കാരനാണ്.രാമനാനെന്നാണു പേർ.തൊഴിൽ കച്ചവടമായിരുന്നു.പ്രാപ്രി വന്നപ്പോൾ വിവാഹം ചെയ്ത് ഒരുവിധം സുഖമായിത്തനെ കാലം കഴിച്ചിരുന്നു .ഒരിയ്ക്കൽ കച്ചവടം ബന്ധമായ കാര്യത്തിനുവേണ്ടി എനിയ്ക്കു കൊളമ്പിലേയ്ക്കു പോകേണ്ടിവന്നു.ഒരു വത്സരത്തോളം അവിടെ തായസിയ്ക്കേ​ണ്ടതായി വന്നതുംകൊണ്ടും ഭാര്യ ഗർഭിണിയായതുകൊണ്ടും അവളെ കൂടി ഒരുമിച്ചു കൊണ്ടുപോയി.കൊളമ്പിലെത്തി നാലു മാസം കഴിഞ്ഞപ്പോൾ അവൾ പ്രസവിച്ചു രണ്ടു കുട്ടികൾ ഉണ്ടായി.എന്റെ കുട്ടികൾ രണ്ടും തമ്മിൽ മാറത്തക്ക സാദൃഷ്യമുള്ളവരായിരുന്നു.അവർ ജനിച്ചതിന്റെ പിറ്റേ ദിവസം തന്നെ ഞങ്ങളുടം അയൽവക്കത്തു താമസിയ്ക്കുന്ന ഒരു സാധുസ്ത്രീയും ഇരട്ട പ്രസവിച്ചു.ആ കുട്ടികൾക്കു എന്റെ മക്കളെപ്പേലെ തന്നെ അന്യോന്യം സാമയമുണ്ടായിരുന്നു.എന്നാൽ അവരുടെ പിതാവ് ആറു മാസം മുബെയും,മാതാവ് പ്രസവിച്ചിട്ട് ഏഴാം ദിവസവും മരിച്ചുപോയതുകൊണ്ട് അവർ കേവലം അനാഥന്മാരായിത്തീർന്നതിനാൽ ഞങ്ങൾ തന്നെ ആ കുട്ടികളെയും രക്ഷിച്ചുവന്നു.എന്റെ മക്കൾ മക്കൾ സുന്ദരന്മാരായിരുന്നതുകൊണ്ടും ഭാര്യക്കു കാച്ചഹംഭാവം തന്നെ ഉണ്ടായിരുന്നില്ലെന്നില്ല.അവൾ‌ ദിവസേന സ്വദേശത്തേയ്ക്കു പോകാൻ വൈകി എന്നു പറഞ്ഞ് എന്നെ അസഹ്യപ്പെടുത്തി.ഒടുവിൽ ഞാനും ഒരുവിധം സമ്മധിച്ചു ഒരു ദൂദ്ദർശയിൽ ഞങ്ങൾ കപ്പൽ കയറി.കപ്പൽ ലങ്കയിൽനിനിന്നു കഷ്ടിച്ചു മൂന്നുനാഴിക പോകുന്നതിനു തന്നെ ഭയങ്കരമായ കോളിളകി.കാറ്റടിച്ചു വഴിയ്ക്കു കപ്പലും പോയി തുടങ്ങി.കപ്പൽകാർ കപ്പലിലുണ്ടായിരുന്ന ബോട്ടുകളിൽ കയറി രക്ഷപ്പെട്ടു ഉടഞ്ഞുപോകാറായ കപ്പലിൽ ഞങ്ങൾ മാത്രം ശേഷിച്ചു.എനിക്കു മരിയക്കുന്നതിൽ ലേഷം ഭയമുണ്ടായിരുന്നുവെങ്കിലും ഭാര്യയുടെ കണ്ണുനീരും കുട്ടികളുടെ ഭയനിയമായ കരച്ചിലും എന്നെ വല്ലാതെ ആകുലനായിത്തീർത്തു.എങ്ങിനെയാണ് ഇവരെ രക്ഷിയ്ക്കേണ്ടതെന്നുള്ള വിചാരമാണ്.എന്നെ അധികം ക്ലേശിപ്പിച്ചത് .കപ്പൽയാത്രയിൽ സാധാരണ ശേഖരിച്ചുവെയ്ക്കാറുള്ള ഒരു ചെറിയ പാമരത്തിന്റെ ഒരു തലയ്ക്കൽ എന്റെ ഇളയമകനേയും മറ്റേത്തലയ്ക്കൽ അനാഥക്കുട്ടികളിൽ ഇളയവനെയും ഞാൻ നല്ലവണ്ണം കെട്ടി.ഇതിനിടയിൽ മറ്റൊരുപാമരത്തിൻമേൽ മറ്റേ രണ്ടു കുട്ടികളെയും ഇപ്രകാരം കെട്ടുന്നതിൽ ഞാൻ ഭാര്യയോടു ആവശ്യപ്പെട്ടു.ഇങ്ങനെ മൂത്തകുട്ടികൾ ഭാര്യയുടെ അധീനത്തിലും ഇളയവർ എന്റെ അധീനത്തിലും വന്നു വശായി.ഞങ്ങൾ എല്ലാവരും നശിച്ചുപോകുമായിരുന്നു.കപ്പൽ ഉണ്ടനെ ഒരു പാറമേൽ ഇടിച്ചു തകർന്നു പോയി.ഞങ്ങൾ പാമരത്തിന്മേലായതുകൊണ്ടു വെള്ളത്തിന്മീതെ പൊന്തിക്കിടന്നിരുന്നു.രണ്ടു കുട്ടികൾ എന്നെ ആശ്രയിച്ചിരുന്നതു കൊണ്ടു.എനിയ്ക്കു ഭാര്യയെ സഹായിക്കുവാൻ നിവ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/130&oldid=165590" എന്ന താളിൽനിന്ന് ശേഖരിച്ചത്