ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧ഒരാശ്ചര്യസംഭവം ൧൯൧ ചെന്നു.ജെയിംസ് പ്രഭു അയാളെ സ്വന്തം മുറികളിലേക്കു കൂട്ടിക്കൊണ്ടുപോയി. പാഡിങ്ടൺ പ്രഭുവിനെ തനിച്ചൊരു ഇംഗ്ലീഷുകാരന്റെ മോടിയിലാണ് ആ‍റൻ കണ്ടത്. തലേന്നാളത്തെ മുറി നിമിത്തം തലയ്ക്കരികെ പ്ലാസ്റ്റർ ശീല കൊണ്ൊരു കെട്ട് വിശേഷവിധിയായുണ്ട്. വേരൊരു മുറി കൂടിയുള്ളത് ആദ്യം വിചാരിച്ചതുപോതെ തന്നെ സാരമില്ലാത്താണെന്ന് അദ്ദേഹം പറഞ്ഞു.പിന്നെ അൽപനേരം സംസാരിച്ചതിനുശേഷം ഞാനെന്ത് വേണമെന്ന് ജെയിംസ് ചോദിച്ചതിൽ ഇഷ്ടപ്പെടുന്ന പക്ഷം അന്നു രാത്രി അദ്ദേഹത്തിന്റെ ഭക്ഷണം തന്റെ വീട്ടിൽ ആക്കേണമെന്ന് ആഡറൻ ആവശ്യപ്പെട്ടു. ജെയിംസ് ആ ക്ഷണനത്തെ സ്വീകരിച്ചു. ആഡറൻ യാത്ര പറഞ്ഞിറങ്ങി.‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ആറരമണിക്കു ജെയിംസ് പാഡിങ്ടൻ പ്രഭു ആഡറന്റെ വീട്ടിലെത്തി. ആ വീട്ടുകാരെല്ലാം വലിയൊരു സ്നേഹിതന്റെ നിലയിൽ അദ്ദേഹത്തെ സ്വീകരിച്ചു. ജെയിംസിനു വളരെ സന്തോഷമായി. അദ്ദേഹവുമായുള്ള സംസാരത്തിൽ നിന്നും അദ്ദേഹം എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുഅടെന്നും എല്ലാ തരക്കാരുടേയും സ്വഭാവം അറിഞ്ഞിട്ടുണ്ടെന്നും ആകപ്പാടെ ഒരു മഹാനാണെന്നും മറ്റും ആഡറനും കുടുംബക്കാർക്കും തോന്നി. ആരും നിയമത്തെ ലംഘിക്കരുതെന്നും അവനവനെപ്പറ്റി ആർക്കും മുഷിയാനിട വരുത്തരുതെന്നുമാണ് അദ്ദേഹത്തിനു അഭിപ്രായമെന്നും ഇവർ മനസ്സിലാക്കി. ആഡറന്റെ ഭാര്യ ജോസേപ്പിന് അതിഥിയായ ആ ആശ്ചര്യപുരുഷന്റെ നേരെ അത്യന്തം തൃപ്തിപ്പെട്ടു. പുരുഷന്മാരുടെ യോഗ്യതകളെപ്പറ്റി അവളുടെ അമ്മ അവൾക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഒരു പ്രഭുവിനു യോഗ്യതയേറിയ ഒരു സ്ഥാനവലിപ്പം, വലിയൊരു രാജധാനി, അനവധി പണം, ഇതെല്ലാം ഉണ്ടായിരിക്കുമെന്നും അവൾക്കറിവുണ്ട്. അതിനാൽ ബുദ്ധിയുള്ള അവൾക്കു അദ്ദേഹത്തെപ്പറ്റി നിന്ദ തോന്നാൻ അവകാശമുള്ളതാണോ? ഭക്ഷണം കഴിച്ചുതുടങ്ങി. ആദ്യത്തിൽ ജെയിംസ് പ്രഭു വളരെ ഉന്മേഷത്തിൽ സംസാരിച്ചുവെങ്കിലും ഏതു വിഷയത്തെപ്ഫറ്റി പറയുന്നതായാലും അതു വളരെ വിസ്തരിച്ചു വേണ്ടിവരുന്നതാകയാൽ ക്രമേണ കുറേ ബുദ്ധിമുട്ടിലായി തുടങ്ങി. അക്കാല്ത്ത് അവിടങ്ങളിൽ പ്രമാദമായി സംസാരിച്ചുവരുന്ന റഷ്യാ ചക്രവർത്തിയുടെ ആഗമനമായിരുന്നു പ്രധാനവിഷയം. രാജഭരണകാര്യങ്ങളിൽ ഒരു പഴുതെങ്കിലും വിട്ടുകളവാൻ തരമായിരുന്നില്ല. ആഡറനും ഭാര്യക്കും റഷ്യാചക്രവർത്തിയെപ്പറ്റിയുള്ള വിവരം വർത്തമാനപത്രങ്ങളിൽ ന്ന്നു അറിവുള്ളതിനു പുറമെ എത്രയോ അധികം സംഗതികളെ ജെയിംസ് പറഞ്ഞുകൊടുത്തു. ജെയിംസ് പറയുന്ന കൂട്ടത്തിൽ താൻ സാറിനെ (റഷ്യാ ചക്രവർത്തിയെ) നേരിട്ട് കണ്ടിട്ടുണ്ടെന്നും തനിക്കു അദ്ദേഹത്തിൽനിന്നു സമ്മാനം ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചപ്പോൾ ആഡറനും ഭാര്യക്കും വളരെ ബഹുമാനം തോന്നി. അതിന്മേൽ ആ ഇംഗ്ലീഷുകാരൻ പ്രത്യേകം ശ്രദ്ധ വച്ചില്ല. ആഡറനും ഭാര്യയും ജർമ്മൻ കാരെപ്പറ്റി ചീത്ത പറകയാണ് ആദ്യം മുതല്ക്ക് ചെയ്തിരുന്നത്.

ആഡറൻ - ഹ! പ്രഞ്ചുകാരുടെ ജനസ്നേഹവും കോമളസ്വഭാവവും ദുഷ്ടരായ ജർമ്മൻകാരുടെ ക്രൂരതയും തമ്മിൽ എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/192&oldid=165596" എന്ന താളിൽനിന്ന് ശേഖരിച്ചത്